Monday, January 18, 2021

വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലുള്ള സംയുക്ത കിസാൻ മോർച്ച ആഹ്വാനംചെയ്ത ഭാരത്‌ ബന്ദ് തുടങ്ങി

Must Read

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....

തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം. വാഹനപരിശോധനക്കിടെ സൈനികനാണ് പൊലീസിനെ ആക്രമിച്ചത്. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാർക്ക് പരിക്കേറ്റു. ഒരു എസ്ഐയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍...

ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരേ ഉയർന്ന വ്യാജ സി.ഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശം

കൊച്ചി: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരേ ഉയർന്ന വ്യാജ സി.ഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശം. കൃത്രിമ...

ന്യൂഡൽഹി:വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലുള്ള സംയുക്ത കിസാൻ മോർച്ച ആഹ്വാനംചെയ്ത ഭാരത്‌ ബന്ദ് ചൊവ്വാഴ്ച. ഇരുപത്തഞ്ചോളം രാഷ്ട്രീയപ്പാർട്ടികളും പത്ത് തൊഴിലാളിസംഘടനകളും 51 ട്രാൻസ്പോർട്ട് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്രസർക്കാർ വിളിച്ച ആറാംവട്ട ചർച്ച ബുധനാഴ്ച നടക്കാനിരിക്കേയാണ് കർഷകസംഘടനകൾ സമരം ശക്തമാക്കുന്നത്.

കർഷകരുടെ ആശങ്കകളിൽ നിയമ ഭേദഗതിയാവാമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും മൂന്നു നിയമങ്ങളും പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സംഘടനകൾ. രാജ്യവ്യാപകമായി റോഡ് ഉപരോധിക്കാനാണ് തീരുമാനം. ചരക്കുവാഹനങ്ങളുടെ ദേശീയസംഘടനയായ ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസും പിന്തുണച്ചതോടെ രാജ്യവ്യാപകമായി ചരക്കുനീക്കം സ്തംഭിക്കാനിടയുണ്ട്.

രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ വഴിതടയുമെന്ന് ഡൽഹി-യു.പി. അതിർത്തിയിൽ സമരത്തിനു നേതൃത്വം നൽകുന്ന ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ചായിരിക്കും വഴിതടയലും സമാധാനപരമായ പ്രതിഷേധമാർഗങ്ങളുമെന്ന് മറ്റു കർഷകനേതാക്കൾ പറഞ്ഞു. സർവമേഖലയിൽനിന്നുള്ള പിന്തുണയും കർഷകർക്കുണ്ടെന്ന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ക്രമസമാധാനപാലനം ഉറപ്പാക്കാനും പൊതുമുതൽ നശിപ്പിക്കുന്നതു തടയാനും കർശന നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം നൽകി.

English summary

Bharat Bandh called by agitating Joint Kisan Morcha demanding withdrawal of controversial agricultural laws

Leave a Reply

Latest News

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....

തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം. വാഹനപരിശോധനക്കിടെ സൈനികനാണ് പൊലീസിനെ ആക്രമിച്ചത്. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാർക്ക് പരിക്കേറ്റു. ഒരു എസ്ഐയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍ കെൽവിൻ വിൽസ് എന്ന സൈനികനെ പൊലീസ് അറസ്റ്റ്...

ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരേ ഉയർന്ന വ്യാജ സി.ഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശം

കൊച്ചി: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരേ ഉയർന്ന വ്യാജ സി.ഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശം. കൃത്രിമ രേഖകൾ നൽകിയതിന് ബിജുരമേശിനെതിരെ നടപടിയെടുക്കാനാവില്ല എന്ന...

കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ റിപബ്ലിക് ദിനത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ റിപബ്ലിക് ദിനത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനം പൊലീസിന്‍റെ വിഷയമാണെന്നും തീരുമാനമെടുക്കേണ്ടത് പൊലീസാണെന്നും സുപ്രീംകോടതി...

തൈക്കുടത്ത് എട്ട് വയസുകാരന് സഹോദരീ ഭർത്താവിന്റെ ക്രൂരപീഡനം

കൊച്ചി: തൈക്കുടത്ത് എട്ട് വയസുകാരന് സഹോദരീ ഭർത്താവിന്റെ ക്രൂരപീഡനം. കടയിൽ പോയി വരാൻ വൈകിയെന്ന് ആരോപിച്ച് ചട്ടുകവും തേപ്പ്പെട്ടിയുമുപയോഗിച്ച് കുട്ടിയുടെ കാലിനടിയിൽ പൊള‌ളിച്ചു. കുട്ടിയുടെ കാലിനടിയിൽ തൊലി അടർന്ന് ഇളകിയതായി...

More News