Friday, July 30, 2021

രണ്ട് വകഭേദങ്ങളും ഒരേ സമയം;കോവിഡ് ബാധിച്ച് മരിച്ച 90കാരിക്ക് വൈറസിന്റെ ആല്‍ഫ, ബീറ്റ വകഭേദങ്ങള്‍

Must Read

ബ്രസല്‍സ്: കോവിഡ് ബാധിച്ച് മരിച്ച 90കാരിക്ക് വൈറസിന്റെ ആല്‍ഫ, ബീറ്റ വകഭേദങ്ങള്‍ ഒരേ സമയം ബാധിച്ചിരുന്നതായി ബെല്‍ജിയം ഗവേഷകര്‍. കോവിഡ് രോഗികളില്‍ അപൂര്‍വമായി മാത്രമാണ് ഒന്നിലധികം വകഭേദങ്ങള്‍ ഒരേസമയം കണ്ടെത്തിയിട്ടുള്ളത്. രോഗിയിലുള്ള വൈറസ് വകഭേദങ്ങള്‍ തിരിച്ചറിയാത്തതോ വേണ്ടത്ര ഗൗരവം നല്‍കാത്തതോ ആവാം മരണത്തിന് കാരണമായതെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അവര്‍ വാക്സിന്‍ സ്വീകരിച്ചിരുന്നില്ല.

ആല്‍സ്റ്റിലെ ഒഎല്‍വി ആശുപത്രിയില്‍ മാര്‍ച്ചിലാണ് രോഗിയെ പ്രവേശിപ്പിച്ചത്.അതേ ദിവസം തന്നെ അവര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ആദ്യദിവസങ്ങളില്‍ ഓക്സിജന്‍ നിലയില്‍ പ്രശ്നമില്ലാതിരുന്ന രോഗിയില്‍ പെട്ടെന്നാണ് അവസ്ഥ ഗുരുതരമായത്. അഞ്ച് ദിവസത്തിന് ശേഷം അവര്‍ മരിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആല്‍ഫ, ബീറ്റ വൈറസ് വകഭേദങ്ങളുടെ സാന്നിധ്യം രോഗിയില്‍ കണ്ടെത്തിയത്.

ബെല്‍ജിയത്തില്‍ ആ സമയത്ത് രണ്ട് വകഭേദങ്ങളും വ്യാപിച്ചിരുന്നതായും മരിച്ച രോഗിയ്ക്ക് വ്യത്യസ്ത വ്യക്തികളില്‍ നിന്ന് രണ്ട് വകഭേദങ്ങളും ബാധിച്ചതായിരിക്കാമെന്നും ഒഎല്‍വി ആശുപത്രിയിലെ മോളികുലര്‍ ബയോളജിസ്റ്റായ ആന്‍ വാന്‍കീര്‍ബര്‍ഗന്‍ പറഞ്ഞു. രണ്ട് വകഭേദങ്ങളും ഒരേ സമയം ബാധിച്ചതാണോ രോഗിയുടെ മരണത്തിന് കാരണമായതെന്ന് വ്യക്തമല്ലെന്നും രാജ്യത്ത് ഇത്തരത്തിലുള്ള മറ്റു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News