Sunday, December 5, 2021

ദക്ഷിണാഫ്രിക്കൻ സാഹിത്യകാരനും നാടകകൃത്തുമായ ഡെയ്മൻ ഗാൽഗട്ടിന് ബുക്കർ പുരസ്കാരം

Must Read

ലണ്ടൻ: ദക്ഷിണാഫ്രിക്കൻ സാഹിത്യകാരനും നാടകകൃത്തുമായ ഡെയ്മൻ ഗാൽഗട്ടിന് ബുക്കർ പുരസ്കാരം. അദ്ദേഹത്തിന്‍റെ ‘ദ് പ്രോമിസ്’ എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. മുൻപ് രണ്ട് തവണ ഗാൽഗട്ട് ബുക്കർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ നി​ന്ന് ബു​ക്ക​ര്‍ പു​ര​സ്കാ​രം നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ വ്യ​ക്തി കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. പ്രി​ട്ടോ​റി​യ​യി​ലെ ഒ​രു ബ്രി​ട്ടി​ഷ് കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​യു​ന്ന ആ​ഫ്രി​ക്ക​ൻ വം​ശ​ജ​യാ​യ ജോ​ലി​ക്കാ​രി​യു​ടെ ജീ​വി​ത​മാ​ണ് നോ​വ​ലി​ന്‍റെ പ്ര​മേ​യം. ജീ​വി​ത​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ളു​ടെ​യും വ​ഞ്ച​ന​യു​ടെ​യും അ​ധ്യാ​യ​ങ്ങ​ളാ​ണ് നോ​വ​ൽ‌ പ​റ​യു​ന്ന​ത്. വ​ർ​ണ​വി​വേ​ച​ന കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​വ​സാ​നം മു​ത​ൽ ജേ​ക്ക​ബ് സു​മ​യു​ടെ ഭ​ര​ണ​കാ​ലം വ​രെ​യാ​ണ് നോ​വ​ലി​ന്‍റെ കാ​ല സ​ഞ്ചാ​രം.

17 ാം വ​യ​സ് മു​ത​ലാ​ണ് ഗാ​ൽ​ഗ​ട്ട് എ​ഴു​തി​ത്തു​ട​ങ്ങി​യ​ത്. ആ​റു​വ​യ​സു​ള്ള​പ്പോ​ൾ, ഗാ​ൽ​ഗ​ട്ടി​ന് അ​ർ​ബു​ദ​രോ​ഗം ക​ണ്ടെ​ത്തി. ത​ന്‍റെ ജീ​വി​ത​ത്തി​ലെ കേ​ന്ദ്ര, ദു​ര​ന്ത സം​ഭ​വം എ​ന്നാ​ണ് അ​ദ്ദേ​ഹം അ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. കു​ട്ടി​ക്കാ​ലം മു​ഴു​വ​ൻ ആ​ശു​പ​ത്രി​യി​ൽ ചെ​ല​വ​ഴി​ച്ചു. ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ കി​ട​ന്നാ​ണ് ക​ഥ​പ​റ​ച്ചി​ലി​നോ​ടു​ള്ള അ​ദ്ദേ​ഹം കൂ​ട്ടു​കൂ​ടി​യ​ത്. ത​ന്‍റെ 17 ാം വ​യ​സി​ൽ ഗാ​ൽ​ഗ​ട്ട് ആ​ദ്യ നോ​വ​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു

Leave a Reply

Latest News

ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പ്! സ്റ്റിയറിങിന് മുന്നിലെത്തി തല പൊക്കി; പരിഭ്രാന്തി

തൃശൂർ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കാറിനുള്ളിലെ മീറ്റർ ബോർഡിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പുതുക്കാടാണ് സംഭവം.ബിജെപി മണ്ഡലം പ്രസിഡന്റുമാരായ...

More News