ബൈക്ക്‌ യാത്രികനായ റിട്ട. എസ്‌.ഐയുടെ തലയിലൂടെ ബസ്‌ കയറിയിറങ്ങി ദാരുണമായി മരിച്ചു

0

തൊടുപുഴ: ബൈക്ക്‌ യാത്രികനായ റിട്ട. എസ്‌.ഐയുടെ തലയിലൂടെ ബസ്‌ കയറിയിറങ്ങി ദാരുണമായി മരിച്ചു. വഴിത്തല ഇരുട്ട്‌തോട്‌ ഭാഗത്ത്‌ നാറാണത്ത്‌ (ആറ്റുപുറത്ത്‌) എന്‍.ജി. ചന്ദ്രന്‍ (62) ആണ്‌ മരിച്ചത്‌. തൊടുപുഴ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ ടെര്‍മിനലിന്‌ സമീപം ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം.
ട്രാഫിക്ക്‌ ബ്ലോക്കിനിടയില്‍ സ്വകാര്യ ബസിന്റെ മുന്‍വശത്ത്‌ കൂടി മറികടക്കാന്‍ ചന്ദ്രന്‍ ശ്രമിച്ചു. ഇതേ ബസും അപ്പോള്‍ മുന്നോട്ടെടുത്തു. ബസിന്റെ ഇടത്‌ ഭാഗത്ത്‌ തട്ടിയതിനെത്തുടര്‍ന്ന്‌ നിയന്ത്രണം നഷ്‌ടപ്പെട്ട്‌ ചന്ദ്രന്‍ റോഡിലേക്ക്‌ വീണു. ചന്ദ്രന്‍ വീഴുന്നത്‌ കണ്ട്‌ വഴി യാത്രക്കാര്‍ ഓടിയെത്തിയെങ്കിലും വലിച്ച്‌ മാറ്റാനായില്ല. അപ്പോഴേക്കും ബസിന്റെ പിന്‍ചക്രം ചന്ദ്രന്റെ തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. സംഭവമറിഞ്ഞ്‌ തൊടുപുഴ പോലീസെത്തി മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റി. മോട്ടോര്‍ വാഹന വകുപ്പും അഗ്‌നിരക്ഷാസേനയും സ്‌ഥലത്തെത്തി. ഏതാനും സമയം ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന്‌ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ റോഡ്‌ കഴുകിയതിന്‌ ശേഷമാണ്‌ ഗതാഗതം പുനസ്‌ഥാപിച്ചത്‌.
വര്‍ഷങ്ങളോളം തൊടുപുഴയില്‍ ട്രാഫിക്‌ ജോലി ചെയ്‌തിരുന്ന പോലീസ്‌ ഉദ്യോഗസ്‌ഥനായിരുന്നു ചന്ദ്രന്‍. ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കി. ഭാര്യ വിജയമ്മ (റിട്ട. കെ.എസ്‌.എഫ്‌.ഇ. കൂത്താട്ടുകുളം) വൈക്കം വടയാര്‍ തട്ടയില്‍ കുടുംബാംഗം. മക്കള്‍: ഗോപു എന്‍. ചന്ദ്രന്‍ (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ പബ്ലിക്‌ റിലേഷന്‍ ഡിപ്പാര്‍ട്ട്‌്മെന്റ്‌, സെക്രട്ടറിയേറ്റ്‌ തിരുവനന്തപുരം), ഗോകുല്‍ എന്‍. ചന്ദ്രന്‍. മരുമകള്‍: അനു സുബ്രഹ്‌മണ്യം മുണ്ടക്കയം കുഞ്ഞുകളിക്കല്‍ കുടുംബാഗം. സംസ്‌കാരം ഇന്ന്‌ രാവിലെ 11ന്‌ വീട്ടുവളപ്പില്‍. സംഭവത്തില്‍ ബസ്‌ ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക്‌ തൊടുപുഴ പോലീസ്‌ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here