Friday, November 27, 2020

പുതിയ കോച്ചും പുതിയ തന്ത്രങ്ങളും പുതിയ കളിക്കാരുമായി ബ്ലാസ്റ്റേഴ്സ്; അഞ്ച് നായകരുമായി എടികെ മോഹന്‍ ബഗാന്‍; താരസമ്പന്നതയില്‍ ഓരോ ടീമും ഒന്നിനൊന്ന് മെച്ചമാണെങ്കിലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ഏതാണ്? സാമൂഹ്യ മാധ്യമങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം… ഐ എസ് എല്ലിന്റെ ഇത് വരെയുള്ള ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ 5 ടീമുകൾ

Must Read

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു....

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ്...

ബാംബോലിം (ഗോവ): കോവിഡ് ആശങ്കകള്‍ മാറ്റിവെച്ച് ഇനി കാല്‍പ്പന്തുകളിയുടെ ആരവത്തിലേക്ക്. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ ഉദ്ഘാടന മത്സരത്തിൽ ഇന്നു കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും ഏറ്റുമുട്ടും. കിക്കോഫ് രാത്രി 7.30ന്. ഗോവയിലെ 3 വേദികളിൽ കാണികൾക്കു പ്രവേശനമില്ലാതെയാണു മുഴുവൻ മത്സരങ്ങളും നടത്തുക.

പുതിയ കോച്ചും പുതിയ തന്ത്രങ്ങളും പുതിയ കളിക്കാരുമായി ബ്ലാസ്റ്റേഴ്സ്; അഞ്ച് നായകരുമായി എടികെ മോഹന്‍ ബഗാന്‍; താരസമ്പന്നതയില്‍ ഓരോ ടീമും ഒന്നിനൊന്ന് മെച്ചമാണെങ്കിലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ഏതാണ്? സാമൂഹ്യ മാധ്യമങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം... ഐ എസ് എല്ലിന്റെ ഇത് വരെയുള്ള ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ 5 ടീമുകൾ 1

ബംഗളൂരു എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി, ജംഷഡ്പൂര്‍ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, മുംബൈ സിറ്റി എഫ്‌സി, ഒഡീഷ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുന്ന മറ്റ് ടീമുകള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗോവയിലെ മൂന്ന് മൈതാനങ്ങളിലായാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുന്നത്. എവേ,ഹോം രീതി തന്നെ പിന്തുടര്‍ന്നാവും മത്സരങ്ങള്‍ നടത്തുക. കാണികള്‍ക്ക് പ്രവേശനം ഇല്ലാതെ ബയോ ബബിള്‍ സുരക്ഷയിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്

ഇത്തവണ ടീമുകളെല്ലാം ഒന്നിനൊന്ന് മികച്ചതായതിനാല്‍ വിജയം ആര്‍ക്കൊപ്പമെന്ന് പ്രവചിക്കുക അസാധ്യമാണ്. ഒട്ടുമിക്ക ടീമും മികച്ച തയ്യാറെടുപ്പോടെയാണ് ഇത്തവണ എത്തുന്നത്. സമീപകാലത്തായി ഐഎസ് എല്ലിന് നഷ്ടപ്പെട്ട പ്രധാപം തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സംഘാടകര്‍. എല്ലാ ടീമിലും മികച്ച വിദേശ കരുത്തുണ്ട്. കൂടാതെ കൊല്‍ക്കത്തയുടെ ചരിത്രം ഉള്‍ക്കൊള്ളുന്ന ഫുട്‌ബോള്‍ ക്ലബ്ബുകളായ എടികെ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും കൂടി ഐഎസ്എല്ലിലേക്ക് എത്തിയതോടെ ടൂര്‍ണമെന്റ് കൂടുതല്‍ ആവേശകരമാകും.

ഐ ലീഗിൽനിന്ന് ഈസ്റ്റ് ബംഗാൾകൂടി എത്തിയതോടെ ഇത്തവണ 11 ടീമുകളാണു രംഗത്ത്. നിലവിലെ ജേതാക്കളായ എടികെയും ഐ ലീഗ് ജേതാക്കളായ മോഹൻ ബഗാനും തമ്മിൽ ലയിച്ച് എടികെ മോഹൻ ബഗാനായിട്ടാണ് ഈ സീസൺ ഐഎസ്എലിൽ ബൂട്ട് കെട്ടുന്നത്.

