Monday, April 12, 2021

വലിയ ട്രക്കുകൾ കുനിഞ്ഞ് കടക്കുമോ? പച്ചയ്ക്ക് പറയുന്ന ബെന്നി ജനപക്ഷത്തെ ട്രോളി സോഷ്യൽ മീഡിയ; സഭ്യമായും അല്ലാതെയും ട്രോളൻമാർ ബെന്നിയെ തേച്ച് ഒട്ടിച്ചു; ചില കൊഞ്ഞാണൻമാർ വൈറ്റില പാലത്തെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും പറഞ്ഞതോടെ ട്രോളുകളുടെ പെരുമഴയായി

Must Read

ചേറ്റുവയിൽ നിന്ന് 24 ദിവസം മുൻപു കാണാതായ പ്ലസ്‍വൺ വിദ്യാർഥി അമൽ കൃഷ്ണ ഒരുവട്ടം പോലും എടിഎം കാർഡ് ഉപയോഗിച്ചിട്ടില്ലെന്നു പൊലീസ് കണ്ടെത്തി

തൃശൂർ ∙ ചേറ്റുവയിൽ നിന്ന് 24 ദിവസം മുൻപു കാണാതായ പ്ലസ്‍വൺ വിദ്യാർഥി അമൽ കൃഷ്ണ ഒരുവട്ടം പോലും എടിഎം കാർഡ് ഉപയോഗിച്ചിട്ടില്ലെന്നു പൊലീസ് കണ്ടെത്തി....

അനധികൃതമായി ആധാർ കാർഡ് നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ

ഗോഹട്ടി: അനധികൃതമായി ആധാർ കാർഡ് നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ. ആസാമിലെ ദിബ്രുഗഡിലാണ് സംഭവം. മൂന്ന് പേരെ പോലീസ് പിടികൂടി. ദിപെൻ ഡോളി, ബിതുപൻ...

കൊവിഡ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനാൽ സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ചീഫ്‌ സെക്രട്ടറി കോർ കമ്മിറ്റി യോഗം വിളിച്ചു

തിരുവനന്തപുരം: കൊവിഡ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനാൽ സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ചീഫ്‌ സെക്രട്ടറി കോർ കമ്മിറ്റി യോഗം വിളിച്ചു. ഞായറാഴ്ചത്തെ കണക്ക്...

പച്ചയ്ക്ക് പറയുന്ന ബെന്നി ജനപക്ഷത്തെ ട്രോളി സോഷ്യൽ മീഡിയ. സഭ്യമായും അല്ലാതെയും ട്രോളൻമാർ ബെന്നിയെ തേച്ച് ഒട്ടിച്ചു എന്ന് തന്നെ പറയാം. വലിയ ട്രക്കുകൾ കുനിഞ്ഞ് കടക്കുമോ എന്ന് നേരത്തെ ചോദ്യം ഉന്നയിച്ച ആളാണ് ബെന്നി.

വലിയ ട്രക്കുകൾ കുനിഞ്ഞ് കടക്കുമോ? പച്ചയ്ക്ക് പറയുന്ന ബെന്നി ജനപക്ഷത്തെ ട്രോളി സോഷ്യൽ മീഡിയ; സഭ്യമായും അല്ലാതെയും ട്രോളൻമാർ ബെന്നിയെ തേച്ച് ഒട്ടിച്ചു; ചില കൊഞ്ഞാണൻമാർ വൈറ്റില പാലത്തെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും പറഞ്ഞതോടെ ട്രോളുകളുടെ പെരുമഴയായി 1

ഇന്ന് ഉദ്ഘാടനം കഴിഞ്ഞ പാലത്തിലൂടെ കടന്നു വരുന്ന ട്രക്കിൻ്റെ പടം ഉൾപ്പെടെ കാണിച്ചാണ് ട്രോളുകൾ പ്രചരിക്കുന്നത്. ഇതിന് പിന്നാലെ ചില കൊഞ്ഞാണൻമാർ വൈറ്റില പാലത്തെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും പറഞ്ഞതോടെ ട്രോളുകളുടെ പെരുമഴയായി.

ഫേസ്ബുക്ക്, യൂട്യൂബ് വീഡിയോ ക്രിയേറ്റര്‍ ആയ ബെന്നി ജോസഫ് എന്നയാള്‍ സെപ്റ്റംബര്‍ 21ന് പച്ചയ്ക്ക് പറയുന്നു എന്ന ഫേസ്‍ബുക്ക് പേജിൽ ചെയ്‍ത ലൈവ് വീഡിയോയിലൂടെയാണ് വാദങ്ങള്‍ ഉന്നയിക്കുന്നത്.

“വൈറ്റില പാലത്തിൽ നിന്നും മെട്രോയുടെ പാലത്തിലേക്കുള്ള ഉയരം എന്നത് ആറ് മീറ്ററാണ്. താഴെയുള്ള റോഡിലേക്ക് ഇത് വെറും അഞ്ചര മീറ്ററാണ് ഉള്ളത്. മൂന്ന് തട്ടുകളിലായി കാറുകള്‍ കൊണ്ടു വരുന്ന കണ്ടെയിനർ‍ ലോറികള്‍ പാലത്തിൽ കയറിയാൽ വണ്ടി ഒന്ന് കുനിയേണ്ടി വരും.” – ബെന്നി ജോസഫ് ആരോപിക്കുന്നു.

