ആത്മീയാചാര്യൻ ആദിശങ്കരന്‍റെ 2,000 കോടിയുടെ പുതിയ പ്രതിമ നിർമിക്കാനൊരുങ്ങി മധ്യപ്രദേശിലെ ബിജെപി സർക്കാർ

0

ഭോപ്പാൽ: ആത്മീയാചാര്യൻ ആദിശങ്കരന്‍റെ 2,000 കോടിയുടെ പുതിയ പ്രതിമ നിർമിക്കാനൊരുങ്ങി മധ്യപ്രദേശിലെ ബിജെപി സർക്കാർ. 108 അടി ഉയരമുള്ള പ്രതിമ നിര്‍മിക്കാനാണ് സര്‍ക്കാരിന്‍റെ പദ്ധതി. ഇതോടൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയവും നിർമിക്കും.

അ​തേ​സ​മ​യം, പ​ദ്ധ​തി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്. സം​സ്ഥാ​നം 2.5 ല​ക്ഷം കോ​ടി​യു​ടെ ക​ട​ത്തി​ൽ പെ​ട്ട് നി​ല്‍​ക്കു​മ്പോ​ൾ ഇ​ങ്ങ​നൊ​രു പ്ര​തി​മ​യു​ടെ ആ​വ​ശ്യ​മെ​ന്തിനാണെന്നാണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ചോ​ദി​ക്കു​ന്ന​ത്.

സം​സ്ഥാ​ന ബ​ജ​റ്റി​നെ​ക്കാ​ളും വ​ലി​യ ക​ട​മാ​ണ് നി​ല​വി​ലു​ള്ള​ത്. സം​സ്ഥാ​ന ബ​ജ​റ്റി​ലെ തു​ക 2.41 ല​ക്ഷം കോ​ടി​യും സംസ്ഥാ​ന​ത്തി​ന്‍റെ പൊ​തു​ക​ടം 2.56 ല​ക്ഷം കോ​ടി​യു​മാ​ണ്. സം​സ്ഥാ​ന​ത്തി​ലെ ഒ​രോ ആ​ളു​ടെ​യും പ്ര​തി​ശീ​ര്‍​ഷ​ക​ടം 34,000 രൂ​പ​യാ​ണെ​ന്നു​മാ​ണ് ക​ണ​ക്കു​ക​ൾ.

Leave a Reply