Monday, January 17, 2022

ഗർഭിണിയാക്കിയ യുവതിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന്, ജാതകം ചേരില്ലെന്നു പറഞ്ഞു പിന്മാറിയ ആൾക്കെതിരെയുള്ള പീഡനക്കേസ് റദ്ദാക്കണമെന്ന ഹർജി ബോംബെ ഹൈക്കോടതി തള്ളി

Must Read

മുംബൈ∙ ഗർഭിണിയാക്കിയ യുവതിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന്, ജാതകം ചേരില്ലെന്നു പറഞ്ഞു പിന്മാറിയ ആൾക്കെതിരെയുള്ള പീഡനക്കേസ് റദ്ദാക്കണമെന്ന ഹർജി ബോംബെ ഹൈക്കോടതി തള്ളി. ജാതകപ്പൊരുത്തം വിവാഹം ചെയ്യാതിരിക്കാനുള്ള ഒഴികഴിവ് ആക്കരുതെന്നും കോടതി പറഞ്ഞു.
പഞ്ചനക്ഷത്ര ഹോട്ടലിലെ സഹപ്രവർത്തകയെ പ്രണയിക്കുകയും വിവാഹം ചെയ്യാമെന്നു പറഞ്ഞു ശാരീരികബന്ധത്തിലേർപ്പെടുകയും ചെയ്ത അവിഷേക് മിത്ര (32)യാണു കോടതിയെ സമീപിച്ചത്. ഗർഭിണിയായതോടെ ഇയാൾ കയ്യൊഴിഞ്ഞപ്പോഴാണു യുവതി പൊലീസിൽ പരാതി നൽകിയത്.

ഇരുവരെയും വിളിച്ചുവരുത്തി നടത്തിയ കൗൺസലിങ്ങിൽ യുവതിയെ വിവാഹം കഴിക്കാമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. പിന്നീടു ജാതകത്തിന്റെ പേരിൽ പിന്മാറിയപ്പോഴാണു കേസ് റജിസ്റ്റർ ചെയ്തത്

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News