Sunday, January 23, 2022

ശാരീരിക ബന്ധത്തിനു ശേഷം വിവാഹത്തിനു വിസമ്മതിക്കുന്നത് വഞ്ചനക്കുറ്റമാകില്ലെന്നു ബോംബെ ഹൈക്കോടതി

Must Read

വർഷങ്ങൾ നീണ്ട ശാരീരിക ബന്ധത്തിനു ശേഷം വിവാഹത്തിനു വിസമ്മതിക്കുന്നത് വഞ്ചനക്കുറ്റമാകില്ലെന്നു നിരീക്ഷിച്ച്, 25 വർഷം മുൻപത്തെ പീഡനക്കേസിലെ പ്രതിയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ശാരീരികബന്ധം ഉഭയസമ്മതപ്രകാരമായിരുന്നെന്നും വിവാഹം ചെയ്യാമെന്നു തെറ്റിദ്ധരിപ്പിച്ചാണിതിനു പ്രേരിപ്പിച്ചതെന്നു സ്ഥാപിക്കാൻ തെളിവില്ലെന്നും ജയിൽശിക്ഷ റദ്ദാക്കിക്കൊണ്ടു കോടതി വ്യക്തമാക്കി. 3 വർഷത്തിലേറെയായി ശാരീരികബന്ധമുണ്ടായിരുന്നതായി പരാതിക്കാരി കോടതിയിൽ സമ്മതിച്ചിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നെന്നു യുവതിയുടെ സഹോദരിയും മൊഴി നൽകി.

1996 ലെ പരാതിയിൽ പീഡനം, വഞ്ചന എന്നീ കുറ്റങ്ങൾക്കാണു പൊലീസ് കേസെടുത്തിരുന്നത്. 3 വർഷത്തെ വിചാരണയ്ക്കു ശേഷം, പീഡനാരോപണം തള്ളിയ സെഷൻസ് കോടതി വ‌ഞ്ചനക്കുറ്റത്തിന് ഒരു വർഷം തടവും 5000 രൂപ പിഴയും വിധിച്ചു. ഇതിനെതിരെയാണു കുറ്റാരോപിതൻ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News