Friday, June 25, 2021

കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിൽ തന്‍റെ കൈകൾ ശുദ്ധമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി

Must Read

ക​ണ്ണൂ​ർ: കോ​ട്ട​യി​ലെ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ ​സം​ഘ​ടി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി കേ​സി​ൽ ത​ന്‍റെ കൈ​ക​ൾ ശു​ദ്ധ​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ എ​പി അ​ബ്ദു​ള്ള​ക്കു​ട്ടി.‌ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്നി​ലെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ദ്ധ​തി​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ട്. അ​ന്ന് ടൂ​റി​സം മ​ന്ത്രി​യാ​യി​രു​ന്ന എ.​പി അ​നി​ൽ കു​മാ​റും ഡി​ടി​പി​സി​യും ഏ​ൽ​പ്പി​ച്ച ക​രാ​ർ സം​ഘം കേ​ര​ള​ത്തി​ലെ ടൂ​റി​സം മേ​ഖ​ല​യി​ൽ ന​ട​ത്തി​യ ഏ​റ്റ​വും വ​ലി​യ കൊ​ള്ള​യാ​ണി​ത്. അ​ഴി​മ​തി​യെ​ക്കു​റി​ച്ച് സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

“വി​ജ​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണ​ത്തി​ന് വ​ന്ന​പ്പോ​ഴാ​ണ് അ​ഴി​മ​തി​യി​ലെ സ​ത്യാ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ​ത്. കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ണ​മെ​ന്നാ​ണ് എ​ന്‍റെ നി​ല​പാ​ട്. എ​ന്‍റെ ഭാ​ഗ​ത്ത് തെ​റ്റു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ താ​നും ശി​ക്ഷി​ക്ക​പ്പെ​ട​ണം. എ​ന്നാ​ൽ പ​ദ്ധ​തി​ക്ക് വേ​ണ്ട ശി​പാ​ർ​ശ ന​ൽ​കി​യ​ത​ല്ലാ​തെ മ​റ്റൊ​രു കാ​ര്യ​ത്തി​ലും താ​ൻ ഇ​ട​പെ​ട്ടി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം സ്ഥ​ലം എം​എ​ൽ​എ എ​ന്തു​കൊ​ണ്ടാ​ണ് ഈ ​വി​ഷ​യം പ​രി​ശോ​ധി​ക്കാ​തി​രു​ന്ന​ത്?’- അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു.

ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന മാ​ത്ര​മാ​ണെ​ന്നും റെ​യ്ഡ​ല്ലെ​ന്നും വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി ബാ​ബു പെ​രി​ങ്ങ​ത്ത് വ്യ​ക്ത​മാ​ക്കി. 2016-ലെ ​യു​ഡി​എ​ഫ് സ‍​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​കാ​ല​ത്താ​ണ് ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് സം​വി​ധാ​നം ക​ണ്ണൂ‍​ർ കോ​ട്ട​യി​ൽ ഒ​രു​ക്കി​യ​ത്. അ​ബ്ദു​ള്ള​ക്കു​ട്ടി അ​ന്ന​ത്തെ എം​എ​ൽ​എ ആ​യി​രു​ന്ന​തി​നാ​ൽ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യാ​യി​രു​ന്നു. കേ​സി​ന്‍റെ മ​റ്റ് വി​വ​ര​ങ്ങ​ൾ പ​റ​യാ​നാ​വി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് സ്ഥി​രം സം​വി​ധാ​ന​മാ​ണെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞെ​ങ്കി​ലും ഒ​രു ദി​വ​സം മാ​ത്ര​മാ​ണ് ഇ​വി​ടെ ഷോ ​ന​ട​ത്തി​യ​ത്. കോ​ട്ട ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡി​ടി​പി​സി​യു​മാ​യി ചേ​ര്‍​ന്ന് വ​ലി​യ പ​ദ്ധ​തി ആ​യി​രു​ന്നു വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്. ഒ​രു കോ​ടി രൂ​പ​യി​ല​ധി​കം സം​സ്ഥാ​ന ഖ​ജ​നാ​വി​ല്‍​നി​ന്ന് ചെ​ല​വാ​ക്കി​യെ​ന്നും പ​ണം ദു​ര്‍​വ്യ​യം ന​ട​ത്തി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News