Sunday, July 25, 2021

രാമനാട്ടുകരയിൽ ബൊലോറയും സിമന്റ് ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ചു പേർ മരിച്ചു; അപകടം ഇന്ന് വെളുപ്പിന് 5 മണിയോടെ; മൃതദേഹങ്ങൾ റോഡിൽ ചിതറി കിടക്കുകയായിരുന്നെന്ന് ദൃക്സാസാക്ഷികൾ

Must Read

കോഴിക്കോട്: രാമനാട്ടുകരയിൽ ബൊലോറയും സിമന്റ് ലോറിയും കൂട്ടിയിടിച്ച് അപകടം അഞ്ചു പേർ മരിച്ചു

പാലക്കാട് സ്വദേശികളായ സാഹിർ, ഷാഹിർ , നാസർ, സുബൈർ, അസൈനാർ എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്നത് അഞ്ചു പുരുഷൻമാരാണ്. ഇവർ പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.

ഇന്ന് പുലർച്ച 4.45 ഓടെയാണ് അപകടമുണ്ടായത്. രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു. മൃതദേഹങ്ങൾ റോഡിൽ ചിതറി കിടക്കുകയായിരുന്നു. നാട്ടുകാരും പോലീസും ഫയർഫോഴ്സുമെത്തി മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അപകടത്തിൽ കാറ് പൂർണ്ണമായും തകർന്നു

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം...

More News