Tuesday, June 22, 2021

വികസന അജണ്ടയ്ക്ക് ദിശാബോധം നൽകുന്ന ബജറ്റ് : ഫിക്കി

Must Read

കൊച്ചി: ധനമന്ത്രി കെ. എൻ.ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് കേരളത്തിന്റെ പുതിയ വികസന അജണ്ടയ്ക്ക് ദിശാബോധം നൽകുന്നതാണെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ-ചെയർ ദീപക് എൽ.അസ്വാനി. തോട്ടം മേഖലയ്ക്ക് ഊന്നൽ നൽകിയതും എം എസ് എം ഇ നാനോ സെക്ടർ നോളഡ്‌ജ്‌ മിഷൻ എന്നിവയ്ക്ക് ലോൺ സബ്‌സിഡി അനുവദിച്ചതും സ്വാഗതാർഹമാണ്. കോവിഡ് കണക്കിലെടുത്ത് ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങൾക്ക് സബ്‌സിഡി അനുവദിച്ചതും ഗുണകരമാകും.

പുതിയതോ അധിക നികുതിഭാരമോ അടിച്ചേൽപ്പിക്കാത്തത്  ഇല്ലാത്തത് വാണിജ്യ, വ്യവസായ മേഖലയ്ക്ക് ആശ്വാസകരമാണെന്ന് ദീപക് അസ്വാനി പറഞ്ഞു. കാർഷിക വ്യാവസായിക, സേവന മേഖലകളിലെ പുതിയ സംരംഭങ്ങൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകാനും നിലവിലുള്ള സജീവമല്ലാത്ത സംരംഭങ്ങളുടെ പുനരുജ്ജീവനത്തിനും  സർക്കാർ സ്വീകരിച്ച നടപടി സ്വാഗതാർഹമാണ്.2021-22 ഓടെ 1600 കോടി രൂപ വായ്പ നൽകാനാണ് ലക്ഷ്യം.

സ്റ്റാർട്ടപ്പുകൾക്കും എം എസ്  എം ഇ കൾക്കും  100 കോടി രൂപയുടെ  വെർച്വൽ ക്യാപിറ്റൽ ഫണ്ട് സജ്ജീകരിക്കുന്നതും കൃഷി, അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട കാർഷിക പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിന് 4% പലിശയിൽ നബാർഡ് വഴി 2000 കോടി നൽകാനുള്ള നടപടികളും ഉത്തേജനം പകരുന്നതാണെന്ന് ദീപക് അസ്വാനി ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയിലെ യൂണിറ്റുകൾക്കായി 30 കോടി വകയിരുത്തിയതും പുനരുജ്ജീവന പാക്കേജും അഭിനന്ദനാർഹമാണ്.

സർക്കാരിന്റെ ചെലവ്  വെട്ടിക്കുറയ്ക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ വർദ്ധിക്കുന്ന വരുമാനക്കമ്മിയും പൊതു കടവും കണക്കിലെടുത്ത് കൃത്യമായ  ആക്ഷൻ പ്ലാൻ തയാറാക്കുന്നതിന് സഹായകരമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News