ഇന്ത്യയിലെ ഫുട്‌ബോള്‍ ആവേശത്തിന് മുഴുവന്‍ തിരികൊളുത്തിയാണ് ഐഎസ്എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. 11 ടീമുകള്‍ ഇത്തവണ പോരാട്ടത്തിനായി കളത്തിലുണ്ടാകും. കൊല്‍ക്കത്തന്‍ ക്ലബ്ബുകളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും കൂടി ഐഎസ്എല്ലിലേക്ക് ചേക്കേറിയതോടെ കളിയാവേശം ഇരട്ടിക്കും.

പുതിയ കോച്ചും പുതിയ തന്ത്രങ്ങളും പുതിയ കളിക്കാരുമായി ബ്ലാസ്റ്റേഴ്സ്

പുതിയ കോച്ചും പുതിയ തന്ത്രങ്ങളും പുതിയ കളിക്കാരുമായി ബ്ലാസ്റ്റേഴ്സ്; അഞ്ച് നായകരുമായി എടികെ മോഹന്‍ ബഗാന്‍; താരസമ്പന്നതയില്‍ ഓരോ ടീമും ഒന്നിനൊന്ന് മെച്ചമാണെങ്കിലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ഏതാണ്? സാമൂഹ്യ മാധ്യമങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം... ഐ എസ് എല്ലിന്റെ ഇത് വരെയുള്ള ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ 5 ടീമുകൾ 2

കെട്ടും മട്ടും മാറിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഏഴാം സീസണിൽ ഇറങ്ങുന്നത്. പുതിയ കോച്ചും പുതിയ തന്ത്രങ്ങളും പുതിയ കളിക്കാരും. ഐഎസ്എല്ലിൽ ആദ്യ കിരീടം ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഇറങ്ങുന്നത് മൂന്ന് ക്യാപ്റ്റൻമാരുമായാണ് എന്നതും സവിശേഷതയാണ്.

ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനെ നേരിടും മുൻപ് ബ്ലാസ്റ്റേഴ്‌സിനെ നയിക്കാൻ മൂന്ന് നായകൻമാരെ പ്രഖ്യാപിച്ചിരിക്കുകയാണ് കോച്ച് കിബു വികൂന. സ്‌പാനിഷ് താരം സെർജിയോ സി‍ഡോഞ്ച, സിംബാബ്‍വേ ഡിഫൻഡർ കോസ്റ്റ നമോയ്നേസു, ഇന്ത്യൻ താരം ജെസ്സെൽ കാർണെയ്റോ എന്നിവരാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിനെ നയിക്കുക. മുംബൈ സിറ്റിയിലേക്ക് ചേക്കേറിയ ബാർത്തലോമിയോ ഒഗ്ബചേ ആയിരുന്നു കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ നായകൻ.

ഇംഗ്ലീഷ് സ്ട്രൈക്കർ ഗാരി ഹൂപ്പറിലാണ് പ്രധാന പ്രതീക്ഷ. ബാർത്തലോമിയോ ഒഗ്ബചേയെ ഗോൾവേട്ടയ്ക്ക് നിയോഗിച്ച് കഴിഞ്ഞ സീസണിൽ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് സീസണിൽ ആകെ നേടാനായത് നാല് ജയം മാത്രം. 29 ഗോൾ നേടിയപ്പോൾ 32 എണ്ണം വഴങ്ങി.

ഇതോടെ പോയന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് വീണു. ഇത്തവണ കെട്ടുറപ്പുള്ള പ്രതിരോധ നിരയ്ക്കൊപ്പം മുന്നേറ്റനിരയും ഉടച്ചുവാർത്താണ് ബ്ലാസ്റ്റേഴ്സ് ഏഴാം സീസണിൽ ബൂട്ടുകെട്ടുന്നത്. മുംബൈ സിറ്റിയിലേക്ക് ചേക്കേറിയ ഒഗ്ബച്ചെയ്ക്ക് പകരം എത്തിച്ചിരിക്കുന്നത് ഗാരി ഹൂപ്പറെ. പ്രീമിയർ ലീഗിലും സ്കോട്ടിഷ് ലീഗിലും കളിച്ച് പരിചയമുള്ള ഹൂപ്പർ ഓസ്ട്രേലിയൻ ലീഗിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായത്തിൽ എത്തിയിരിക്കുന്നത്.

