ബിഎംഡബ്ല്യു മോട്ടോറാഡ് പുതിയ R 18 പവര്‍ ക്രൂയിസറിന്റെ ടൂറിംഗ് ഫ്രണ്ട്ലി പതിപ്പിനെ ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ പുറത്തിറക്കിയിരിക്കുകയാണ്. R 18 ക്ലാസിക് എന്ന് വിളിക്കുന്ന മോഡല്‍ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനേക്കാള്‍ കൂടുതല്‍ ടൂറിംഗ്-ഓറിയന്റഡ് മോട്ടോര്‍സൈക്കിള്‍ തന്നെയാണ്.
സ്റ്റാന്‍ഡേര്‍ഡ് ക്രൂയിസറിലെ 16 ഇഞ്ച് ഫ്രണ്ട് വീലിന് പകരം 19 ഇഞ്ച് യൂണിറ്റാണ് പ്രീമിയം മോട്ടോര്‍സൈക്കിളില്‍ ഒരുക്കിയിരിക്കുന്നത്. ബിഎംഡബ്ല്യു മോട്ടോറാഡ് ഒരു പില്യണ്‍ സീറ്റും ബൈക്കില്‍ ചേര്‍ത്തിട്ടുണ്ട്. ബിഎംഡബ്ല്യു ഒരു വലിയ വിന്‍ഡ്സ്ക്രീന്‍ ഉപയോഗിച്ച് എയര്‍ ബഫെറ്റിംഗ് നിലനിര്‍ത്താനും അതുവഴി ദീര്‍ഘ ദൂര യാത്രകള്‍ സുഖപ്രദവുമാക്കാനും സഹായിക്കുന്നുബിഎംഡബ്ല്യു R 18 ക്ലാസിക്കിന്റെ മുന്‍വശത്ത് ഒരു ജോഡി ഓക്സിലറി എല്‍ഇഡി ലൈറ്റുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
R 18 ക്ലാസിക്കിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം, രൂപം, പ്രീമിയം രൂപം എന്നിവയുമായി പൊരുത്തപ്പെടുന്ന ഒരു ജോടി സാഡില്‍ബാഗുകളും കമ്ബനി വാഗ്ദാനം ചെയ്യുന്നു. ഇത് മികച്ച അളവിലുള്ള ലഗേജ് കൈവശംവെക്കാന്‍ റൈഡറിനെ സഹായിക്കും. എഞ്ചിന്റെയും പെര്‍ഫോമന്‍സിന്റെയും കാര്യത്തില്‍ ബിഎംഡബ്ല്യു R 18 ക്ലാസിക് അതേ 1,802 സിസി ബോക്സര്‍-ട്വിന്‍, എയര്‍-കൂള്‍ഡ്, ഓയില്‍-കൂള്‍ഡ് എഞ്ചിന് തന്നെയാണ് ഉപയോഗിക്കുന്നത്.
ബിഎംഡബ്ല്യു R 18 ന് സ്റ്റാന്‍ഡേര്‍ഡ്, ഫസ്റ്റ് എഡിഷന് എന്നീ രണ്ട് വകഭേദങ്ങളുണ്ടെങ്കിലും R 18 ക്ലാസിക് ഫസ്റ്റ് എഡിഷനില്‍ മാത്രമാകും ലഭ്യമാവുക. ഇന്ത്യയിലേക്കും പുതിയ ടൂറിംഗ്-ഫ്രണ്ട്ലി മോട്ടോര്‍സൈക്കിളിനെ അവതരിപ്പിക്കാന്‍ ബവേറിയന്‍ ബ്രാന്‍ഡിന് പദ്ധതിയുണ്ട്. 4,750 rpm -ല്‍ 89.75 bhp കരുത്തും 3,000 rpm -ല്‍ 158 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ഈ എഞ്ചിന് കഴിയും. എഞ്ചിന് ആറ്-സ്പീഡ് ഗിയര്‍ബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. കൂടാതെ റിവേര്‍സ് ഗിയര്‍ ഓപ്ഷണലായി ലഭ്യമാണ്. നിലവില്‍ സ്റ്റാന്‍ഡേര്‍ഡ് ബിഎംഡബ്ല്യു R 18-ന് 18.90 ലക്ഷം മുതല്‍ 21.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. കംപ്ലീറ്റ്ലി ബില്‍റ്റ്-അപ്പ് യൂണിറ്റായാണ് (CBU) ഇത് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.BMW Motorrad has launched the touring friendly version of the new R18 Power Cruiser in the international market