Monday, April 12, 2021

ഡോക്ടർമാരുടെ ക്വാർേട്ടഴ്സിൽ കരിമ്പുലി; സിംസ് കാമ്പസിലെ ക്വാർേട്ടഴ്സിൽ രാത്രി 9.30നാണ് പുലിയിറങ്ങിയത്

Must Read

പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ജീവൻ രക്ഷിച്ചത് മലയാളിയുടെ ദിവ്യ കരങ്ങൾ

കൊച്ചി: പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ജീവൻ രക്ഷിച്ചത് മലയാളിയുടെ ദിവ്യ കരങ്ങൾ. കോപ്റ്ററിന്റെ പൈലറ്റ് കുമരകം സ്വദേശി ക്യാപ്റ്റൻ അശോക് കുമാറിന്റെ അസാമാന്യ കഴിവാണ്...

എസ്എസ്എൽസി വിദ്യാർഥികളുടെ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനായി ആരംഭിക്കും

കൊച്ചി: എസ്എസ്എൽസി വിദ്യാർഥികളുടെ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനായി ആരംഭിക്കും. തെരഞ്ഞെടുപ്പുഫലം വന്നശേഷമാകും ക്ലാസുകൾ തുടങ്ങുക. കോവിഡ് വ്യാപനം ‌വീണ്ടും ഉയർന്ന പശ്ചാതലത്തിലാണ് ക്ലാസുകൾ...

മൻസൂർ വധക്കേസിലെ പ്രതി രതീഷി‍െൻറ മരണം കൊലപാതകമാണെന്ന സംശയം ഉയരുമ്പോൾ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നേരത്തേ നടന്ന ദുരൂഹ മരണങ്ങളും ചർച്ചയിലേക്ക്

കണ്ണൂർ: പെരിങ്ങത്തൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പ്രതി രതീഷി‍െൻറ മരണം കൊലപാതകമാണെന്ന സംശയം ഉയരുമ്പോൾ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നേരത്തേ നടന്ന...

ബംഗളൂരു: ചാമരാജ് നഗർ ഇൻസ്റ്റിറ്റ്യുട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ (സിംസ്) ഡോക്ടർമാരുടെ ക്വാർേട്ടഴ്സിൽ കരിമ്പുലി കടന്നുകൂടി. ജനുവരി രണ്ടിന് നടന്ന സംഭവത്തിെൻറ സി.സി.ടി.വി ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നതോടെ സംഭവം വൈറലാവുകയായിരുന്നു. സിംസ് കാമ്പസിലെ ക്വാർേട്ടഴ്സിൽ രാത്രി 9.30 ഒാടെയാണ് പുലിയിറങ്ങിയത്. വരാന്തയിൽ എത്തിപ്പെട്ട പുലി ഒാടുന്നതും പുറത്തുകടക്കുന്നതിന് മുമ്പ് സമീപത്തെ മുറിയിലേക്ക് നോക്കുന്നതും വിഡിയോ ദൃശ്യത്തിലുണ്ട്.

‘കർണാടകയിൽ കോളജ്​ പരിശോധനക്ക്​ കരിമ്പുലിയെത്തിയപ്പോൾ’ എന്ന തലക്കെട്ടിൽ ​​െഎ.എഫ്​.എസ്​ ഒാഫിസറായ പ്രവീൺ കസ്വാൻ ആണ്​ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്​. കരിമ്പുലികൾ സാധാരണ പുലികളാണെന്നും ശരീരത്തിൽ മെലാനി​െൻറ അളവിലുള്ള വ്യത്യാസമാണ്​ അവയുടെ നിറത്തിന്​ കാരണമാകുന്നതെന്നും അദ്ദേഹം കുറിച്ചു. ഇൗ ട്വീറ്റ്​ മണിക്കൂറുകൾക്കകം ആയിരക്കണക്കിന്​ പേരാണ്​ പങ്കുവെച്ചത്​. ‘ബഗീര അഡ്​മിഷനുവേണ്ടിയെത്തി’ എന്നായിരുന്നു രസകരമായ ഒരു റീട്വീറ്റ്​.

കടുവ സംരക്ഷണ വനമേഖലക്ക്​ സമീപത്താണ്​ സിംസ്​ സ്​ഥിതി ചെയ്യുന്നതെന്ന്​ ചൂണ്ടിക്കാട്ടിയ സ്​ഥാപന ഡയറക്​ടറും ഡീനുമായ ഡോ. ജി.എം. സഞ്​ജീവ്​ കാമ്പസിൽ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നതായി സ്​ഥിരീകരിച്ച​ു. മെഡിക്കൽ കോളജി​െൻറ ആശുപത്രിക്ക്​ സമീപത്തല്ല പുലിയെ കണ്ടത്​. യാദപുര വില്ലേജിലെ കോളജ്​ കാമ്പസിലാണ്​ ഡോക്​ടർമാരുടെ ക്വാർ​േട്ടഴ്​സ്​ സ്​ഥിതി ​െചയ്യുന്നതെന്നും ആശുപത്രി സ്​ഥിതി ​െചയ്യുന്നത്​ എട്ടു കിലോമീറ്റർ അകലെ ചാമരാജ്​ നഗർ ടൗണിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു മിനിറ്റോളം മാത്രമാണ്​ പുലി ക്വാർ​േട്ടഴ്​സിനകത്തുണ്ടായിരുന്നതെന്നും അനിഷ്​ട സംഭവങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിലിഗിരി രംഗനാഥ സ്വാമി ടെമ്പിൾ (ബി.ആർ.ടി) ​ൈടഗർ റിസർവിന്​ സമീപത്തായാണ്​ യാദപുര ഗ്രാമം. 2019ൽ ഉത്തരാഖണ്ഡിലെ ശ്രീനഗർ ഗവ. മെഡിക്കൽ കോളജിലും പുള്ളിപ്പുലി പ്രവേശിച്ചതായി റിപ്പോർട്ട്​ പുറത്തുവന്നിരുന്നു.

അതേസമയം, ചാമരാജ് നഗറിലെ മലെ മഹേശ്വര ഹിൽസ് (എം.എം ഹിൽസ്) വന്യജീവി സേങ്കതത്തിലും ബി.ആർ.ടി ൈടഗർ റിസർവിലും ആഴ്ചകൾക്കു മുമ്പാണ് കരിമ്പുലിയെ ആദ്യമായി കണ്ടെത്തിയത്. കാമറ കെണിയിലാണ് കരിമ്പുലിയുടെ ചിത്രം പതിഞ്ഞത്. സാധാരണ കബനി, ബന്ദിപ്പൂർ, നാഗർഹോളെ വനമേഖലയിൽ കാണാറുള്ള കരിമ്പുലിയെ ആദ്യമായാണ് ബി.ആർ.ടിയിലും എം.എം ഹിൽസിലും കാണുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു

English summary

Black tiger enters doctors’ quarters at Chamarajanagar Institute of Medical Sciences (SIMS)

Leave a Reply

Latest News

ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാരന് പിഴയും ഈടാക്കി. പ്രശസ്തിക്കു വേണ്ടി മാത്രമുള്ള ഹർജിയാണ് സമർപ്പിച്ചതെന്ന് നിരീക്ഷിച്ച കോടതി,...

More News