ടോട്ടനം അക്കാദമിയിലൂടെ ഫുട്ബോളിലെത്തിയ ഹൂപ്പർ ഫസ്റ്റ് ടച്ചിൽ ഗോൾ നേടുന്നതിൽ മിടുക്കൻ. ഹൂപ്പറിനൊപ്പം മുന്നേറ്റനിരയിലുള്ളത് അ‍ർജന്‍റൈൻ താരം ഫകുണ്ടോ പെരേരയും ഓസ്ട്രേലിയൻ താരം ജോർദാൻ മുറേയും. ആദ്യ മത്സരങ്ങളിൽ ഹൂപ്പർ-ഫകുണ്ടോ കൂട്ടുകെട്ടിനെ പരീക്ഷിക്കാനാണ് സാധ്യത. മുറേ പകരക്കാരനായി ആക്രമണത്തിനെത്തും.

വിംഗറായി തൃശൂർക്കാരൻ കെ പി രാഹുലും ടീമിനൊപ്പമുണ്ട്. നോറോ സിങ്ങും ഷയ്ബോർലാങ് ഖാർപ്പനുമാണ് മുന്നേറ്റ നിരയിലെ മറ്റ് താരങ്ങൾ. ടീം കോമ്പിനേഷൻ അനുസരിച്ചായിരിക്കും കോച്ച് കിബു വികൂന താരങ്ങളെ തിരഞ്ഞെടുക്കുക. എന്തായാലും ആദ്യ കിരീടം ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റനിര ഇത്തവണ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അഞ്ച് നായകരുമായി എടികെ മോഹന്‍ ബഗാന്‍

പുതിയ കോച്ചും പുതിയ തന്ത്രങ്ങളും പുതിയ കളിക്കാരുമായി ബ്ലാസ്റ്റേഴ്സ്; അഞ്ച് നായകരുമായി എടികെ മോഹന്‍ ബഗാന്‍; താരസമ്പന്നതയില്‍ ഓരോ ടീമും ഒന്നിനൊന്ന് മെച്ചമാണെങ്കിലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ഏതാണ്? സാമൂഹ്യ മാധ്യമങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം... ഐ എസ് എല്ലിന്റെ ഇത് വരെയുള്ള ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ 5 ടീമുകൾ 3

വ്യക്തികളെക്കാൾ കെട്ടുറപ്പുള്ള ടീമിനെയാണ് താൻ ലക്ഷ്യമിടുന്നതന്നെ സന്ദേശമാണ് മൂന്ന് നായകൻമാരെ നിയമിച്ച് കോച്ച് കിബു വികൂന നൽകുന്നത്. നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാൻ കോച്ച് അന്റോണിയോ ഹബാസ് കഴിഞ്ഞയാഴ്ച ടീമിന് അഞ്ച് നായകൻമാരെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സും വ്യത്യസ്ത നായകൻമാരെ പരീക്ഷിക്കുന്നത്. ഓരോ മത്സരത്തിലും കോച്ച് നിശ്ചയിക്കുന്ന താരമായിരിക്കും ക്യാപ്റ്റന്റെ ആംബാൻഡ് അണിയുക.

മോഹൻ ബഗാനെ ഐ ലീഗ് ചാമ്പ്യൻമാരാക്കിയാണ് കിബു വികൂന ബ്ലാസ്റ്റേഴ്സ് പരിശീലകനായി ചുമതലയേറ്റത്. ഐഎസ്എൽ അരങ്ങേറ്റത്തിൽ വികൂനയുടെ ആദ്യ എതിരാളികളും ബഗാനാണെന്നതും കൗതുകം.

താരസമ്പന്നതയില്‍ ഓരോ ടീമും ഒന്നിനൊന്ന് മെച്ചമാണെങ്കിലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ഏതാണ്? സാമൂഹ്യ മാധ്യമങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം.

