Saturday, November 28, 2020

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിെൻറ പ്രാർഥന ഐ.പി.എൽ ദൈവങ്ങളും മുംബൈ ഇന്ത്യൻസും കേട്ടില്ല; മുംബൈയെ തകർത്ത് ഹൈദരാബാദ് പ്ലേ ഓഫിലേക്ക്

Must Read

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു....

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ്...

ഷാർജ: കരഞ്ഞുപ്രാർഥിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിെൻറ പ്രാർഥന ഐ.പി.എൽ ദൈവങ്ങളും മുംബൈ ഇന്ത്യൻസും കേട്ടില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും സമ്പൂർണ ആധിപത്യം പുലർത്തി മുംബൈയെ തകർത്ത് ഹൈദരാബാദ് േപ്ല ഓഫിലേക്ക് ഗംഭീരമായി എഴുന്നള്ളി. ഹൈദരാബാദ് ജയിച്ചതോടെ കൊൽക്കത്ത ടൂർണമെൻറിൽ നിന്നും പുറത്തായി. കൊൽക്കത്തക്കും ബാംഗ്ലൂരിനും ഹൈദരാബാദിനും 14 പോയൻറ് വീതമാണ് ഉള്ളതെങ്കിലും റൺറേറ്റിൽ പിന്നിലായതാണ് കൊൽക്കത്തയെ ചതിച്ചത്. മുംബൈ ഒന്നാംസ്ഥാനക്കാരായും ഡൽഹി രണ്ടാം സ്ഥാനക്കാരായും േപ്ല ഓഫ് ഉറപ്പിച്ചിരുന്നു.

മുംബൈ ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം 17 പന്തുകൾ ശേഷിക്കെ വിക്കറ്റ് നഷ്ടം കൂടാതെ ഹൈദരാബാദ് മറികടന്നു. സ്കോർ: മുംബൈ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ്. ഹൈദരാബാദ് 17.1 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 151 റൺസ്. ഡേവിഡ് വാർണർ 58 പന്തിൽ ഒരു സിക്സും 10 ഫോറും സഹിതം 85 റൺസോടെയും വൃദ്ധിമാൻ സാഹ 45 പന്തിൽ ഒരു സിക്സും 7 ഫോറും സഹിതം 58 റൺസോടെയും പുറത്താകാതെ നിന്നു.

ജയത്തോടെ പോയിന്റ് നിലയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പമെത്തിയ ഹൈദരാബാദ് (+0.608), നെറ്റ് റൺറേറ്റിൽ കൊൽക്കത്തയെ (-0.214) മറികടന്ന് പ്ലേഓഫ് ഉറപ്പിക്കുകയായിരുന്നു. തിങ്കളാഴ്ചത്തെ ഡൽഹി ക്യാപിറ്റൽസ് – റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരം മുതൽ നെറ്റ് റൺറേറ്റിൽ കണ്ണുനട്ട് പ്ലേഓഫ് പ്രതീക്ഷിച്ചിരുന്ന കൊൽക്കത്തയെ കാഴ്ചക്കാരാക്കിയാണ് ഇവരും പിന്നാലെ സൺറൈസേഴ്സും പ്ലേഓഫിൽ കടന്നത്. സൺറൈസേഴ്സ് തോറ്റാൽ പ്ലേഓഫ് ഉറപ്പായിരുന്ന കൊൽക്കത്തയോട്, പരീക്ഷണ ടീമുമായി ഇറങ്ങിയ മുംബൈയും ‘കനിഞ്ഞില്ല’ എന്നതാണ് വാസ്തവം. പ്ലേഓഫും ഒന്നാം സ്ഥാനവും നേരത്തേ ഉറപ്പിച്ച മുംബൈ ജസ്പ്രീത് ബുമ്ര, ട്രെന്റ് ബോൾട്ട്, ഹാർദിക് പാണ്ഡ്യ തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് ഇന്ന് കളത്തിലിറങ്ങിയത്. നെറ്റ് റൺറേറ്റിൽ ബാംഗ്ലൂരിനെയും (-0.172) മറികടന്ന ഹൈദരാബാദ് മൂന്നാം സ്ഥാനത്തോടെയാണ് പ്ലേഓഫ് ഉറപ്പിച്ചത്.

