Monday, September 28, 2020

ഓണക്കാലത്തെ മദ്യകച്ചടവടം കൊഴുപ്പിക്കാന്‍ ബെവ്കോ; മൊബൈല്‍ ആപ്പ് വഴി ബുക്കിംഗിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ്

Must Read

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി. എം. മനോജിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽ...

പുതിയ Q5 സ്‌പോര്‍ട്‌ബാക്കുമായി ഔഡി

പുതിയ Q5 സ്‌പോര്‍ട്‌ബാക്കുമായി എത്തിയിരിക്കുകയാണ് ഔഡി. നിരവധി സവിശേഷതകളുമായാണ് പുതിയ Q5 സ്‌പോര്‍ട്‌ബാക്ക് എത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഔഡി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ എഞ്ചിന്‍ 2.0...

ടെക്‌നോ സ്പാര്‍ക്ക് 6 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍

  ടെക്‌നോ സ്പാര്‍ക്ക് 6 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. മീഡിയടെക് ഹീലിയോ ജി 70 SoC പ്രോസസറുമായാണ് ഈ പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വരുന്നത്.ഡ്യുവല്‍ നാനോ സിം...

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യകച്ചടവടം കൊഴുപ്പിക്കാന്‍ ബെവ്കോ നടപടി തുടങ്ങി. മൊബൈല്‍ ആപ്പ് വഴി ബുക്കിംഗിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ബാറുകളെ സഹായിക്കുന്ന ബെവ്ക്യൂ ആപ്പ് പിന്‍വലിക്കണമെന്ന് ബെവ്കോയിലെ ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടു.

ഓണക്കാലത്ത് സംസ്ഥാനത്തെ പ്രതിദിന ശരാശരി മദ്യവില്‍പ്പന ഇരട്ടിയായിലേറെ കടക്കാറുണ്ട്. ബെവ്കോയുടെ വില്‍പ്പന ഓരോ വര്‍ഷവും റെക്കോഡ് സൃഷ്ടിക്കാറുമുണ്ട്. എന്നാല്‍ മദ്യവില്‍പ്പനക്കുള്ള ബുക്കിംഗും മൊബൈല്‍ ആപ്പ് വഴിയായതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. ബെവ്ക്യൂ ആപ്പ് വഴിയുള്ള ബുക്കിംഗില്‍ ഭൂരിഭാഗവും ബാറുകളിലേക്കാണ്. പ്രതിദിനം ശരാശരി 400 ടോക്കണുകള്‍ ലഭിക്കേണ്ട സ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്‍റെ വില്‍പ്പനശാലകളില്‍ കിട്ടുന്നത് 150 ല്‍ താഴെ ടോക്കണുകള്‍ മാത്രമാണ്. ബെവ്ക്യൂ ആപ്പ് വഴി നാല് ദിവസത്തിലൊരിക്കല്‍ മാത്രമേ ബുക്കിംഗ് അനുവദിക്കുകയുള്ളൂ. എന്നാല്‍ ഓണക്കാലം എത്തിയതോടെ നിയന്ത്രണം ഒഴിവാക്കി. ഒന്നിടവിട്ട ദിവസങ്ങളില്‍ ബുക്ക് ചെയ്യാം. ഇതിന്‍റെ ഗുണം ബാറുകള്‍ക്കായിരിക്കുമെന്ന ആക്ഷേപം ശക്തമാവുകയാണ്.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം ഉറപ്പുവരുത്താനും തിരക്ക് കുറക്കാനുമാണ് ബെവ്ക്യൂ ആപ്പ് സംവിധാനം ഏര്‍പ്പെടുത്തിയത്. അഞ്ച് ദിവസത്തിലൊരിക്കല്‍ മാത്രം മദ്യവില്‍പന ശാലകളില്‍ എത്തിയിരുന്നവര്‍, ഒന്നിടവിട്ട ദിവസങ്ങളില്‍ എത്തുന്ന സ്ഥിതയാണുള്ളത്. ഓണക്കാലത്ത് ബുക്കിംഗ് നിയന്ത്രണങ്ങളിലെ ഇളവ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയും ശക്തമാവുകയാണ്.

English summary

Bevco has taken action to fatten up the liquor trade during the Onam season. Restrictions on bookings through the mobile app have been eased. The Bevco employees’ union has demanded the withdrawal of the BevQ app, which helps bars.

Leave a Reply

Latest News

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി. എം. മനോജിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽ...

പുതിയ Q5 സ്‌പോര്‍ട്‌ബാക്കുമായി ഔഡി

പുതിയ Q5 സ്‌പോര്‍ട്‌ബാക്കുമായി എത്തിയിരിക്കുകയാണ് ഔഡി. നിരവധി സവിശേഷതകളുമായാണ് പുതിയ Q5 സ്‌പോര്‍ട്‌ബാക്ക് എത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഔഡി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ എഞ്ചിന്‍ 2.0 ലിറ്റര്‍ ടര്‍ബോ ഡീസലായിരിക്കും, ഇത് 204...

ടെക്‌നോ സ്പാര്‍ക്ക് 6 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍

  ടെക്‌നോ സ്പാര്‍ക്ക് 6 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. മീഡിയടെക് ഹീലിയോ ജി 70 SoC പ്രോസസറുമായാണ് ഈ പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വരുന്നത്.ഡ്യുവല്‍ നാനോ സിം വരുന്ന ടെക്‌നോ സ്പാര്‍ക്ക് 6 ആന്‍ഡ്രോയിഡ്...

പതിനാല് വയസുകാരനായ സഞ്ജുവിനോട് അടുത്ത ധോണി ആകുമെന്ന് പറഞ്ഞിരുന്നതായി ശശി തരൂര്‍

  പതിനാല് വയസുകാരനായ സഞ്ജുവിനോട് അടുത്ത ധോണി ആകുമെന്ന് പറഞ്ഞിരുന്നതായി ശശി തരൂര്‍. ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ ഐതിഹാസികമായ ജയത്തിന് പിന്നാലെയാണ് പ്രതികരണവുമായി സഞ്ജുവിന്റെ ജന്മനാടായ തിരുവനന്തപുരം എംപി കൂടിയായ ശശി തരൂര്‍ രംഗത്ത്...

കോൺഗ്രസ് പുന:സംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വിഴുപ്പലക്കലിന് ഇല്ലെന്ന് കെ മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് പുന:സംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വിഴുപ്പലക്കലിന് ഇല്ലെന്ന് കെ മുരളീധരൻ. പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള തന്റെ രാജി യുഡിഎഫിൽ പ്രതിസന്ധി ഉണ്ടാക്കില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

More News