Sunday, November 28, 2021

ക്ഷേത്രത്തിൽ വീണ്ടും തിളച്ച പാൽപ്പായസം വീണ് കീഴ്ശാന്തിക്ക് പൊള്ളലേറ്റു

Must Read

ഗുരുവായൂർ: ക്ഷേത്രത്തിൽ വീണ്ടും തിളച്ച പാൽപ്പായസം വീണ് കീഴ്ശാന്തിക്ക് പൊള്ളലേറ്റു. കൊടയ്ക്കാട് ശ്രീറാം നമ്പൂതിരിക്കാണ് വ്യാഴാഴ്‌ച നാലമ്പലത്തിനകത്ത് പടക്കളത്തിൽ വഴുതിവീണ് പായസത്തിൽനിന്ന്‌ പൊള്ളലേറ്റത്.

തെക്കുഭാഗത്ത് അയ്യപ്പശ്രീകോവിലിനു സമീപമുള്ള തിടപ്പള്ളിയിൽനിന്ന് കുട്ടകത്തിൽ പാൽപ്പായസം നാലമ്പലത്തിലെ പടക്കളത്തിൽ കൊണ്ടുവെക്കുമ്പോഴായിരുന്നു വഴുതിവീണത്. ശ്രീറാമിന് ദേവസ്വം ആശുപത്രിയിൽ ചികിത്സ നൽകി.ബുധനാഴ്‌ച തിളച്ച പാൽപ്പായസം വീണ് കീഴ്ശാന്തി മൂത്തേടം ഹരിശങ്കർ നമ്പൂതിരിക്കും പൊള്ളലേറ്റിരുന്നു. തിടപ്പള്ളിയിൽനിന്ന് പാൽപ്പായസം നാലമ്പലത്തിനകത്തേക്ക് കൊണ്ടുപോകുമ്പോൾ പ്രദക്ഷിണവഴിയിൽ വഴുതിവീണതായിരുന്നു.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News