Monday, January 17, 2022

കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ബോളിവുഡ് നടി കങ്കണ റണൗട്ട് ഒടുവില്‍ കോടതിയില്‍ ഹാജരായി

Must Read

കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ബോളിവുഡ് നടി കങ്കണ റണൗട്ട് ഒടുവില്‍ കോടതിയില്‍ ഹാജരായി. അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ആര്‍ ആര്‍ ഖാന് മുമ്പാകെയാണ് താരം ഹാജരായത്. കോടതിയില്‍ നേരിട്ട് ഹാജരായില്ലെങ്കില്‍ കങ്കണക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് കോടതി അന്ത്യശാസനം നല്‍കിയിരുന്നു.
ഒരു ചാനല്‍ അഭിമുഖത്തില്‍ കങ്കണ നടത്തിയ പ്രസ്താവനക്കെതിരെയാണ് ജാവേദ് അക്തര്‍ കോടതിയെ സമീപിച്ചിട്ടുള്ളത്. മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് കങ്കണക്കെതിരെ കേസെടുക്കുകയായിരുന്നു. ഫെബ്രുവരി മുതല്‍ സമന്‍സ് പുറപ്പെടുവിച്ചിട്ടും കങ്കണ ഹാജരാകാതിരുന്നതോടെയാണ് കോടതി കര്‍ശനമായ നിലപാട് സ്വീകരിച്ചത്. സിആര്‍പിഎഫ് സൈനികരുടെ സുരക്ഷയിലാണ് കങ്കണ ഇന്നലെ കോടതിയിലെത്തിയത്.

നാല് വര്‍ഷം മുമ്പ് തന്നെയും സഹോദരിയെയും ജാവേദ് അക്തര്‍ ഭീഷണിപ്പെടുത്തിയെന്ന് കാട്ടിയാണ് കങ്കണ പരാതി നല്‍കിയിട്ടുള്ളത്. അന്ധേരി മജിസ്ട്രേറ്റ് കോടതി പക്ഷപാതപരമായി പെരുമാറുന്നതിനാല്‍ മാനനഷ്ട കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന അപേക്ഷ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലും നല്‍കി. ഇത് അടുത്തമാസം ഒന്നിന് പരിഗണിക്കും.കോടതിമാറ്റ അപേക്ഷയില്‍ തീരുമാനമായതിന് ശേഷം മാത്രമേ കേസിൽ തുടർവാദം കേൾക്കുകയുള്ളുവെന്ന് അന്ധേരി മെട്രോപൊളിറ്റൻ കോടതി അറിയിച്ചു. കേസ് പരിഗണിക്കുന്നത് നവംബർ 15 ലേക്ക് മാറ്റി. നേരത്തെ മാനനഷ്ടക്കേസ് തള്ളണമെന്ന കങ്കണയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News