കേരള ബ്ലാസ്‌റ്റേഴ്‌സ് തന്നെ മുമ്പിൽ

പുതിയ കോച്ചും പുതിയ തന്ത്രങ്ങളും പുതിയ കളിക്കാരുമായി ബ്ലാസ്റ്റേഴ്സ്; അഞ്ച് നായകരുമായി എടികെ മോഹന്‍ ബഗാന്‍; താരസമ്പന്നതയില്‍ ഓരോ ടീമും ഒന്നിനൊന്ന് മെച്ചമാണെങ്കിലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ഏതാണ്? സാമൂഹ്യ മാധ്യമങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം... ഐ എസ് എല്ലിന്റെ ഇത് വരെയുള്ള ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ 5 ടീമുകൾ 4

കേരള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിനാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കൂടുതല്‍ ആരാധകരുള്ളത്. 4.73 മില്യനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക പിന്തുണ. രണ്ട് തവണ ഐഎസ് ഫൈനല്‍ കളിച്ചെങ്കിലും ഇതുവരെ കപ്പടിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടില്ല. ഇത്തവണ കരുത്തുറ്റ ടീമുമായാണ് ബ്ലാസ്റ്റേഴ്‌സ് വരുന്നത്. മികച്ച വിദേശ താരനിര ബ്ലാസ്റ്റേഴ്‌സിനുണ്ട്. മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ആരാധക കൂട്ടായ്മയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാന്‍ പലപ്പോഴും ഗാലറി നിറഞ്ഞ് ആരാധകര്‍ എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 1.73 മില്യണ്‍ ആരാധകരാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.

എടികെ മോഹന്‍ ബഗാന്‍

പുതിയ കോച്ചും പുതിയ തന്ത്രങ്ങളും പുതിയ കളിക്കാരുമായി ബ്ലാസ്റ്റേഴ്സ്; അഞ്ച് നായകരുമായി എടികെ മോഹന്‍ ബഗാന്‍; താരസമ്പന്നതയില്‍ ഓരോ ടീമും ഒന്നിനൊന്ന് മെച്ചമാണെങ്കിലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ഏതാണ്? സാമൂഹ്യ മാധ്യമങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം... ഐ എസ് എല്ലിന്റെ ഇത് വരെയുള്ള ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ 5 ടീമുകൾ 5

ഐഎസ്എല്ലില്‍ മൂന്ന് തവണ കപ്പ് നേടിയ ടീമാണ് എടികെ. ഇത്തവണ മോഹന്‍ ബഗാനുമായി ലയിച്ച് എടികെ മോഹന്‍ ബഗാന്‍ എന്ന പേരില്‍ ഇറങ്ങുന്ന ടീമിന് 1.78 മില്യണ്‍ ആരാധകരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്ളത്. മോഹന്‍ ബഗാനുമായി ലയിച്ചതോടെ ഈ സീസണില്‍ ഇനിയും ടീമിന്റെ ആരാധക പിന്തുണ ഉയരാന്‍ സാധ്യത കൂടുതലാണ്. ഇന്‍സ്റ്റഗ്രാമില്‍ 222 കെ ആരാധകരാണ് എടികെ മോഹന്‍ ബഗാനുള്ളത്.

എസി ഈസ്റ്റ് ബംഗാള്‍

പുതിയ കോച്ചും പുതിയ തന്ത്രങ്ങളും പുതിയ കളിക്കാരുമായി ബ്ലാസ്റ്റേഴ്സ്; അഞ്ച് നായകരുമായി എടികെ മോഹന്‍ ബഗാന്‍; താരസമ്പന്നതയില്‍ ഓരോ ടീമും ഒന്നിനൊന്ന് മെച്ചമാണെങ്കിലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ഏതാണ്? സാമൂഹ്യ മാധ്യമങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം... ഐ എസ് എല്ലിന്റെ ഇത് വരെയുള്ള ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ 5 ടീമുകൾ 6

കൊല്‍ക്കത്തന്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലില്‍ കന്നി അങ്കത്തിനാണ് ഇറങ്ങുന്നത്. 1.63 മില്യണാണ് ഈസ്റ്റ് ബംഗാളിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ ആരാധക പിന്തുണ. ഐഎസ്എല്ലിന്റെ ഈ സീസണ്‍ പൂര്‍ത്തിയാകുന്നതോടെ ഈസ്റ്റ് ബംഗാളിന്റെ ആരാധക പിന്തുണ ഇനിയും ഉയര്‍ന്നേക്കും. ഇന്ത്യന്‍ ഫുട്‌ബോളിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന ഈസ്റ്റ് ബംഗാളിന് ഇന്‍സ്റ്റഗ്രാമില്‍ 65 കെ ആരാധകരാണുള്ളത്.

