കൊച്ചി: മുഖ്യമന്ത്രിക്ക് അരണയുടെ ബുദ്ധിയും ഓന്തിന്റെ സ്വഭാവവുമാണെന്ന് ബെന്നി ബഹനാന് എംപി. വര്‍ഗീയത പറയുന്ന പാര്‍ട്ടികളെക്കാള്‍ വലിയ വര്‍ഗീയതയാണ് മുഖ്യമന്ത്രി പറയുന്നതെന്നും വികസനം ആഡംബരമല്ലെന്ന വാസ്തവം മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തില്‍ നായ്ക്കള്‍ക്ക് മൂത്രമൊഴിക്കാന്‍ കുറെ കല്ലുകള്‍ ഉണ്ടാകും. എക്കാലത്തും കേരളത്തിലെ വികസനങ്ങളെ എതിര്‍ത്തത് സിപിഎമ്മാണ്. തൃക്കാക്കരയില്‍ ഉമ തോമസ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും വര്‍ഗീയതയ്ക്കെതിരായ രാഷ്ട്രീയമാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നതെന്നും എംപി പറഞ്ഞു.