Friday, April 16, 2021

ഏലത്തോട്ടത്തിലെ മോട്ടോർ പുരക്ക് കെട്ടിട നമ്പറും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും നൽകാൻ കൈക്കൂലി; കുമളി ഗ്രാമപഞ്ചായത്ത് എൽ.ഡി ക്ലർക്ക് അജികുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു

Must Read

വീട്ടിലെ മാലിന്യം റോഡിൽ തള്ളിയവർക്ക് ശിക്ഷയുമായി വണ്ടൻമേട് പഞ്ചായത്ത്

ഇടുക്കി: വീട്ടിലെ മാലിന്യം റോഡിൽ തള്ളിയവർക്ക് ശിക്ഷയുമായി വണ്ടൻമേട് പഞ്ചായത്ത്. പൊതുസ്ഥലത്ത് മാലിന്യം തള്ളിയവരെ കണ്ടെത്തി അത് തിരികെ വാരിച്ചാണ് പഞ്ചായത്ത് അധികൃതർ നടപടിയെടുത്തത്. ഇവരിൽ...

വിവാഹം അടക്കമുള്ള പരിപാടികൾ നടത്തണമെങ്കിൽ സംസ്ഥാന സർക്കാരിന്‍റെ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

തൃശൂർ: വിവാഹം അടക്കമുള്ള പരിപാടികൾ നടത്തണമെങ്കിൽ സംസ്ഥാന സർക്കാരിന്‍റെ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പൂർത്തിയാകുന്പോൾ ലഭിക്കുന്ന ക്യുആർ കോഡ് പ്രിന്‍റെടുത്ത്...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം പിടകൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം പിടകൂടി. സ്പൈസ് ജെറ്റ് വിമാനക്കമ്പനി ജീവനക്കാരനാണ് പിടിയിലായത്. രണ്ടര കിലോ സ്വർണമാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ...

കുമളി: ഏലത്തോട്ടത്തിലെ മോട്ടോർ പുരക്ക് കെട്ടിട നമ്പറും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും നൽകാൻ കൈക്കൂലി വാങ്ങിയ കുമളി ഗ്രാമപഞ്ചായത്ത് എൽ.ഡി ക്ലർക്ക് അജികുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ചെങ്കര കുരിശുമല പുതുവലിൽ വിജയകുമാറിൽനിന്ന് 10,000 രൂപ വാങ്ങുന്നതിനിടെ വിജിലൻസ് കോട്ടയം എസ്.പി വിനോദ് കുമാറിെൻറ നിർദേശപ്രകാരം ഡിവൈ.എസ്.പി വി.ആർ. രവികുമാറും സംഘവുമാണ് ജീവനക്കാരനെ അറസ്റ്റ് ചെയ്തത്.

മോട്ടോർ പുരക്ക് നമ്പർ നൽകാൻ 20,000 രൂപ ആവശ്യപ്പെടുകയും 15,000ത്തിന് ഉറപ്പിക്കുകയുമായിരുന്നു. തുടർന്ന് 5000 രൂപ ആദ്യഘട്ടത്തിൽ നൽകി. ബാക്കിയുണ്ടായിരുന്ന 10,000 രൂപ നൽകുന്നതിനിടെ പരാതിക്കാരൻ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വിജിലൻസ് സംഘം അജികുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളെ പിടികൂടാൻ വേഷംമാറി ഓട്ടോ ഓടിച്ചാണ് വിജിലൻസ് സംഘം പഞ്ചായത്ത് ഓഫിസ് പരിസരത്ത് എത്തിയത്. കുമളി ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ നടക്കുന്ന കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി അജികുമാറിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. അജികുമാറിനെ ബുധനാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

English summary

Bribe to provide building number and ownership certificate for cardamom plantation; Vigilance arrested Ajikumar, LD clerk of Kumily Grama Panchayat

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News