തിരുവനന്തപുരം: ജനതാ കർഫ്യൂവിനു കേരളത്തിലെ മദ്യപാനികൾ കുടിച്ചു തീർത്തത് 77 കോടി രൂപയുടെ മദ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ 22ന് രാവിലെ 7 മുതൽ രാത്രി 9 വരെയായിരുന്നു. 21ന് സംസ്ഥാനത്തെ ബവ്റിജസ് ഷോപ്പുകളിലൂടെ വിറ്റത് 63.92 കോടി രൂപയുടെ മദ്യം. വെയർഹൗസുകളിലൂടെ വിറ്റത് 12.68 കോടിയുടെ മദ്യം. കഴിഞ്ഞവർഷം ഇതേദിവസം ബവ്റിജസ് ഔട്ട്ലറ്റിലൂടെ വിറ്റത് 29.23 കോടിയുടെ മദ്യമാണ്. വിൽപനയിലെ വർധന 118.68%.
265 മദ്യവിൽപനശാലകളാണു ബവ്റിജസ് കോർപറേഷനുള്ളത്. കൺസ്യൂമർഫെഡിന്റെ 36 മദ്യവിൽപനശാലകളുടെ കണക്ക് ലഭിച്ചിട്ടില്ല. ശരാശരി 26 കോടിയുടെ മദ്യവിൽപനയാണു സംസ്ഥാനത്ത് ഒരു ദിവസം നടക്കുന്നത്. എന്നാൽ ജനതാ കർഫ്യൂവിന്റെ തലേദിവസത്തെ വിൽപന അധികൃതരുടെ കണക്കുകൂട്ടലിനും അപ്പുറത്തായി.
സാധാരണ ദിവസങ്ങളിൽ ചില്ലറ വില്പനശാലകൾ വഴി ദിവസം ശരാശരി 38 കോടി രൂപയുടെ മദ്യം വിൽക്കുന്നുണ്ട്. കോവിഡ് ഭീതി വിൽപനയെ ബാധിച്ചിരുന്നില്ല’
കോവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാറുകളും മദ്യ വിൽപനശാലകളും അടച്ചിടില്ലെന്ന് സംസ്ഥാന സർക്കാർ വാശി പിടിച്ചെങ്കിലും കേന്ദ്ര തീരുമാനം വന്നതോടെ പൂട്ടുകയായിരുന്നു. സർക്കാരിന്റെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളതിനാലാണ് മദ്യവിൽപന തുടർന്നത്. മദ്യത്തിൽ നിന്നുള്ള വിൽപന നികുതി 2018 -19 ൽ 9615 കോടി രൂപയായിരുന്നു. 2019 – 20 (ജനുവരി 31വരെ) 7864.71 കോടി നികുതിയായി ലഭിച്ചു.
2018–19ൽ വിറ്റത് 216.34 ലക്ഷം കേയ്സ് മദ്യവും 121.12 ലക്ഷം കേയ്സ് ബിയറുമാണ്. 2019–20ൽ 186.82 ലക്ഷം കേയ്സ് മദ്യവും 96.20 ലക്ഷം കേയ്സ് ബിയറും വിറ്റു. 2009–10 മുതൽ 2018–19 വരെ ബാറുകൾ, മറ്റ് ലൈസൻസികൾ, കൺസ്യൂമർഫെഡ്, ബവ്റിജസ് കോർപറേഷൻ തുടങ്ങിയവ വഴി വിറ്റത് 99,473 കോടിയുടെ മദ്യമാണ്. കള്ളുഷാപ്പുകൾവഴിയുള്ള