Saturday, May 15, 2021

കേരളത്തിലെ എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കേണ്ടതില്ലെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടി

Must Read

കണ്ണൂര്‍: കേരളത്തിലെ എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കേണ്ടതില്ലെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടി. രണ്ടു ലക്ഷം കോടിയിധികം കടമുള്ള കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്നത് പിണറായി വിജയന്റെ ബഡായിയാണെന്ന് അബ്ദുല്ലക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അബ്ദുല്ലക്കുട്ടിയുടെ കുറിപ്പ്:

കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം ഇതാണെല്ലൊ
പിണറായി വിജയനും കൂട്ടരും ശക്തിയുക്തം വാദിക്കുന്നത്!
ഇതിനോട് വിയോജിപ്പോടെയാണ്
ഈ കുറിപ്പ്
മുമ്പ് ഞാന്‍ MP ആയ കാലത്തുള്ള ഒരു അനുഭവം പറയട്ടെ…
ഡോ: മന്‍മോഹന്‍ സിംങ്ങ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍
പാര്‍ലിമെന്റില്‍ അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു.
‘ കുക്കിംങ്ങ് ഗ്യാസ് സബ്‌സിഡി എല്ലാവര്‍ക്കും നല്‍കേണ്ടതുണ്ടോ?
പാവങ്ങളില്‍ പാവങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ പോരെ …
ഇന്നത്തെ സബ്‌സിഡി നയം അനുസരിച്ച് ടാറ്റയ്ക്കും, ബിര്‍ളയ്ക്കും, മുകേഷ് അംബാനിക്കും, തുടങ്ങി എല്ലാ സമ്പന്നര്‍ക്കും മധ്യവര്‍ഗ്ഗത്തിനും, സൗജന്യം നല്‍കുന്നതാണ്
ഇത് തിരുത്തേണ്ടതല്ലെ?’

ഈ ചോദ്യത്തോട് ഇന്ത്യന്‍ രാഷ്ട്രീയം ശരിയായി അന്ന്
പ്രതികരിച്ചില്ല. വോട്ട് രാഷ്ട്രീയക്കാര്‍ മിണ്ടിയില്ല
എന്നാല്‍ മഹാഭാരതത്തിന്റെ ഭാഗ്യമായി മോദി സര്‍ക്കാര്‍ അവതരിച്ചു.
അദ്ദേഹം ആ എക്‌ണോമിസ്റ്റിന് മറുപടി നല്‍കി.
അതാണ് ആഖജ സര്‍ക്കാറിന്റെ ഉജ്ജ്വല്‍ യോജന പദ്ധതി
അതുവഴി
പാപങ്ങളില്‍ പാവങ്ങള്‍ക്ക്
കുക്കിംങ്ങ് ഗ്യാസ് ഫ്രീ ആയി നല്‍കിതുടങ്ങി…
10 കോടിയലധികം കുടുംബങ്ങള്‍ക്ക് ആ
ആനുകൂല്യം കിട്ടി കഴിഞ്ഞു.
സമ്പന്നര്‍ക്ക് പഴയത് പോലെ സബ് സിഡി ഇന്നില്ല
എത്ര ധീരമായ മോദിടച്ചുള്ള
സാമ്പത്തികശാസ്ത്രം

ഇന്ത്യയിലെ ഓയില്‍ കമ്പനികള്‍
സബ്‌സിഡി വേണ്ട എന്ന് എഴുതി കൊടുക്കാന്‍ ഇടത്തരക്കാര്‍
മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തപ്പോള്‍ സബ്‌സിഡി വേണ്ട എന്ന് എഴുതി കൊടുത്ത ഒരാളാണ്
ഈ കുറിപ്പ് എഴുതുന്നത്.
ഇത് വലിയ സമ്പന്നനാണ് എന്ന് കാണിക്കാനുള്ള സംഗതിയായി കരുതരുത്
എന്റേയും, സോക്ടറായ ഭാര്യയുടെ വരുമാനം വെച്ച് ഉള്ളില്‍തട്ടി പറയട്ടെ
ഞങ്ങള്‍ സബ്‌സിഡിക്ക് അര്‍ഹരല്ല
എന്ന ബോധ്യം കൊണ്ട് തന്നെയാണ്
ഇക്കുറി കോവിഡ് വാക്‌സിന്‍ എടുത്തതും
സൗജ്യമായിട്ടല്ല.
ഇത് നിലപാട് തന്നെയാണ്..
മംഗ്ലൂരു KMC ആശുപത്രിയില്‍ നിന്ന് 250 രൂപ നല്‍കിയാണ്
ഗാന്ധിജി ഉപദേശിച്ചത്
മനസ്സില്‍ സൂക്ഷിച്ച് കൊണ്ടുളള
ഒരു നിലപാട് തന്നെയാണ് ഇത്
ഏറ്റവും പാവപ്പെട്ടവനെ ഓര്‍ക്കുക
അവര്‍ക്കാവട്ടെ എല്ലാ സൗജ്യന്യ നയങ്ങളും …

പിണറായി സഖാവെ
2 ലക്ഷം കോടിയിധികം
കടമുള്ള ഒരു സംസ്ഥാനത്തിന്റെ താല്‍കാലി അധിപനാണ് താങ്കള്‍
കൈയ്യടികിട്ടാന്‍ വേണ്ടി ഈ കമ്യൂണിസ്സ് സൗജ്യന്യ രാഷ്ട്രീയ ബഡായി നിര്‍ത്തി പോകൂ സാര്‍
എല്ലാവര്‍ക്കും സൗജന്യമെന്ന നിലപാടിനോട് പരസ്യമായി വിയോജിച്ച്
മുമ്പ് നിയമസഭയിലെ ബജറ്റ് പ്രസംഗങ്ങളില്‍
ശക്തിയുക്തം വാദിച്ച ഒരാളെന്നനിലയില്‍
ഞാന്‍ ആവര്‍ത്തിക്കുന്നു
കേരളത്തിലെ എല്ലാവര്‍ക്കും
വാക്‌സില്‍ സൗജ്യന്യമായി നല്‍കേണ്ടതില്ല
നാം പുന: ആലോചന നടത്താന്‍ സമയമായി.

English summery

BJP National Vice President AP Abdullakutty says Kovid vaccine should not be given to everyone in Kerala for free

Leave a Reply

Latest News

സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തി രണ്ടാം പിണറായി സര്‍ക്കാര്‍ കൊവിഡ് കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ...

More News