ചെന്നൈയിന്‍ എഫ്‌സി

പുതിയ കോച്ചും പുതിയ തന്ത്രങ്ങളും പുതിയ കളിക്കാരുമായി ബ്ലാസ്റ്റേഴ്സ്; അഞ്ച് നായകരുമായി എടികെ മോഹന്‍ ബഗാന്‍; താരസമ്പന്നതയില്‍ ഓരോ ടീമും ഒന്നിനൊന്ന് മെച്ചമാണെങ്കിലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ഏതാണ്? സാമൂഹ്യ മാധ്യമങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം... ഐ എസ് എല്ലിന്റെ ഇത് വരെയുള്ള ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ 5 ടീമുകൾ 7

രണ്ട് ഐഎസ്എല്‍ കിരീടം നേടിയ ചെന്നൈയിന്‍ എഫ്‌സിക്ക് 1.61 മില്യണ്‍ ഫോളോവേഴ്‌സാണുള്ളത്. കളിച്ച ആറ് സീസണില്‍ നാല് തവണയും പ്ലേ ഓഫില്‍ കടക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇത്തവണയും മികച്ച താരനിര അവര്‍ക്കൊപ്പമുണ്ട്. ബോളിവുഡ് സൂപ്പര്‍ താരം അഭിഷേക് ബച്ചന്‍ സഹ ഉടമയായിട്ടുള്ള ടീമാണ് ചെന്നൈയിന്‍ എഫ്‌സി. ഇന്‍സ്റ്റഗ്രാമില്‍ 278 കെ ഫോളോവേഴ്‌സാണ് ചെന്നൈയിനുള്ളത്.

എഫ്‌സി ഗോവ

പുതിയ കോച്ചും പുതിയ തന്ത്രങ്ങളും പുതിയ കളിക്കാരുമായി ബ്ലാസ്റ്റേഴ്സ്; അഞ്ച് നായകരുമായി എടികെ മോഹന്‍ ബഗാന്‍; താരസമ്പന്നതയില്‍ ഓരോ ടീമും ഒന്നിനൊന്ന് മെച്ചമാണെങ്കിലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ഏതാണ്? സാമൂഹ്യ മാധ്യമങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം... ഐ എസ് എല്ലിന്റെ ഇത് വരെയുള്ള ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ 5 ടീമുകൾ 8

ഐഎസ്എല്ലിലെ ആരാധക പിന്തുണയില്‍ അഞ്ചാം സ്ഥാനത്താണ് ഗോവയുള്ളത്. 1.07 മില്യനാണ് ടീമിന്റെ ആരാധക പിന്തുണ. രണ്ട് തവണ ഫൈനലില്‍ കടന്നെങ്കിലും കിരീടം നേടാന്‍ സാധിച്ചില്ല. ഇത്തവണ നിരവധി മാറ്റങ്ങള്‍ ടീമില്‍ വരുത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 291 കെ ഫോളോവേഴ്‌സാണ് ടീമിനുള്ളത്. ഇത്തവണയും തിളങ്ങാനായാല്‍ ഇനിയും ആരാധക പിന്തുണ ഉയരുമെന്നുറപ്പാണ്.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

പുതിയ കോച്ചും പുതിയ തന്ത്രങ്ങളും പുതിയ കളിക്കാരുമായി ബ്ലാസ്റ്റേഴ്സ്; അഞ്ച് നായകരുമായി എടികെ മോഹന്‍ ബഗാന്‍; താരസമ്പന്നതയില്‍ ഓരോ ടീമും ഒന്നിനൊന്ന് മെച്ചമാണെങ്കിലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ഏതാണ്? സാമൂഹ്യ മാധ്യമങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം... ഐ എസ് എല്ലിന്റെ ഇത് വരെയുള്ള ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ 5 ടീമുകൾ 9

ആരാധക പിന്തുണയില്‍ ആറാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുള്ളത്. 924 കെ ആണ് അവരുടെ ആരാധക പിന്തുണ. ഐഎസ്എല്ലില്‍ ഒരു തവണമാത്രമാണ് പ്ലേ ഓഫില്‍ കടന്നതെങ്കിലും ആരാധകരുടെ ഇഷ്ട ടീമുകളിലൊന്നാണ് നോര്‍ത്ത് ഈസ്റ്റുകാര്‍. അവസാന സീസണില്‍ ഒമ്പതാം സ്ഥാനത്തായിരുന്ന അവര്‍ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് ഉദ്ദേശിക്കുന്നത്. പ്രീ സീസണില്‍ തരക്കേടില്ലാത്ത പ്രകടനം അവര്‍ കാഴ്ചവെച്ചിരുന്നു. 164 കെയാണ് ഇന്‍സ്റ്റഗ്രാമിലെ ആരാധക പിന്തുണ.