പ്ലേഓഫ് ഉറപ്പിക്കാൻ 150 റൺസ് പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ഹൈദരാബാദിന് മികച്ച തുടക്കമാണ് ലഭിച്ചത്. മോശം പന്തുകളെ അതിർത്തി കടത്തി ക്യാപ്റ്റൻ ഡേവിഡ് വാർണറും വൃദ്ധിമാൻ സാഹയും സ്കോർ ബോർഡ് ചലിപ്പിച്ചു. 6 ഓവറുകൾ പിന്നിട്ടപ്പോൾ ഹൈദരാബാദ് വിക്കറ്റ് നഷ്ടം കൂടാതെ 56 റൺസിലെത്തി. മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ ബോളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർച്ചയായി റണ്ണുകൾ പിറന്നതോടെ മുംബൈയ്ക്കെതിരെ ഹൈദരാബാദ് പൂർണമായി ആധിപത്യം സ്ഥാപിച്ചു.

10 ഓവർ കഴിഞ്ഞപ്പോൾ ഹൈദരാബാദ് വിക്കറ്റ് നഷ്ടം കൂടാതെ 89 റൺസെന്ന നിലയിലെത്തി. ഹൈദരാബാദിന് ജയിക്കാൻ വേണ്ടത് 60 പന്തിൽ 61 റൺസ്. രാഹുൽ ചാഹർ എറിഞ്ഞ 12 ാം ഓവറിൽ സിക്സർ പായിച്ച് ഡേവിഡ് വാർണർ അർധശതകവും ഹൈദരാബാദ് 100 റൺസും തികച്ചു. രണ്ടു പന്തുകൾക്കപ്പുറം വൃദ്ധിമാൻ സാഹയും അർധസെഞ്ചുറി പൂർ‌ത്തിയാക്കി. അർധസെഞ്ചുറി കടന്നതോടെ ഇരുവരും സ്കോറിങ് വേഗം കൂട്ടി. വൈകാതെ 18 ാം ഓവറിൽ വിജയലക്ഷ്യം മറികടന്ന് ഹൈദരാബാദ് പ്ലേഓഫിൽ കടന്നു.

നേരത്തെ, നിർണായക മത്സരത്തിൽ സന്ദീപ് ശർമയുടെ നേതൃത്വത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസിനെ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസിലൊതുക്കി. 25 പന്തിൽ 41 റൺസെടുത്ത കീറൺ പൊള്ളാർഡാണ് മുംബൈയുടെ ടോപ് സ്കോറർ. ഹൈദരാബാദിനായി സന്ദീപ് ശർമ മൂന്നു വിക്കറ്റും, ഷഹബാസ് നദീം, ജെയ്സൻ ഹോൾഡർ എന്നിവർ രണ്ടു വിക്കറ്റ് വീതവും, റാഷിദ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പരുക്കിനെ തുടർന്ന് കഴിഞ്ഞ മത്സരങ്ങളിൽ പുറത്തിരുന്ന മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ പ്ലെയിങ് ഇലവനിൽ മടങ്ങിയെത്തി. ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുമ്ര എന്നിവർക്കു പകരം ധവാൽ കുൽക്കർണി, ജെയിംസ് പാറ്റിൻസൻ എന്നിവരും കളത്തിലിറങ്ങി. ഹൈദരാബാദിനു വേണ്ടി അഭിഷേക് ശർമയ്ക്കു പകരം പ്രിയം ഗാർഗിനെ ഉൾപ്പെടുത്തി.

ഫിറ്റ്നസ് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കെ കളിക്കാനിറങ്ങിയ രോഹിത് ശർമയ്ക്കു പക്ഷെ തിളങ്ങാനയില്ല. 4 റൺസ് മാത്രമെടുത്ത രോഹിത്തിനെ, സന്ദീപ് ശർമയുടെ ബോളിങ്ങിൽ വാർണർ ക്യാച്ചെടുത്തു പുറത്താക്കി. അഞ്ചാം ഓവറിൽ തുടർച്ചയായി ഒരു ഫോറും രണ്ടു സിക്സറുകളും പറത്തിയ ക്വിന്റൺ ഡികോക്കിനെ (13 പന്തിൽ രണ്ടു സിക്സും രണ്ടു ഫോറുമുൾപ്പെടെ 25 റൺസ്) തൊട്ടടുത്ത പന്തിൽ ബൗൾഡാക്കി സന്ദീപ് ശർമ തിരിച്ചടിച്ചു. ഇതോടെ ഐപിഎലിൽ ആദ്യ 6 ഓവറിനുള്ളിൽ 52 വിക്കറ്റ് എന്ന സഹീർ ഖാന്റെ നേട്ടം സന്ദീപ് ശർമ മറികടന്നു.

ഏഴാം ഓവറിൽ മുംബൈ 50 കടന്നു. സാഹസത്തിനു മുതിരാതെ സൂര്യകുമാർ യാദവ് – ഇഷാൻ കിഷൻ കൂട്ടുകെട്ട് സ്കോർ ബോർഡ് ചലിപ്പിച്ചു. പത്ത് ഓവർ പിന്നിട്ടപ്പോൾ മുംബൈ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 78 റൺസ്.

