യുക്രെയ്ന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി

0

യുക്രെയ്ന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി. ശരിയായ സമയത്ത് തീരുമാനം എടുക്കാത്തത് കൊണ്ടാണ് 15,000 വിദ്യാര്‍ഥികള്‍ കുടുങ്ങിയത്. അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. എല്ലാ ദുരന്തങ്ങളും അവസരമായി മാറ്റരുതെന്നും വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അതിനിടെ, യുക്രെയ്ന്‍ രക്ഷാദൗത്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേരും. ദൗത്യം ഏകോപിപ്പിക്കാന്‍ മന്ത്രിമാരെ അയല്‍രാജ്യങ്ങളിലേക്ക് അയക്കാനും തീരുമാനമായി. 

Leave a Reply