മുംബൈ സിറ്റി എഫ്‌സി

പുതിയ കോച്ചും പുതിയ തന്ത്രങ്ങളും പുതിയ കളിക്കാരുമായി ബ്ലാസ്റ്റേഴ്സ്; അഞ്ച് നായകരുമായി എടികെ മോഹന്‍ ബഗാന്‍; താരസമ്പന്നതയില്‍ ഓരോ ടീമും ഒന്നിനൊന്ന് മെച്ചമാണെങ്കിലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ഏതാണ്? സാമൂഹ്യ മാധ്യമങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം... ഐ എസ് എല്ലിന്റെ ഇത് വരെയുള്ള ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ 5 ടീമുകൾ 10

ആരാധക പിന്തുണയില്‍ ഏഴാം സ്ഥാനക്കാരാനാണ് മുംബൈ സിറ്റി എഫ്‌സി. 893 കെ യാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ടീമിനുള്ള ആരാധക പിന്തുണ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമകള്‍ മുംബൈയെ സ്വന്തമാക്കിയതിനാല്‍ ഇത്തവണ മുതല്‍ ടീമിന്റെ പ്രകടനം മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. മികച്ച വിദേശ താരങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്. 152 കെയാണ് ഇന്‍സ്റ്റഗ്രാമിലെ ആരാധക പിന്തുണ.

ബംഗളൂരു എഫ്‌സി

പുതിയ കോച്ചും പുതിയ തന്ത്രങ്ങളും പുതിയ കളിക്കാരുമായി ബ്ലാസ്റ്റേഴ്സ്; അഞ്ച് നായകരുമായി എടികെ മോഹന്‍ ബഗാന്‍; താരസമ്പന്നതയില്‍ ഓരോ ടീമും ഒന്നിനൊന്ന് മെച്ചമാണെങ്കിലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ഏതാണ്? സാമൂഹ്യ മാധ്യമങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം... ഐ എസ് എല്ലിന്റെ ഇത് വരെയുള്ള ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ 5 ടീമുകൾ 11

സുനില്‍ ഛേത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കളിക്കുന്ന ബംഗളൂരു എഫ്‌സി ഈ പട്ടികയിലെ എട്ടാം സ്ഥാനക്കാരാണ്. 841 കെ ഫോളോവേഴ്‌സാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ബംഗളൂരുവിനുള്ളത്. ഒരു തവണ ഐഎസ്എല്‍ കിരീടം നേടിയ ടീമാണ് ബംഗളൂരു. ഐലീഗില്‍ രണ്ട് തവണയും അവര്‍ കിരീടം ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ക്ലബ്ബായതിനാല്‍ ഇന്ത്യന്‍ ആരാധകരുടെ വലിയ പിന്തുണ ബംഗളൂരുവിനുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 217 കെയും ട്വിറ്ററില്‍ 278 കെയും ഫേസ്ബുക്കില്‍ 344 കെയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക പിന്തുണ.

ജംഷദ്പൂർ എഫ്‌സി

പുതിയ കോച്ചും പുതിയ തന്ത്രങ്ങളും പുതിയ കളിക്കാരുമായി ബ്ലാസ്റ്റേഴ്സ്; അഞ്ച് നായകരുമായി എടികെ മോഹന്‍ ബഗാന്‍; താരസമ്പന്നതയില്‍ ഓരോ ടീമും ഒന്നിനൊന്ന് മെച്ചമാണെങ്കിലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ഏതാണ്? സാമൂഹ്യ മാധ്യമങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം... ഐ എസ് എല്ലിന്റെ ഇത് വരെയുള്ള ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ 5 ടീമുകൾ 12

