മത്സരത്തിനിടെ ‘കാളത്തല’  കുട്ടിയെ തട്ടിയിട്ടു; വീണിട്ടും എഴുന്നേറ്റ് ഓടി കൊച്ചുമിടുക്കൻ

0

 
അമേരിക്കയിൽ നടന്ന ഒരു ബേസ്ബോൾ ടൂർണമെന്റിൽ അരങ്ങേറിയ ഓട്ടമത്സരത്തിനിടെ കാളത്തല വച്ച മാസ്കോട്ട് കുട്ടിയെ ഇടിച്ചിട്ടു. നെബ്രാസ്കയിലെ ഒമാഹയിൽ നടക്കുന്ന വാർഷിക ബേസ്ബോൾ ടൂർണമെന്റായ എൻസിഎഎ മെൻസ് കോളജ് വേൾഡ് സീരീസിലെ ഓട്ടമത്സരത്തിനിടെയാണ് കൂട്ടിയിടി നടന്നത്. 

​ഗ്രൗണ്ടിൽ സ്ഥാപിച്ചിരുന്ന ബേസ്ബോൾ വജ്രത്തിന്റെ അരികിലൂടെ പല മാസ്കോട്ടുകളെയും പിന്നിലാക്കി കുട്ടികൾ ഓടിമുന്നേറുന്നതാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്. ഇതിനിടെ തന്നെ കടന്നുപോകാൻ ശ്രമിച്ച മാസ്കോട്ടിനെ പിന്നിലാക്കാൻ കുട്ടി തന്നാൽ കഴിയാവുന്നവിധം ശ്രമിച്ചെങ്കിലും കൂട്ടിയിടിച്ച് നിലത്തുവീഴുകയായിരുന്നു. നെബ്രാസ്‌ക ഒമാഹ മാവെറിക്‌സ് സർവകലാശാലയുടെ റെഡ് ബുൾ മാസ്കോട്ട് ഓട്ടം തുടരുകയായിരുന്നു. പിന്നാലെ വന്ന ക്രെയ്റ്റൺ ബ്ലൂജയുടെ മാസ്കോട്ട് കുട്ടി വീഴുന്നത് കണ്ടെങ്കിലും ഓട്ടം നിൽത്തിയില്ല, മറിച്ച് കുട്ടിയെ ചാടിക്കടന്ന് മുന്നോട്ട് കുതിക്കുകയായിരുന്നു. 

പരിപാടിയുടെ സംഘാടകരിൽ ചിലർ എത്തി കുട്ടിയെ എടുത്തുയർത്തി. ഇതിനുശേഷവും കുട്ടി ഓട്ടം തുടർന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here