12 ാം ഓവറിൽ ഇരട്ടപ്രഹരവുമായി ഷഹബാസ് നദീം മുംബൈയെ ഞെട്ടിച്ചു. ആദ്യ പന്തിൽ സൂര്യകുമാർ യാദവിനെ (29 പന്തിൽ അഞ്ച് ഫോർ സഹിതം 36 റൺസ്) വൃദ്ധിമാൻ സാഹ സ്റ്റംപ് ചെയ്തു പുറത്താക്കി. പിന്നാലെ ക്രുനാൽ പാണ്ഡ്യയുടെ (പൂജ്യം) ബാറ്റിൽ തട്ടിയുയർന്ന പന്ത് കെയ്ൻ വില്യംസൻ ഡൈവ് ചെയ്ത് കൈകളിലൊതുക്കി. 13 ാം ഓവറിലെ ആദ്യ പന്തിൽ സൗരഭ് തിവാരിയും (1 റൺ) മടങ്ങി. റാഷിദ് ഖാന്റെ ബോളിങ്ങിൽ വിക്കറ്റിനു പിന്നിൽ വൃദ്ധിമാൻ സാഹ ക്യാച്ചെടുക്കുകയായിരുന്നു. ഇതോടെ 11 ഓവർ പൂർത്തിയായപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് നേടിയിരുന്ന മുംബൈ, ഏഴു പന്തുകൾ പിന്നിട്ടപ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്ന നിലയിലായി.

ഇഷാൻ കിഷനെ പുറത്താക്കാനുള്ള സുവർണാവസരം 15 ാം ഓവറിൽ റാഷിദ് ഖാൻ നഷ്ടപ്പെടുത്തി. സന്തം ബോളിങ്ങിൽ ഇഷാൻ കിഷൻ ഉയർത്തിയടിച്ച പന്ത് മിഡ് വിക്കറ്റിൽ ക്യാച്ചിനു ശ്രമിച്ച റാഷിദ് ഖാന്റെ കയ്യിൽ നിന്നു വഴുതിപ്പോയി. 16 ാം ഓവറിൽ മുംബൈ 100 റൺസ് തികച്ചു. പിന്നാലെ ഇഷാൻ കിഷൻ പുറത്തായി. 30 പന്തിൽ രണ്ടു സിക്സും ഒരു ഫോറുമുൾപ്പെടെ 33 റൺസെടുത്ത ഇഷാനെ സന്ദീപ് ശർമ ബൗൾഡാക്കി. അടുത്ത ഓവറിൽ നഥാൻ കൂൾട്ടർനൈലിനെ (1 റൺ) ജെയ്സൻ ഹോൾഡറിന്റെ ബോളിങ്ങിൽ പ്രിയം ഗാർഗ് ക്യാച്ചെടുത്തു മടക്കി.

19 ാം ഓവറിൽ കീറൺ പൊള്ളാർഡിന്റെ തുടർച്ചയായ മൂന്നു സിക്സറുകൾ ഉൾപ്പെടെ 20 റൺസാണ് മുംബൈ അടിച്ചുകൂട്ടിയത്. അവസാന ഓവറിലെ രണ്ടാം പന്തും സിക്സർ പറത്തിയ പൊള്ളാർഡ് (25 പന്തിൽ നാലു സിക്സും രണ്ടു ഫോറുമുൾപ്പെടെ 41 റൺസ്) അടുത്ത പന്തിലും അത് ആവർത്തിക്കാനുള്ള ശ്രമത്തിൽ ബൗൾഡായി. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എന്ന നിലയിൽ മുംബൈയുടെ ഇന്നിങ്സ് അവസാനിച്ചു. 5 പന്തിൽ 4 റൺസോടെ ജെയിംസ് പാറ്റിൻസനും 2 പന്തിൽ 3 റൺസോടെ ധവാൽ കുൽക്കർണിയും പുറത്താകാതെ നിന്നു.

English summary

Break Mumbai to Hyderabad playoffs

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ​ഗവർണർ ജ​ഗ്‍ദീപ് ധങ്കർ സ്വീകരിച്ചു. സംസ്ഥാന...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്‌ടറിലാണ് പാക് പ്രോകോപനമുണ്ടായത്. അതിർത്തിയിൽ...

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ്...

സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അനിശ്ചിതത്വത്തില്‍; മൊഴിയെടുക്കാന്‍ അനുമതി നല്‍കാതെ കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്....

More News