കൊച്ചി മെട്രോയെ പറ്റിയുള്ള നിരവധി വ്യാജ വാർത്തകൾ നേരത്തേയും വന്നിരുന്നു.

മേല്‍പ്പാലവും മുകളിലൂടെ കടന്നുപോകുന്ന മെട്രോ റെയില്‍ പാലവും തമ്മിലുള്ള ഉയരം കുറവാണെന്നും വലിയ വാഹനങ്ങള്‍ കടന്നുപോയാല്‍ മെട്രോ പാലത്തില്‍ ഇടിക്കുമെന്നുമുള്ള പ്രചരണം വ്യാജമാണെന്ന് പൊതുമരാമത്ത് വകുപ്പ് മുന്‍പ് സ്ഥിരീകരിച്ചിരുന്നു.

വാഹനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന വെബ് പോര്‍ട്ടല്‍ carandbike[dot]com വാഹനങ്ങളുടെ ഉയരം, വലിപ്പം എന്നിവയില്‍ വിശദമായ ഒരു റിപ്പോര്‍ട്ട് 03 ജൂലൈ 2020ന് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

അതിൽ പറയുന്നത് പ്രകാരം, ഏറ്റവും ഉയരമുള്ള വാഹനത്തിന്‍റെ ഗണത്തിൽ വരുന്ന ട്രെയിലറുകളുടെ നീളം (ടി കാറ്റഗറി) 18 മീറ്ററിൽ നിന്ന് 18.75 മീറ്ററായി ഭേദഗതി വരുത്തുമ്പോൾ അവയുടെ ഉയരം 3.8 മീറ്ററിൽ നിന്ന് 4.0 മീറ്ററായി ഉയർത്തി എന്നാണ്. അതിന്‍റെ ഉദാഹരണമായി മോട്ടോർ വാഹനങ്ങൾ വഹിക്കുന്ന ട്രെയിലറുകൾക്ക് 4.75 മീറ്റർ ഉയരമുണ്ടാകുമെന്നും സൈറ്റില്‍ കാണിക്കുന്നു.

ഈ വാര്‍ത്തയ്‍ക്ക് ആധാരം 29 ജൂണ്‍ 2020ല്‍ റോഡ് ട്രാന്‍സ്‍പോര്‍ട്ട് – ഹൈവേ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയാണ്. ആഗോള മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഇന്ത്യയിലെ വാഹനങ്ങള്‍ പുതുക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.

ഈ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് വാഹനിര്‍മ്മാതക്കള്‍ തങ്ങളുടെ വാഹനങ്ങള്‍ കൊണ്ടുപോകുന്ന ട്രെയിലറുകളുടെ പരമാവധി ഉയരം 4.75 മീറ്ററിനപ്പുറം പോകരുതെന്നാണ് കര്‍ശന നിര്‍ദേശം.

മന്ത്രി ജി സുധാകരൻ്റെ വാക്കുകൾ

ചില കൊഞ്ഞാണൻമാർ വൈറ്റില പാലത്തെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. വൈറ്റില മേൽപാലം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലത്തിലൂടെ ലോറി പോയാൽ മെട്രോ തൂണിൽ തട്ടുമെന്നൊക്കെ ചിലർ പറഞ്ഞു. അത്ര കൊഞ്ഞാണൻമാരാണോ എൻജിനീയർമാർ‍‍‍? അത്തരം കാര്യങ്ങൾ പറയുന്നവരാണ് യഥാർത്ഥത്തിൽ കൊഞ്ഞാണൻമാർ. അവർക്ക് മുഖമില്ല. നാണമില്ല. ധാർമ്മികതയില്ല -മന്ത്രി പറഞ്ഞു.

ഉദ്ഘാടനം വൈകിയതിനെ വിമർശിച്ചവർ നാടിൻെറ ശത്രുക്കളാണ്. വി ഫോർ കൊച്ചിക്കാർക്ക് നാണവും മാനവുമുണ്ടോ? വിദ്യാഭ്യാസം ഉണ്ടോ? അക്ഷരം പഠിച്ചിട്ടുണ്ടോ? കൊച്ചിയുടെ അതോറിറ്റി കോർപറേഷനും കേന്ദ്ര സർക്കാറും സംസ്ഥാന ഗവൺമെൻറുമാണ്. നാലു പേർ അർധരാത്രി ഉൻമാദാവസ്ഥയിൽ എന്തെങ്കിലും തീരുമാനിച്ചിട്ട് നാട്ടിലിറങ്ങി കോപ്രായം കാണിക്കുന്ന കോമാളികളല്ല ഇതൊന്നും തീരുമാനിക്കേണ്ടത് -അദ്ദേഹം പറഞ്ഞു.

English summary

Benny Trolley Social Media

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News