Sunday, June 20, 2021

കൊലക്കയർ വരെ എത്തിയ ജീവിതം തിരിച്ചുപിടിച്ചു;വധശിക്ഷയിൽ നിന്ന് മോചിതനായ ബെക്സ് കൃഷ്ണന് നാട്ടിലേക്ക് മടങ്ങി പോകുന്നതിനുള്ള ഔട്ട് പാസ് ലഭിച്ചു

Must Read

അബുദാബി:  വധശിക്ഷയിൽ നിന്ന് മോചിതനായ ബെക്സ് കൃഷ്ണന് നാട്ടിലേക്ക് മടങ്ങി പോകുന്നതിനുള്ള ഔട്ട് പാസ് ലഭിച്ചു. യാത്രാ രേഖകൾ ലഭ്യമാക്കുന്നതുമായിബന്ധപ്പെട്ട് അബുദാബി ഇന്ത്യൻ എംബസ്സി ഉദ്യോഗ്സ്ഥർ  കഴിഞ്ഞ ദിവസം ബെക്സിനെ സന്ദർശിച്ചിരുന്നു.  മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി  എത്രയും പെട്ടെന്ന് തന്നെ ബെക്സ് നാട്ടിലേക്ക്  പോകുമെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണികേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു.

നഷ്ടപ്പെട്ടെന്നു കരുതിയിടത്തു നിന്നു തിരിച്ചു കിട്ടിയ മകനു വേണ്ടി അമ്മ ചന്ദ്രിക, അച്ഛൻ കൃഷ്ണൻ എന്നിവരോടൊപ്പം പ്രിയ ഭർത്താവിനായി വീണയും അച്ഛനുവേണ്ടി അദ്വൈതും കാത്തിരിപ്പിലാണ്. 2017ൽ ചന്ദ്രികയും വീണയും അദ്വൈതും അബുദാബിയിലെ ജയിലിലെത്തി ബെക്സിനെ കണ്ടിരുന്നു.

നാട്ടിലെത്തിയ ശേഷം ഇനി കാണാമെന്ന് ആശ്വസിപ്പിച്ചാണ് അന്ന് ബെക്സ് മകനെ തിരിച്ചയച്ചത്. ആ വാക്കുകളിലെ പ്രതീക്ഷ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയിലൂടെ സാക്ഷാത്കരിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇവർ. 2012 സെപ്റ്റംബർ 7നാണ് ബെക്സ് ഓടിച്ചിരുന്ന കാർ അപകടത്തിൽപെട്ട് സുഡാൻ ബാലൻ മരിച്ച കേസിൽ 2013 ലാണ് അബുദാബി കോടതി ബെക്സിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ആ അപകട വാർത്തയറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ നിന്ന് ഇപ്പോഴും കൃഷ്ണൻ മുക്തനായിട്ടില്ല. 

Leave a Reply

Latest News

മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം

മുംബൈ: കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയില്‍ നിന്ന് കരകയറുന്ന മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച കേസുകള്‍ കണ്ടെത്തി. രത്‌നഗിരി, നവി മുംബൈ,...

More News