Wednesday, January 20, 2021

ബിജെപി പ്രാദേശിക നേതാവ് പ്രതിയായ കോട്ടയത്തെ അനധികൃത തോക്ക് നിര്‍മ്മാണ കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികളും

Must Read

കെവി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി സിപിഎം

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി സിപിഎം. കെവി...

ഇലക്‌ട്രിക് വർക്‌ഷോപ്പിലെ ജീവനക്കാരൻ ലോറിക്കും തെങ്ങിനുമിടയിൽ കുടുങ്ങി മരിച്ചു

തിരുനാവായ: ഇലക്‌ട്രിക് വർക്‌ഷോപ്പിലെ ജീവനക്കാരൻ ലോറിക്കും തെങ്ങിനുമിടയിൽ കുടുങ്ങി മരിച്ചു. പുറത്തൂർ എടക്കനാട് പുളിയംപറമ്പിൽ പ്രകാശന്റെ മകൻ ആകാശ് (18) ആണ് മരിച്ചത്.

കോവിഡ് വിവര വിശകലനത്തിനു സ്പ്രിന്‍ക്ലര്‍ കമ്പനിയെ ഉള്‍പ്പെടുത്തിയത് ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനോ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസോ അറിയാതെയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം : കോവിഡ് വിവര വിശകലനത്തിനു സ്പ്രിന്‍ക്ലര്‍ കമ്പനിയെ ഉള്‍പ്പെടുത്തിയത് ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനോ അന്നത്തെ ചീഫ് സെക്രട്ടറി...

കോട്ടയം: ബിജെപി പ്രാദേശിക നേതാവ് പ്രതിയായ കോട്ടയത്തെ അനധികൃത തോക്ക് നിര്‍മ്മാണ കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികളും എത്തുന്നു. വിശദമായ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്യേക സംഘത്തെ നിയോഗിച്ചതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സി അന്വേഷണം നടക്കുന്നത്. അനധികൃതമായി നിര്‍മിച്ച തോക്കുകള്‍ വിഘടന പ്രവര്‍ത്തനത്തിന് ഉപയോഗിച്ചെന്ന നിഗമനത്തിലാണ് കേന്ദ്ര ഏജന്‍സി എത്തുന്നത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോട്ടയം പള്ളിക്കത്തോട് നിന്ന് ബിജെപി പ്രാദേശിക നേതാവടക്കം 11 പേരെ അനധികൃത തോക്ക് നിര്‍മ്മാണത്തിന് പിടികൂടിയത്.
ആറ് റിവോള്‍വറുകള്‍, ഒരു നാടന്‍ തോക്ക്, 40 ബുള്ളറ്റുകള്‍, തോക്കുകളുടെ വിവിധ ഭാഗങ്ങള്‍ എന്നിവയാണ് പിടികൂടിയത്. അഞ്ച് റിവോള്‍വറുകള്‍ കണ്ടെടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. താക്കുകള്‍ വിഘടന പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ 11 പ്രതികളേയും ചോദ്യം ചെയ്തു. നായാട്ടിനും സ്വയം സുരക്ഷയ്ക്കുമാണ് തോക്കുകള്‍ നിര്‍മ്മിച്ച് നല്‍കിയതെന്നാണ് പ്രതികള്‍ പറയുന്നത്.

11 പേരെ അറസ്റ്റ് ചെയ്തതില്‍ 4 പേര്‍ തോക്ക് നിര്‍മ്മാണം നടത്തുന്നവരും ഒരാള്‍ വെടിമരുന്ന് വിറ്റയാളും 6 പേര്‍ തോക്ക് വാങ്ങിയവരുമാണ്.തോക്ക് വാങ്ങി വീട്ടില്‍ വച്ച ശേഷം സിംഗപ്പൂരിലേക്ക് പോയ രണ്ട് പേരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. പതികള്‍ 15 വര്‍ഷത്തിലേറെയായി തോക്ക് നിര്‍മ്മാണം നടത്തുന്നവാരണെന്ന് സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ട് നിരവധി പേര്‍ക്ക് തോക്ക് നല്‍കിയിട്ടുണ്ടെന്ന് അന്വേഷണം സംഘം പറയുന്നു.

10000 മുതല്‍ 30000 രൂപയ്ക്ക് വരെയാണ് തോക്ക് വിറ്റിരുന്നത്. ബിജെപി പ്രവര്‍ത്തകനായ കെഎന്‍ വിജയനാണ് തോക്ക് നിര്‍മ്മാണ സംഘത്തിലെ ഒരാള്‍. കാട്ടയം ജില്ലാ പൊലീസ് മേധാവി ജി ജയദേവിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി ഡിവൈസ്പി ജെ സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല.

Leave a Reply

Latest News

കെവി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി സിപിഎം

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി സിപിഎം. കെവി...

ഇലക്‌ട്രിക് വർക്‌ഷോപ്പിലെ ജീവനക്കാരൻ ലോറിക്കും തെങ്ങിനുമിടയിൽ കുടുങ്ങി മരിച്ചു

തിരുനാവായ: ഇലക്‌ട്രിക് വർക്‌ഷോപ്പിലെ ജീവനക്കാരൻ ലോറിക്കും തെങ്ങിനുമിടയിൽ കുടുങ്ങി മരിച്ചു. പുറത്തൂർ എടക്കനാട് പുളിയംപറമ്പിൽ പ്രകാശന്റെ മകൻ ആകാശ് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ...

കോവിഡ് വിവര വിശകലനത്തിനു സ്പ്രിന്‍ക്ലര്‍ കമ്പനിയെ ഉള്‍പ്പെടുത്തിയത് ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനോ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസോ അറിയാതെയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം : കോവിഡ് വിവര വിശകലനത്തിനു സ്പ്രിന്‍ക്ലര്‍ കമ്പനിയെ ഉള്‍പ്പെടുത്തിയത് ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനോ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസോ അറിയാതെയെന്ന് റിപ്പോര്‍ട്ട്. എല്ലാം...

നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്ത മാസം അവസാനം ഉണ്ടായേക്കും

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്ത മാസം അവസാനം ഉണ്ടായേക്കും. തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ അടക്കമുള്ളവരുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മാസം അവസാനത്തോടെ ചര്‍ച്ച തുടങ്ങും. ചര്‍ച്ചകള്‍ക്കായി...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടി

ഭോപ്പാല്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടി. മധ്യപ്രദേശില്‍ ബൈതൂല്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. 13 കാരിയെ പീഡിപ്പിച്ച ശേഷം കൃഷിയിടത്തില്‍ ജീവനോടെ കുഴിച്ചിടുകയായിരുന്നു.

More News