കടം വാങ്ങിയ 100 രൂപ തിരികെ നൽകിയില്ല; സുഹൃത്തനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം കത്തിച്ചു; ഒടുവിൽ പ്രതി പിടിയിൽ

0

മുംബൈ : കടം വാങ്ങിയ 100 രൂപ തിരികെ നൽകാത്തതിന് സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. മുംബൈയിലെ ദഹിസാറിൽ ഇരുപത്തെട്ടുകാരനായ യുവാവാണ് സുഹൃത്തായ 40 -കാരൻ രാജു പാട്ടീലിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തയത്. സംഭവത്തിൽ പരമേശ്വർ കൊക്കാട്ടെയെ പൊലീസ് അറസ്റ്റ് ചെയ്തു.

പാട്ടീലിന്റെ ബന്ധു പരമേശ്വറി​ന്റെ കൈയ്യിൽ നിന്ന് 100 രൂപ വാങ്ങിച്ചിരുന്നു. ഈ തുക ആവശ്യസമയത്ത് തിരികെ ചോദിച്ചിരുന്നെങ്കിലും നൽകിയിരുന്നില്ല. ഇക്കാര്യം പറഞ്ഞ് തുടങ്ങിയ തർക്കമാണ് പിന്നീട് കൊലപാതകത്തിൽ അവസാനിച്ചത്. കൊലപാതകം നടത്തിയ ശേഷം ആത്മഹത്യയെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി മൃതദേഹം കത്തിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Leave a Reply