Sunday, January 23, 2022

പള്ളിയില്‍ വച്ച് മാരകമായി കുത്തേറ്റ ബ്രിട്ടീഷ് എംപി മരിച്ചു

Must Read

ലണ്ടന്‍: പള്ളിയില്‍ വച്ച് മാരകമായി കുത്തേറ്റ ബ്രിട്ടീഷ് എംപി മരിച്ചു. ബ്രിട്ടീഷ് എംപിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഡേവിഡ് അമെസ്സിനാണ് കുത്തേറ്റത്. ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ചികിത്സ നല്‍കിയെങ്കിലും ഫലം കണ്ടില്ല.

ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന യോഗത്തിനിടെയാണ് സംഭവം.സ്വന്തം മണ്ഡലത്തിലെ മെത്തേഡിസ്റ്റ് പള്ളിയില്‍ യോഗത്തിനെത്തിയ എംപിയെ അജ്ഞാതനായ ഒരാള്‍ ആക്രമിക്കുകയായിരുന്നു. എംപിക്ക് നിരവധി തവണയാണ് കുത്തേറ്റത്. പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

69 വയസ്സുകാരനായ ഡേവിഡ് അമെസ്സ് കിഴക്കന്‍ ഇംഗ്ലണ്ടിലെ സൗത്തെന്‍ഡ് വെസ്റ്റില്‍ നിന്നുള്ള എംപിയാണ്. ഡേവിഡ് അമെസ്സിന്റെ കൊലപാതകത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ നടുക്കം രേഖപ്പെടുത്തി. ബേസില്‍ഡണില്‍ നിന്ന് 1983ലാണ് ഇദ്ദേഹം ആദ്യമായി പാര്‍ലമെന്റില്‍ എത്തുന്നത്. 1997ലാണ് ആദ്യമായി സൗത്തെന്‍ഡ് വെസ്റ്റില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്

Leave a Reply

Latest News

ഹോളിവുഡ് നടനും മുൻ കലിഫോർണിയ ഗവർണറുമായ അർനോൾഡ് ഷ്വാസ്‌നെഗറിന്റെ കാർ അപകടത്തില്‍പ്പെട്ടു

ലൊസാഞ്ചലസ്∙ ഹോളിവുഡ് നടനും മുൻ കലിഫോർണിയ ഗവർണറുമായ അർനോൾഡ് ഷ്വാസ്‌നെഗറിന്റെ (74) കാർ അപകടത്തില്‍പ്പെട്ടു. ഷ്വാസ്‌നെഗർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ ഒരു സ്ത്രീക്ക് പരുക്കേറ്റു. വെള്ളിയാഴ്ച...

More News