Tuesday, June 15, 2021

കൊടകര കുഴൽപ്പണകേസിലും സി കെ ജാനുവിന്റെ എൻഡിഎ പ്രവേശനത്തിലെ വിവാദത്തിലും ബിജെപി കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തി; ബി.ജെ.പി ജനറൽ സെക്രട്ടറിമാരുടെ രണ്ട് ദിവസത്തെ യോഗം ഇന്നു മുതൽ

Must Read

ബി.ജെ.പി ജനറൽ സെക്രട്ടറിമാരുടെ രണ്ട് ദിവസത്തെ യോഗം ഇന്നു മുതൽ. കേരളത്തിലെ സാഹചര്യങ്ങൾ വിലയിരുത്തും.കൊടകര കുഴൽപ്പണകേസിലും സി കെ ജാനുവിന്റെ എൻഡിഎ പ്രവേശനത്തിലെ വിവാദത്തിലും ബിജെപി കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തി.

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് കുഴൽപ്പണമടക്കം ബിജെപി സംസ്ഥാന നേതൃത്വം നേരിടുന്ന വിവാദങ്ങൾ. പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് കാര്യങ്ങൾ വഷളാക്കിയതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. സംസ്ഥാന ഭാരവാഹി യോഗം ചേർന്ന് കാര്യങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യപ്രസ്താവനകളും സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും ഒഴിവാക്കാൻ നിർദേശം നൽകി. കുഴൽപ്പണകേസിൽ പൊലീസ് അന്വേഷണം ഏത് തരത്തിൽ മുന്നോട്ട് പോകുന്നുവെന്നത് കേന്ദ്രനേതൃത്വം അന്വേഷിച്ചുവരികയാണ്. നേതൃമാറ്റം തത്ക്കാലം പരിഗണനയിലില്ല. പ്രശ്‌നങ്ങൾ സംസ്ഥാന തലത്തിൽ തന്നെ പരിഹരിക്കട്ടെയെന്നാണ് സമീപനം.

ദേശീയ അധ്യക്ഷൻ ജെ പി നദ്ദ വിളിച്ച ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ യുപിയിലും ഗുജറാത്തിലും ഗോവയിലുമുൾപ്പെടെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളാണ് പ്രധാന ചർച്ചാ വിഷയം.

Leave a Reply

Latest News

ഇതുവരെ പതിനേഴ് കോടി എഴുപത് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്; പതിനാറ് കോടി പതിനൊന്ന് ലക്ഷം പേർ രോഗമുക്തി നേടി

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38.27 ലക്ഷം പിന്നിട്ടു. ഇതുവരെ പതിനേഴ് കോടി എഴുപത് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പതിനാറ്...

More News