പാര്‍ലമെന്റിന്റെ ബജറ്റ്‌ സമ്മേളനം നാളെ മുതല്‍

0

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ്‌ സമ്മേളനം നാളെ മുതല്‍. സമ്മേളനത്തിന്റെ ആദ്യ രണ്ടു ദിനങ്ങളില്‍ ശൂന്യവേളയും ചോദ്യോത്തര വേളയും ഉണ്ടാകില്ല. 31 ന്‌ സെന്‍ട്രല്‍ഹാളില്‍ ചേരുന്ന ഇരുസഭകളുടെയും സംയുക്‌ത സമ്മേളനത്തെ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ അഭിസംബോധന ചെയ്യും. ഒന്നിനാണു ബജറ്റ്‌. ശൂന്യവേളയില്‍ ഉന്നയിക്കപ്പെട്ട അടിയന്തര പൊതു പ്രാധാന്യമുള്ള കാര്യങ്ങള്‍ രണ്ടു മുതല്‍ പരിഗണിക്കുമെന്നും പാര്‍ലമെന്റ്‌ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്‌തമാക്കി.

Leave a Reply