ഒമ്പതാം സ്ഥാനക്കാരാണ് ജംഷദ്പൂര്‍. 252 കെയാണ് അവരുടെ സാമൂഹ്യ മാധ്യമങ്ങളിലെ ആരാധക പിന്തുണ. ജാര്‍ഖണ്ഡില്‍ നിന്നുള്ള ടീമിന് പ്രാദേശിക ആരാധകരുടെ പിന്തുണ കൂടുതലാണ്. ഐഎസ്എല്ലില്‍ ഇതുവരെ കിരീടം നേടാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. എങ്കിലും മികച്ച പിന്തുണ അവര്‍ക്ക് ആരാധകര്‍ നല്‍കാറുണ്ട്. ഹേറ്റേഴ്‌സ് കുറവുള്ള ടീമാണ് ജംഷദ്പൂര്‍ എന്നതാണ് വസ്തുത. ഇന്‍സ്റ്റഗ്രാമില്‍ 117 കെയും ഫേസ്ബുക്കില്‍ 110 കെയും ട്വിറ്ററില്‍ 25കെയുമാണ് ജംഷദ്പൂരിന് ഫോളോവേഴ്‌സായുള്ളത്.

ഹൈദരാബാദ് എഫ്‌സി

പുതിയ കോച്ചും പുതിയ തന്ത്രങ്ങളും പുതിയ കളിക്കാരുമായി ബ്ലാസ്റ്റേഴ്സ്; അഞ്ച് നായകരുമായി എടികെ മോഹന്‍ ബഗാന്‍; താരസമ്പന്നതയില്‍ ഓരോ ടീമും ഒന്നിനൊന്ന് മെച്ചമാണെങ്കിലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ഏതാണ്? സാമൂഹ്യ മാധ്യമങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം... ഐ എസ് എല്ലിന്റെ ഇത് വരെയുള്ള ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ 5 ടീമുകൾ 13

അവസാന സീസണിലെ അവസാന സ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌സി ആരാധക പിന്തുണയില്‍ 10ാം സ്ഥാനത്താണ്. ഐഎസ്എല്ലില്‍ മികച്ച പ്രകടനം അവകാശപ്പെടാനില്ലാത്ത ഹൈദരാബാദിന് 80 കെ ഫോളോവേഴ്‌സാണ് ആകെയുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 49 കെയും ഫേസ്ബുക്കില്‍ 20 കെയും ട്വിറ്ററില്‍ 10 കെയുമാണ് ടീമിന്റെ ആരാധക പിന്തുണ.

ഒഡീഷ എഫ്‌സി

പുതിയ കോച്ചും പുതിയ തന്ത്രങ്ങളും പുതിയ കളിക്കാരുമായി ബ്ലാസ്റ്റേഴ്സ്; അഞ്ച് നായകരുമായി എടികെ മോഹന്‍ ബഗാന്‍; താരസമ്പന്നതയില്‍ ഓരോ ടീമും ഒന്നിനൊന്ന് മെച്ചമാണെങ്കിലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ഏതാണ്? സാമൂഹ്യ മാധ്യമങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം... ഐ എസ് എല്ലിന്റെ ഇത് വരെയുള്ള ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ 5 ടീമുകൾ 14

ആരാധക പിന്തുണയില്‍ ഏറ്റവും ഒടുവില്‍ നില്‍ക്കുന്ന ടീമാണ് ഒഡീഷ എഫ്‌സി. 76 കെയാണ് ടീമിന്റെ ആകെ ആരാധക പിന്തുണ. അവസാന സീസണിലൂടെ ഐഎസ്എല്ലിലേക്കെത്തിയ അവര്‍ക്ക് ഐഎസ്എല്ലില്‍ വലിയ നേട്ടങ്ങള്‍ അവകാശപ്പെടാനില്ല. ആറാം സ്ഥാനത്താണ് അവസാന സീസണ്‍ അവര്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ വരുന്ന സീസണില്‍ ആരാധക പിന്തുണ ഉയരാന്‍ സാധ്യത കല്‍പ്പിക്കുന്ന നിരയാണ് ഒഡീഷയുടേത്. ഇന്‍സ്റ്റഗ്രാമില്‍ 46കെയും ഫേസ്ബുക്കില്‍ 11 കെയും ട്വിറ്ററില്‍ 18 കെയുമാണ് ഒഡീഷയുടെ ഫോളോവേഴ്‌സ്

ഐ എസ് എല്ലിന്റെ ഇത് വരെയുള്ള ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ 5 ടീമുകൾ

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി – 42 തോൽവികൾ

ബോളിവുഡ് സൂപ്പർ താരം ജോ‌ൺ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഐ എസ് എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തോൽവികൾ വഴങ്ങിയ ടീം. ലീഗിൽ ഇതേ വരെ ഒരൊറ്റത്തവണ മാത്രം പ്ലേ ഓഫിലെത്തിയിട്ടുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, 6 സീസണുകളിലായി 42 മത്സരങ്ങളിലാണ് പരാജയപ്പെട്ടത്.

