കൊച്ചി: പുല്ലേപ്പടിയിൽ റെയിൽവേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതിയായ മാനാശേരി ബിനോയിനെ പോലീസ് അറസ്റ്റു ചെയ്തു. സെൻട്രൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതമെന്ന് തെളിഞ്ഞത്.
ബിനോയിയുടെ സുഹൃത്ത് ജോബിയാണ് കൊല്ലപ്പെട്ടത്. മോഷണമുതൽ പങ്കുവയ്ക്കുന്നതിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പൂർണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്നും കത്തിക്കാൻ ഉപയോഗിച്ച ലൈറ്ററും പെട്രോൾ നിറച്ചിരുന്ന കുപ്പിയും കണ്ടെടുത്തിരുന്നു.
English summary
Body found burnt near railway track in Pullepady, murder; Defendant arrested