Monday, June 21, 2021

രാജ്യത്ത് അഞ്ചാം തലമുറ (5ജി) ടെലികോം സേവനങ്ങൾ നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് താരം ജൂഹി ചൗള കോടതിയിൽ

Must Read

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​ഞ്ചാം ത​ല​മു​റ (5ജി) ​ടെ​ലി​കോം സേ​വ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ ബോ​ളി​വു​ഡ് താ​രം ജൂ​ഹി ചൗ​ള കോ​ട​തി​യെ സ​മീ​പി​ച്ചു. 5ജി​ക്ക് എ​തി​രെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ​യാ​ണ് ജൂ​ഹി ചൗ​ള സ​മീ​പ​ച്ചി​രി​ക്കു​ന്ന​ത്.

സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്ക് എ​തി​ര​ല്ലെ​ന്നും എ​ന്നാ​ൽ പ​രി​സ്ഥി​തി​ക്ക് ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്നും അ​വ​ർ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. 5 ജി ​സാ​ങ്കേ​തി​ക വി​ദ്യ അ​പ​ക​ട​ക​ര​വും ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നും സു​ര​ക്ഷ​യ്ക്കും ഹാ​നി​ക​ര​മാ​ണെ​ന്നും വി​ശ്വ​സി​ക്കാ​ൻ മ​തി​യാ​യ കാ​ര​ണ​മു​ണ്ടെ​ന്നും ഹ​ർ​ജി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്.

5 ജി ​സാ​ങ്കേ​തി​ക​വി​ദ്യ മ​നു​ഷ്യ​നും മൃ​ഗ​ങ്ങ​ൾ​ക്കും പ​ക്ഷി​ക​ൾ​ക്കും സു​ര​ക്ഷി​ത​മാ​ണെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​നോ​ട് നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന് ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ജൂ​ഹി ചൗ​ള​യു​ടെ വ​ക്താ​വ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​ത് ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് പ​ഠ​ന​ങ്ങ​ൾ ന​ട​ന്നി​ട്ടി​ല്ലെ​ങ്കി​ൽ കാ​ര്യ​ക്ഷ​മ​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും അ​വ​രു​ടെ വ​ക്താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

ജ​സ്റ്റീസ് സി. ​ഹ​രി​ശ​ങ്ക​റി​ന്‍റെ ബ​ഞ്ചാ​ണ് ഇ​ന്ന് വി​ഷ​യം പ​രി​ഗ​ണി​ച്ച​ത്. എ​ന്നാ​ൽ കേ​സി​ൽ​നി​ന്ന് പിന്മാ​റി​യ ജ​സ്റ്റീ​സ് സി. ​ഹ​രി​ശ​ങ്ക​ർ, ഇ​ത് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ മ​റ്റൊ​രു ബ​ഞ്ചി​ന് വി​ട്ടു. കേ​സി​ൽ ജൂ​ണ്‍ ര​ണ്ടി​ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News