Monday, June 21, 2021

3,600 കുടുംബങ്ങൾക്കാണ് റേഷൻ ലഭിക്കുക;ലോക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ ഡാൻസർമാർക്ക് സഹായഹസ്തവുമായി ബോളിവുഡ് താരം അക്ഷയ് കുമാർ

Must Read

മുംബൈ : ലോക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ ഡാൻസർക്കാർക്ക് സഹായഹസ്തവുമായി പ്രശസ്ത ബോളിവുഡ് താരം അക്ഷയ് കുമാർ. ഇവരുടെ കുടുംബങ്ങൾക്ക് ഒരു മാസത്തെ റേഷൻ നൽകും. ഗണേഷ് ആചാര്യ ഫൗണ്ടേഷൻ മുഖാന്തിരമാകും റേഷൻ വിതരണം ചെയ്യുക.

3,600 കുടുംബങ്ങൾക്കാണ് റേഷൻ ലഭിക്കുക. ഇതിനായി ഇവരോട് ഗണേഷ് ആചാര്യ ഫൗണ്ടേഷനിൽ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അക്ഷയ് കുമാർ റേഷൻ വിതരണം ചെയ്യാൻ തീരുമാനിച്ച വിവരം ഗണേഷ് ആചാര്യ ഫൗണ്ടേഷൻ സ്ഥാപകൻ ഗണേഷ് ആചാര്യയാണ് വെളിപ്പെടുത്തിയത്. പിറന്നാൾ ദിനത്തിൽ എന്ത് സമ്മാനമാണ് വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. സാധിക്കുമെങ്കിൽ സിനിമയിലെ ഡാൻസർമാർക്ക് സഹായം നൽകണമെന്ന് ആവശ്യപ്പെട്ടു. ഉടനെ അതിന് സമ്മതം മൂളുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരു വർഷക്കലമായി കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരികയാണ് അക്ഷയ് കുമാർ. കഴിഞ്ഞ ലോക് ഡൗൺ സമയത്ത് പ്രതിസന്ധിയിലായവർക്ക് ഭക്ഷ്യവസ്തുക്കളും, സാമ്പത്തിക സഹായവുമുൾപ്പെടെ അദ്ദേഹം നൽകിയിരുന്നു.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News