ചെന്നൈയിൻ എഫ് സി – 40 തോൽവികൾ

രണ്ട് തവണ ഐ എസ് എൽ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ചെന്നൈയൻ എഫ് സി ലീഗിലെ തോൽവിക്കണക്കിൽ രണ്ടാം സ്ഥാനത്തുണ്ടെന്നത് ഫുട്ബോൾ പ്രേമികളെ അല്പം അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. 40 തോൽവികളാണ് അവരുടെ പേരിലുള്ളത്.

മുംബൈ സിറ്റി എഫ് സി – 38 തോൽവികൾ

കഴിഞ്ഞയിടക്ക് സിറ്റി ഫുട്ബോൾ ഗ്രൂപ്പ് ഉടമസ്ഥവകാശം സ്വന്തമാക്കിയ മുംബൈ സിറ്റി എഫ് സി 38 പരാജയങ്ങളോടെയാണ് ഐ എസ് എല്ലിലെ തോൽവിക്കണക്കിൽ മൂന്നാമത് നിൽക്കുന്നത്. ഡിയഗോ ഫോർലാനെയും, നിക്കോളാസ് അനൽക്കെയേയും പോലുള്ള ഇതിഹാസ താരങ്ങൾ പന്ത് തട്ടിയ ക്ലബ്ബാണ് മുംബൈ സിറ്റി എഫ് സി എന്നതാണ് ഏറ്റവും ശ്രദ്ധേയം.കേരളാ‌ ബ്ലാസ്റ്റേഴ്സ് എഫ് സി – 38 തോൽവികൾ
ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കേരളാ ബ്ലാസ്റ്റേഴ്സ്, ലീഗിലെ തോൽവിക്കണക്കിൽ ആദ്യ അഞ്ചിനുള്ളിലെത്തിയതിൽ യാതൊരു അത്ഭുതവുമില്ല. 6 സീസണുകളിലും ടീമിന്റെ പ്രകടനം അത്രയ്ക്കേറെ സ്ഥിരതയില്ലാത്തതായിരുന്നു. 2014, 2016 സീസണുകളിൽ ലീഗിന്റെ ഫൈനൽ വരെയെത്തിയ ക്ലബ്ബിന്‌ കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേ ഓഫ് കാണാനായിട്ടില്ല. ഐ എസ് എല്ലിൽ അവർ നേരിട്ട ആകെ പരാജയങ്ങളുടെ എണ്ണം 38.

എഫ് സി പൂനെ സിറ്റി – 34 തോൽവികൾ

ഐ എസ് എല്ലിൽ കളത്തിനകത്തും പുറത്തും പരുങ്ങിയ ടീമാണ് എഫ് സി പൂനെ സിറ്റി. 2017/18 സീസണിൽ പ്ലേ ഓഫിലെത്തിയത് ഒഴിച്ചാൽ ഐ എസ് എല്ലിൽ ഓർക്കാൻ ഒന്നും തന്നെ പൂനെക്കില്ല. 34 പരാജയങ്ങൾ ലീഗിൽ നേരിട്ട പൂനെ ടീം 2019ൽ പിരിച്ചു വിടുകയും ചെയ്തു.

English summary

Blasters with new coach, new tactics and new players; ATK Mohan Bagan with five captains;

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ​ഗവർണർ ജ​ഗ്‍ദീപ് ധങ്കർ സ്വീകരിച്ചു. സംസ്ഥാന...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്‌ടറിലാണ് പാക് പ്രോകോപനമുണ്ടായത്. അതിർത്തിയിൽ...

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ്...

സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അനിശ്ചിതത്വത്തില്‍; മൊഴിയെടുക്കാന്‍ അനുമതി നല്‍കാതെ കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്....

More News