Thursday, May 13, 2021

ബോളിവുഡിലെ ഹിറ്റ് സംഗീത സംവിധായക ജോടിയായ നദീം-ശ്രാവൺ കൂട്ടുകെട്ടിലെ ശ്രാവൺ റാേത്താഡ് അന്തരിച്ചു

Must Read

മുംബൈ: ബോളിവുഡിലെ ഹിറ്റ് സംഗീത സംവിധായക ജോടിയായ നദീം-ശ്രാവൺ കൂട്ടുകെട്ടിലെ ശ്രാവൺ റാേത്താഡ് അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ മാഹിമിലെ എസ്.എൽ റഹേജ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാത്രി 9.30 ഓടെയാണ് മരണം സ്ഥിരീകരിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. അദ്ദേഹത്തിന്‍റെ ഭാര്യയും മകനും കോവിഡ് പോസിറ്റീവായിരുന്നു.

ബോളിവുഡിലെ വമ്പൻ ഹിറ്റായ ‘ആഷിഖി’യുടെ വിജയത്തോടെയാണ്​ നദീം-ശ്രാവൺ സഖ്യം ഹിന്ദി ചലച്ചിത്രലോകത്ത്​ നിലയുറപ്പിച്ചത്​. ഗായകൻ കുമാർ സാനുവിന്‍റെ തകർപ്പൻ ഹിറ്റുകളിലേറെയും നദീം-ശ്രാവൺ കൂട്ടുകെട്ടിലൂടെയായിരുന്നു. സാജൻ, ഫൂൽ ഔർ കാണ്ടെ, രാജാ ഹിന്ദുസ്​ഥാനി, ദിൽ ഹേ കി മാൻതാ നഹീ, ഹം ഹേ രഹി പ്യാർ കേ, സഡക്​, ദീവാന, പർദേസ്​, കസൂർ, രാസ്​, ബർസാത്​ തുടങ്ങിയ സിനിമകളിലെ എക്കാലത്തേയും ഹിറ്റായ നിരവധി ഗാനങ്ങൾക്കാണ്​ നദീം-ശ്രാവൺ സംഗീതമൊരുക്കിയത്​. തൊണ്ണൂറുകളിൽ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള സംഗീത സംവിധായകരായിരുന്നു ഇവർ

English summery

Bollywood hit music director duo Nadeem-Shravan duo Shravan Rathore dies

Leave a Reply

Latest News

ടെസ്‌ലയുടെ കാറുകൾ വാങ്ങാൻ ബിറ്റ്കോയിൻ ഉപയോഗിക്കാമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ഉടമ ഇലോൺ മസ്ക്

ടെസ്‌ലയുടെ കാറുകൾ വാങ്ങാൻ ബിറ്റ്കോയിൻ ഉപയോഗിക്കാമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ഉടമ ഇലോൺ മസ്ക്. പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മസ്കിൻ്റെ പുതിയ നിലപാട്. തൻ്റെ ട്വിറ്റർ...

More News