Tuesday, November 30, 2021

വഴി നീളെ കുണ്ടും കുഴിയും; ടാർ ഇല്ലാത്ത റോഡുകളും; സെസ് ഇനത്തിൽ പിരിക്കുന്നതോ കോടികൾ

Must Read

റോഡുകളും പാലങ്ങളും സ്കൂളുകളും നിർമിക്കുന്ന കിഫ്ബിക്കു വേണ്ടി കഴിഞ്ഞ ജൂൺ വരെ സർക്കാർ ഇന്ധന നികുതിക്ക് ഒപ്പം പിരിച്ചത് 2,673 കോടി രൂപ! കേന്ദ്രം പിരിക്കുന്ന സെസിന്റെ അടുത്തു പോലും ഇതു വരില്ലെങ്കിലും നാട്ടിൽ വികസനം നടപ്പാക്കാൻ ഇന്ധനത്തിനൊപ്പം സെസ് പിരിക്കുക എന്ന നയമാണ് സംസ്ഥാന സർക്കാരിനും ഉള്ളതെന്നു വ്യക്തം.

ഒരു ലീറ്റർ പെട്രോളിന് ലാൻഡിങ് വിലയ്ക്കു മേൽ 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് നികുതിയായി സംസ്ഥാനം ഇൗടാക്കുന്നത്. ഇതിനു പുറമേ പെട്രോളിനും ഡീസലിനും ലീറ്ററിന് ഒരു രൂപ നിരക്കിൽ കിഫ്ബിയിലേക്ക് സെസും പിരിക്കുന്നുണ്ട്. ഉദാഹരണത്തിന് 10 ലീറ്റർ ഇന്ധനം നിറയ്ക്കുന്ന വാഹന ഉടമ 10 രൂപ കിഫ്ബിയിലേക്കു നൽകുന്നു. പ്രതിദിനം പെട്രോളും ഡീസലും ചേർന്ന് ആകെ ഒന്നേകാൽ കോടി ലീറ്ററോളം ഇന്ധനം സംസ്ഥാനത്തു വിറ്റഴിക്കുന്നുണ്ട്. അതിനാൽ ഒന്നേകാൽ കോടിയോളം രൂപ കിഫ്ബിയിലേക്ക് എത്തുന്നുമുണ്ട്.

ഇന്ധനത്തിനു വില കൂടിയാലും കുറഞ്ഞാലും ഇൗ തുക മാറ്റമില്ല. കിഫ്ബിക്കു കീഴിലെ നിർമാണ പ്രവൃത്തികൾക്കും വായ്പകൾ തിരിച്ചടയ്ക്കാനുമാണ് ഇൗ തുക ചെലവിടുന്നത്. സെസിനു പുറമേ മോട്ടർ വാഹന നികുതിയുടെ 50 ശതമാനവും കിഫ്ബിക്കു കൈമാറുന്നുണ്ട്. ജൂൺ 31 വരെ ഇൗ ഇനത്തിൽ 5,862 കോടി രൂപയാണ് കിഫ്ബിക്കു നൽകിയത്.

കിഫ്ബിക്കായി പിരിച്ച സെസ്

വർഷം സെസ്

2016–17 448 കോടി

2017–18 421 കോടി

2018–19 502 കോടി

2019–20 550 കോടി

2020–21 539 കോടി

2021–22 213 കോടി (ജൂൺ 30 വരെ)

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News