Saturday, May 15, 2021

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

Must Read

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. യാത്രക്കാരനിൽനിന്നു 35 ലക്ഷം രൂപ വിലവരുന്ന 921 ഗ്രാം സ്വർണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി റഷീദിനെ എയർ കസ്റ്റംസ് ഇന്‍റലിജൻസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ദുബായിൽനിന്ന് ഇൻഡിഗോ വിമാനത്തിലാണ് എത്തിയത്. ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കൊണ്ടുവന്നത്.

വിമാനജീവനക്കാരനിൽനിന്ന് 1.07 കോടി രൂപ വിലവരുന്ന 2.5 കിലോഗ്രാം സ്വർണമിശ്രിതവും പിടികൂടിയിരുന്നു. റാസൽഖൈമയിൽനിന്ന് എത്തിയ സ്പൈസ് ജെറ്റിന്‍റെ എസ് ജി 147-ാം നമ്പർ വിമാനത്തിലെ സീനിയർ ക്യാമ്പിൻ ക്രൂ ആയ പാലക്കാട് സ്വദേശി മൻഹാസ് അബുലസിയിൽനിന്നു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസും വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗവും ചേർന്നാണു സ്വർണമിശ്രിതം പിടിച്ചത്. ഇതിൽനിന്നു 2. 200 കിലോ ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. സ്വർണ മിശ്രിതം അഞ്ച് കവറുകളിലാക്കി വസ്ത്രത്തിന്‍റെ അടിയിൽ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു.

സാധാരണനിലയിൽ വിമാനജീവനക്കാരെ കാര്യമായ പരിശോധനയ്ക്ക് വിധേയമാക്കാറില്ല. ഇതു മുതലെടുത്താണു സ്വർണം കടത്തിയത്. ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.

രണ്ട് സംഭവങ്ങളിൽനിന്നായി ആകെ 1.42 കോടി രൂപയുടെ സ്വർണമാണു പിടികൂടിയത്.

English summary

Big gold hunt at Kochi International Airport

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News