Monday, January 25, 2021

27.79 കോടി രൂപ ബാര്‍ ഉടമകള്‍ പിരിച്ചെന്നു വിജിലന്‍സ് കണ്ടെത്തിയ റിപ്പോര്‍ട്ട് ബിജു രമേശ് പുറത്തുവിട്ടു

Must Read

ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി വോട്ടുമറിക്കൽ സംബന്ധിച്ച അഭ്യൂഹം നിലനിൽക്കെ കണ്ണൂർ ജില്ല പഞ്ചായത്ത് തില്ലേങ്കരി ഡിവിഷനിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ട് ഗണ്യമായി കുറഞ്ഞത് ചർച്ചയാകുന്നു

കണ്ണൂർ: ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി വോട്ടുമറിക്കൽ സംബന്ധിച്ച അഭ്യൂഹം നിലനിൽക്കെ കണ്ണൂർ ജില്ല പഞ്ചായത്ത് തില്ലേങ്കരി ഡിവിഷനിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി...

ഉണക്കാനിട്ട മുതിരച്ചെടികൾ ടയറിൽ കുരുങ്ങി തീപിടിച്ച് കാർ നശിച്ചു

ബംഗളൂരു: ഉണക്കാനിട്ട മുതിരച്ചെടികൾ ടയറിൽ കുരുങ്ങി തീപിടിച്ച് കാർ നശിച്ചു. മാണ്ഡ്യ കെ.ആർ പേട്ടിലാണ് സംഭവം. മഹാലക്ഷ്മി ലേ ഒൗട്ട് സ്വദേശി രാജഗോപാലിെൻറ...

ചർമം പരസ്പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ∙ ചർമം പരസ്പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പോക്‌സോ ആക്ടുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയാണ്...

തിരുവനന്തപുരം ∙ 27.79 കോടി രൂപ ബാര്‍ ഉടമകള്‍ പിരിച്ചെന്നു വിജിലന്‍സ് കണ്ടെത്തിയ റിപ്പോര്‍ട്ട് ബിജു രമേശ് പുറത്തുവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ബിജു പറഞ്ഞു. ബാര് ഉടമകള്‍ പണം പിരിച്ചിരുന്നില്ലെന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറിന്റെ വാദം തള്ളിയാണ്  ബിജു രമേശ് റിപ്പോർട്ട് പുറത്തുവിട്ടത്. മുൻ മന്ത്രി കെ.ബാബുവിന് എതിരായി തെളിവില്ലെന്ന് പറയുന്ന വിജിലന്‍സ് റിപ്പോര്‍ട്ടില്‍ തന്നെ ബാര്‍ അസോസിയേഷന്‍ പണം പിരിച്ചെന്ന് കണ്ടെത്തിയിരുന്നു. ആ പണം എവിടെയെന്നും ബിജു ചോദിച്ചു. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും സുനിലിനു വ്യക്തിപരമായ നേട്ടങ്ങളുണ്ടായിട്ടുണ്ടെന്നും ബിജു കൂട്ടിച്ചേർത്തു.

കെപിസിസി പ്രസിഡന്റായിരുന്ന ചെന്നിത്തലയ്ക്ക് കോഴ നല്‍കിയെന്ന വാദം ബിജു രമേശ് ഉയര്‍ത്തിയതോടെയാണ് അതു നിഷേധിച്ച് അസോസിയേഷന്‍ നേതാവ് വി.സുനിൽകുമാർ രംഗത്തെത്തിയത്. എന്നാല്‍ ആ സമയത്ത് സുനില്‍കുമാര്‍ ഭാരവാഹിത്വത്തില്‍ ഇല്ലെന്നും അന്നത്തെ ഭാരവാഹികള്‍ താന്‍ പറഞ്ഞത് നിഷേധിച്ചിട്ടില്ലെന്നും ബിജു പറഞ്ഞു.

English summary

Biju Ramesh has released a report on vigilance finding that bar owners have collected Rs 27.79 crore

Leave a Reply

Latest News

ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി വോട്ടുമറിക്കൽ സംബന്ധിച്ച അഭ്യൂഹം നിലനിൽക്കെ കണ്ണൂർ ജില്ല പഞ്ചായത്ത് തില്ലേങ്കരി ഡിവിഷനിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ട് ഗണ്യമായി കുറഞ്ഞത് ചർച്ചയാകുന്നു

കണ്ണൂർ: ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി വോട്ടുമറിക്കൽ സംബന്ധിച്ച അഭ്യൂഹം നിലനിൽക്കെ കണ്ണൂർ ജില്ല പഞ്ചായത്ത് തില്ലേങ്കരി ഡിവിഷനിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി...

ഉണക്കാനിട്ട മുതിരച്ചെടികൾ ടയറിൽ കുരുങ്ങി തീപിടിച്ച് കാർ നശിച്ചു

ബംഗളൂരു: ഉണക്കാനിട്ട മുതിരച്ചെടികൾ ടയറിൽ കുരുങ്ങി തീപിടിച്ച് കാർ നശിച്ചു. മാണ്ഡ്യ കെ.ആർ പേട്ടിലാണ് സംഭവം. മഹാലക്ഷ്മി ലേ ഒൗട്ട് സ്വദേശി രാജഗോപാലിെൻറ കാറാണ് കത്തിയത്.

ചർമം പരസ്പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ∙ ചർമം പരസ്പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പോക്‌സോ ആക്ടുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. പോക്‌സോ ആക്ട് പ്രകാരം...

താമസസമുച്ചയത്തിന്റെ പാർക്കിങ്ങിൽ പുലിയെ കണ്ടതിന്റെ ഞെട്ടലിൽ ബെംഗളൂരു നഗരം

ബെംഗളൂരു ∙ താമസസമുച്ചയത്തിന്റെ പാർക്കിങ്ങിൽ പുലിയെ കണ്ടതിന്റെ ഞെട്ടലിൽ ബെംഗളൂരു നഗരം. ബെന്നാർ‌ഘട്ടെ റോഡിലെ അപ്പാർട്മെന്റിൽ ശനിയാഴ്ച പുലർച്ചെയാണു സംഭവം. പിടികൂടാൻ ഉടൻ ഊർജിതശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല. 5.20നു പുലി...

കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നാളെ കർഷകർ സംഘടിപ്പിക്കുന്ന കിസാൻ പരേഡിൽ രണ്ടര ലക്ഷത്തോളം ട്രാക്ടറുകൾ അണിനിരിക്കും

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നാളെ കർഷകർ സംഘടിപ്പിക്കുന്ന കിസാൻ പരേഡിൽ രണ്ടര ലക്ഷത്തോളം ട്രാക്ടറുകൾ അണിനിരിക്കും. റിപ്പബ്ലിക് ദിന ആഘോഷങ്ങളെ ബാധിക്കാത്ത തരത്തിൽ സമാധാനപൂർവം റാലി നടത്താമെന്ന കർഷകരുടെ...

More News