Sunday, September 19, 2021

സോഷ്യൽ മീഡിയകളിൽ ‘ബ്രേക്ക് ദ ചെയിൻ’! പോസ്റ്റിട്ടാൽ കെഎസ് ബ്രിഗേഡ്പിടിക്കും!; സൈബറിടങ്ങളില്‍ മൗനം പാലിക്കാൻ എ, ഐ നിർദേശം

Must Read

കോണ്‍ഗ്രസ് പാര്‍ട്ടിയെ പൊതുമധ്യത്തില്‍ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ പരസ്യ പ്രസ്താവന നടത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും ഉചിതമായ നടപടികള്‍ സ്വീകരിക്കാനും കെപിസിസിയോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഹൈക്കമാന്‍ഡ്. ഇത്തരക്കാരെ കെപിസിസിയിലോ ഡിസിസിയിലോ ഭാരവാഹികളാക്കേണ്ടെന്ന നിലപാട് കൈക്കൊള്ളണമെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കെ സുധാകരനും കേന്ദ്ര നിരീക്ഷകര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം എന്നറിയുന്നു. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ സെമി കേഡര്‍ രൂപത്തിലാക്കാന്‍ അദ്ധ്യക്ഷന്‍ കെ സുധാകരന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷനായ പലോട് രവിക്കെതിരെ നടത്തിയ പരസ്യ പ്രസ്താവനകളെ തുടര്‍ന്ന് നെടുമങ്ങാട് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയായിരുന്ന പി എസ് പ്രശാന്തിനെ ആദ്യം സസ്പെന്റ് ചെയ്തിരുന്നു. പിന്നീട്, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് കത്തയച്ചതോടെ പ്രശാന്തിനെതിരായ നടപടി ഡിസ്മിസായി. മുതിര്‍ന്ന നേതാക്കളായ കെ പി അനില്‍കുമാറും ശിവദാസ മേനോനും പരസ്യ പ്രസ്താവനകളുടെ പേരില്‍ സസ്പെന്‍ഷനിലായി. പരസ്യ പ്രതികരണം നടത്തുന്നവര്‍ക്കെതിരെ കേഡര്‍ പാര്‍ട്ടിയുടെ മോഡലിലുള്ള നടപടികളാണ് സുധാകരന്‍ നടപ്പാക്കുന്നതെന്ന് വ്യക്തം.

പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി പ്രാഥമികാംഗത്വം രാജിവെച്ച പാലക്കാട്ടെ മുതിര്‍ന്ന നേതാവ് എ വി ഗോപിനാഥിനെ ഉള്‍പ്പെടെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തേണ്ടതില്ലെന്നാണ് സുധാകരന്‍ നിലപാടെടുത്തിരിക്കുന്നത്. ഇതിന് ഹൈക്കമാന്‍ഡ് പിന്തുണയും ഉണ്ടെന്നറിയുന്നു. പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ശക്തമാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. എല്ലാവരുമായും കൂടിയാലോചനകള്‍ നടത്തുമെങ്കിലും സുധാകരനും സതീശനും ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ക്ക് മാത്രമായിരിക്കും പാര്‍ട്ടിയില്‍ ഇനി മുന്‍ഗണന ലഭിക്കുക.

സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തിന് സമാനമായ രീതിയില്‍ കോണ്‍ഗ്രസില്‍ കാതലായ മാറ്റം വരുത്താനാണ് കെ സുധാകരന്റെ ശ്രമം. ഇതിന്റെ മുന്നൊരുക്കമെന്ന നിലയിലാണ് കടുത്ത തീരുമാനങ്ങളിലേക്ക് പാര്‍ട്ടി കടക്കുന്നത്. കെപിസിസി ഭാരവാഹി പട്ടികയിലും കടുത്ത പ്രഖ്യാപനങ്ങളുണ്ടാകും. ഇതെല്ലാം കേഡര്‍ പാര്‍ട്ടിയിലേക്കുള്ള കോണ്‍ഗ്രസിന്റെ യാത്രയുടെ തുടക്കമാകും. ആഴ്ചകള്‍ക്കുള്ളില്‍ കെപിസിസി ഭാരവാഹികളിലും അന്തിമ തീരുമാനം എടുക്കും. ഒരു മാസത്തിനുള്ളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News