Sunday, October 17, 2021

200 കോടിയുടെ തട്ടിപ്പുകേസിൽ ബോളിവുഡ് നടി നോറ ഫതേഹിയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

Must Read

200 കോടിയുടെ തട്ടിപ്പുകേസിൽ ബോളിവുഡ് നടി നോറ ഫതേഹിയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഡൽഹി ഓഫീസിൽ ഇന്ന് രാവിലെയാണ് നടി ചോദ്യം ചെയ്യലിന് ഹാജരായത്. നടി ലീന മരിയപോളും ഭർത്താവ് സുകേഷ് ചന്ദ്രശേഖറും ഉൾപ്പെട്ടതാണ് കേസ്.

ഫോ​ർ​ട്ടി​സ് ഹെ​ൽ​ത്ത് കെ​യ​ർ പ്രൊ​മോ​ട്ട​ർ ശി​വീ​ന്ദ​ർ സിം​ഗി​ന്‍റെ കു​ടും​ബ​ത്തെ ക​ബ​ളി​പ്പി​ച്ച് 200 കോ​ടി സ്വ​ന്ത​മാ​ക്കി​യ​തി​ന് ച​ന്ദ്ര​ശേ​ഖ​ര​നെ​യും ലീന മരിയയെയും ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ക്രി​മി​ന​ല്‍ ഗൂ​ഡാ​ലോ​ച​ന, വ​ഞ്ച​ന, കൊ​ള്ള​യ​ടി​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് പോ​ലീ​സ് ഇ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​വ​രു​മാ​യു​ള്ള ബ​ന്ധ​ത്തെ കു​റി​ച്ചാ​ണ് ഇ​ഡി പ്ര​ധാ​ന​മാ​യും നോ​റ​യോ​ട് ചോ​ദി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ളി​വു​ഡ് താ​രം ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ഡ​സി​നെ​യും ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു.

Leave a Reply

Latest News

ഇന്ത്യയുടെ വാക്‌സിനേഷൻ ക്യാമ്പെയിനെ പ്രശംസിച്ച് വേൾഡ് ബാങ്ക് മേധാവി മാൽപാസ്

ഇന്ത്യയുടെ വാക്‌സിനേഷൻ ക്യാമ്പെയിനെ പ്രശംസിച്ച് വേൾഡ് ബാങ്ക് മേധാവി മാൽപാസ്. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വാക്‌സിനേഷനിലെ ഇന്ത്യയുടെ നിർണായക പങ്കിനെ അദ്ദേഹം...

More News