Sunday, October 17, 2021

ഉത്തരാഖണ്ഡിലെ ചമോലിയിൽ പർവ്വതാരോഹണത്തിനിടെ അപകടത്തിൽ പെട്ട നാല് നാവിക സേന ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

Must Read

ഉത്തരാഖണ്ഡിലെ ചമോലിയിൽ പർവ്വതാരോഹണത്തിനിടെ അപകടത്തിൽ പെട്ട നാല് നാവിക സേന ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കാണാതായ മറ്റ് രണ്ടുപേർക്കായി തെരച്ചിൽ പുരോഗമിക്കുന്നു. ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് രക്ഷാദൗത്യം നടക്കുന്നത്.

ലെഫ്റ്റനന്റ് കമ്മാൻഡർമാരായ രജ്‌നികാന്ത് യാദവ്, യോഗേഷ് തിവാരി, അനന്ത് കുക്രേതി, എംസിപിഒ ഹരി ഓം എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി. അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കാണാതായവർ സുരക്ഷിതരായി തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ രേഖപ്പെടുത്തി.

ഇന്ത്യൻ നാവിക സേനയിലെ അഞ്ച് സൈനികരെയും ഒരു പോർട്ടറെയുമാണ് വെള്ളിയാഴ്ച രാവിലെ കാണാതായത്. ബാഗേശ്വർ ജില്ലയിലെ ത്രിശൂൽ കൊടുമുടിയിലേക്കുള്ള യാത്രക്കിടെ ഹിമപാതം ഉണ്ടായതിനെ തുടർന്ന് സംഘം അപകടത്തിലാകുകയായിരുന്നു. രണ്ടാഴ്ച മുമ്പ് നാവിക സേനയിലെ അഡ്വഞ്ചർ വിഭാഗത്തിൽ ഉൾപ്പെടുന്ന ഇരുപതംഗ സംഘം ത്രിശൂൽ പർവതത്തിന്റെ ഉന്നതിയിലെത്തി മടങ്ങിയിരുന്നു.

Leave a Reply

Latest News

സേലത്ത് വാടക വീട്ടിൽ താമസിച്ചിരുന്ന ബംഗളൂരു സ്വദേശിനിയുടെ ജഡം ജീർണിച്ച നിലയിൽ സ്യൂട്ട്കെയ്സിൽ കണ്ടെത്തി

സേലത്ത് വാടക വീട്ടിൽ താമസിച്ചിരുന്ന ബംഗളൂരു സ്വദേശിനിയുടെ ജഡം ജീർണിച്ച നിലയിൽ സ്യൂട്ട്കെയ്സിൽ കണ്ടെത്തി. സേലം കുമാരസാമിെപട്ടിയിലെ ഷൺമുഖ അപ്പാർട്മെൻറിൽ താമസിച്ചിരുന്ന പ്രതാപിൻെറ ഭാര്യ തേജ്മണ്ഡൽ...

More News