Saturday, March 6, 2021

ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ദീപ് സിദ്ദുവുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ബിജെപി എംപിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോള്‍

Must Read

കാടിൻ്റെ മക്കൾക്കും വേണം ഒരു സീറ്റ്; വീഡിയോ റിപ്പോർട്ട്

https://youtu.be/aZzpTrr0kKE സി. സി. ശരണ്യ പണ്ടുകാലം മുതല്‍ക്കേ സമൂഹത്തില്‍ തഴയപ്പെട്ട വിഭാഗമാണ് ആദിവാസികള്‍. അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന കാര്യത്തിലാണെങ്കിലും അവകാശങ്ങള്‍ നേടിയെടുക്കുന്ന കാര്യത്തിലാണെങ്കിലും അവരുടെ അഭിപ്രായങ്ങളൊന്നും വേണ്ടരീതിയില്‍ അംഗീകരിക്കപ്പെട്ടിരുന്നില്ലായെന്നത് അവഗണിക്കാന്‍...

മലയാളസിനിമയിൽ മണി ശബ്ദം നിലച്ചിട്ട് അഞ്ചു വർഷം

മലയാളസിനിമയിൽ മണി ശബ്ദം നിലച്ചിട്ട് അഞ്ചു വർഷം, മണിയുടെ മരണശേഷവും ദുരൂഹതകള്‍ ഏറെക്കാലം നീണ്ടുനിന്നു. സിനിമാലോകത്ത് സജീവമായി നില്‍ക്കുമ്പോഴാണ് 2016 മാർച്ച് 6-ന് അപ്രതീക്ഷിതമായി മണിയുടെ...

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കും

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കും. ഈ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാലാണിത്. കേന്ദ്ര...

ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ദീപ് സിദ്ദുവുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ബിജെപി എംപിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോള്‍. തനിക്കോ കുടുംബത്തിനോ ദീപ് സിദ്ദുവുമായി യാതൊരു ബന്ധവുമില്ല. കര്‍ഷക സംഘടനകളുടെ ആരോപണം തള്ളിയ സണ്ണി ഡിയോള്‍, ചെങ്കോട്ടയിലെ സംഭവം തന്നെ വളരെ വേദനിപ്പിച്ചെന്നും വ്യക്തമാക്കി. പ്രതിഷേധിക്കുന്നത് ജനാധിപത്യ അവകാശമാണ്. എന്നാല്‍ അത് ദുരുപയോഗപ്പെടുത്താന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കര്‍ഷകരുടെ ട്രാക്ടര്‍ സമരം അക്രമാസക്തമായെങ്കിലും സമരത്തോട് കടുത്ത സമീപനം സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. സമരം ചെയ്യുന്ന സംഘടനകളോട് അനൗദ്യോഗിക ചര്‍ച്ചകള്‍ പ്രത്യേകം പ്രത്യേകം നടത്താനും സംഘടനകളെ സമരത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കാനുമാകും കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേയ്ക്ക് നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാം എന്ന നിര്‍ദ്ദേശം പുതിയ സാഹചര്യത്തിലും തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തിരുമാനിച്ചു.

English summary

BJP MP and Bollywood actor Sunny Deol has denied allegations that he had links with Deep Sidhu, who hoisted the flag at the Red Fort.

Leave a Reply

Latest News

കാടിൻ്റെ മക്കൾക്കും വേണം ഒരു സീറ്റ്; വീഡിയോ റിപ്പോർട്ട്

https://youtu.be/aZzpTrr0kKE സി. സി. ശരണ്യ പണ്ടുകാലം മുതല്‍ക്കേ സമൂഹത്തില്‍ തഴയപ്പെട്ട വിഭാഗമാണ് ആദിവാസികള്‍. അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന കാര്യത്തിലാണെങ്കിലും അവകാശങ്ങള്‍ നേടിയെടുക്കുന്ന കാര്യത്തിലാണെങ്കിലും അവരുടെ അഭിപ്രായങ്ങളൊന്നും വേണ്ടരീതിയില്‍ അംഗീകരിക്കപ്പെട്ടിരുന്നില്ലായെന്നത് അവഗണിക്കാന്‍...

More News