Tuesday, December 1, 2020

പാലാരിവട്ടം പാലം അഴിമതി; വിജിലൻസ് അറസ്റ്റ് ചെയ്ത, ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഗേഷ് കൺസൾട്ടൻസി ഉടമ ബിവി നാഗേഷിനെ ഒരു ദിവസത്തെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു

Must Read

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം...

ഫൗജി പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു

പബ്ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന മൾട്ടിപ്ലെയർ വാർ ഗെയിം ഫൗജിയുടെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു. ഗൂഗിൾ പ്ലേസ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഗെയിം ഉടൻ...

ഡിസംബർ 11ന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

ഡിസംബർ പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കൊവിഡ് ചികിത്സയും, അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ആയുർവേദ...

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത, ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഗേഷ് കൺസൾട്ടൻസി ഉടമ ബിവി നാഗേഷിനെ ഒരു ദിവസത്തെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് അഞ്ച് മണി വരെയാണ് നാഗേഷിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ചൊവ്വാഴ്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

കേസിൽ നിർമാണക്കരാർ ഏറ്റെടുത്ത ആർ‍‍ഡിഎസ് ഗ്രൂപ്പ് എംഡിയും ഒന്നാം പ്രതിയുമായ സുമിത് ഗോയലിന് ലാഭമുണ്ടാക്കാനായി ബി വി നാഗേഷ് പ്രവ‍ർത്തിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വിജിലൻസ് ചൂണ്ടിക്കാട്ടുന്നത്. സുമിത് ഗോയലിന് ലാഭമുണ്ടാക്കാനായി നാഗേഷ് പ്ലാൻ വരച്ചുകൊടുത്തു. ഇതിനായി ഗൂഢാലോചന നടത്തി. നാഗേഷ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.

കേസിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും പ്രതി ചേര്‍ത്തിരുന്നു. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ മുഹമ്മദ് ഹനീഷിന് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിജിലൻസിന്‍റെ ആരോപണം. പാലാരിവട്ടം പാലം നിര്‍മാണത്തിന് ആര്‍ഡിഎസ് പ്രോജക്ട്സിന് കരാര്‍ നൽകുമ്പോൾ മുഹമ്മദ് ഹനീഷ് ആയിരുന്നു റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷന്‍റെ തലപ്പത്ത്. വിജിലന്‍സ് ഹനീഷിനെതിരെ ചുമത്തുന്നത് രണ്ട് കുറ്റങ്ങളാണ്. കരാറുകാരന് അനധികൃതമായി മൊബിലൈസേഷൻ അഡ്വാന്‍സ് അഥവാ മുന്‍കൂര്‍ വായ്പ അനുവദിക്കുന്നതിന് കൂട്ടു നിന്നു. രണ്ട്, ചട്ടപ്രകാരം കരാറുകാരനില്‍ നിന്ന് സുരക്ഷാ നിക്ഷേപം ഈടാക്കുന്നതില്‍ വീഴ്ച വരുത്തി. കരാറുകാരുമായുള്ള പ്രീ ബിഡ് യോഗത്തില്‍, നിര്‍മാണ കമ്പനികൾക്ക് വായ്പ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത് മൂലം പല കരാറുകാരും ടെന്‍ഡറില്‍ പങ്കെടുക്കാതെ പിന്‍മാറുകയും ചെയ്തു.

എന്നാല്‍ ആര്‍ഡിഎസിന് നിര്‍മാണ കരാര്‍ അനുവദിച്ച ശേഷം സംഭവിച്ചത് മറ്റൊന്നാണ്. തനിക്ക് സാമ്പത്തികപ്രയാസങ്ങൾ ഉണ്ടെന്നും 8.25 കോടി രൂപ വായ്പ അനുവദിക്കണെമെന്നും ആവശ്യപ്പട്ട് ആര്‍ഡിഎസ് എംഡി സുമിത് ഗോയല്‍ റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷന് കത്ത് നല്‍കി. രാഷ്ട്രീയക്കാര്‍ക്ക് ഉള്‍പ്പെടെ കോഴ നല്‍കാന്‍ വേണ്ടി ഗോയലിനെ കൊണ്ട് കത്ത് എഴുതി വാങ്ങിയെന്നാണ് വിജിന്‍ലിന്‍റെ ആരോപണം

ആര്‍ബിഡിസികെ അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ എം ഡി തങ്കച്ചന്‍ കത്ത് മുഹമ്മദ് ഹനീഷിന് കൈമാറുകയും അദ്ദേഹം അതില്‍ ഒപ്പിടുകയും ചെയ്തു. എസ്റ്റിമേറ്റ് തുകയുടെ പത്ത് ശതമാനത്തില്‍ താഴെ തുകയ്ക്ക് ക്വാട്ട് ചെയ്താല്‍ വ്യത്യാസം വരുന്ന തുക സുരക്ഷാ നിക്ഷേപമായി ഇടാക്കണം എന്നാണ് പിഡബ്ല്യുഡി മാന്വല്‍ പറയുന്നത്. 48 കോടി രൂപയുടെ എസ്റ്റിമേറ്റിന് ആര്‍ഡിഎസ് ക്വാട്ട് ചെയ്ത് 41 കോടി രൂപ. പക്ഷെ വ്യത്യാസമുള്ള 7 കോടി രൂപ ഈടാക്കാതെ മുഹമ്മദ് ഹനീഷ് കരാറുകാരന് സാമ്പത്തികനേട്ടമുണ്ടാക്കി എന്ന് വിജിലന്‍സ് ആരോപിക്കുന്നു.

English summary

Bengaluru-based Nagesh Consultancy owner BV Nagesh, who was arrested by vigilance in the Palarivattom bridge scam, has been remanded in custody for one day.

Leave a Reply

Latest News

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം...

ഫൗജി പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു

പബ്ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന മൾട്ടിപ്ലെയർ വാർ ഗെയിം ഫൗജിയുടെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു. ഗൂഗിൾ പ്ലേസ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഗെയിം ഉടൻ റിലീസാകും. റിലീസ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല. നേരത്തെ,...

ഡിസംബർ 11ന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

ഡിസംബർ പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കൊവിഡ് ചികിത്സയും, അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ...

2020ൽ ലോകം നിഘണ്ടുവിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതായിരിക്കും?

ന്യൂയോർക്ക്: 2020ൽ ലോകം നിഘണ്ടുവിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതായിരിക്കും? മെറിയം വെബ്സ്റ്റർ ഡിക്‌ഷനറിയുടെ ഓൺലൈൻ പതിപ്പിൽ ഈ വർഷം ഏറ്റവും കൂടുതൽ തവണ തിരയപ്പെട്ട വാക്ക് ‘പാൻഡെമിക്...

ചിറ്റൂർ കന്നിമാരിയിൽ വനിതാ സ്ഥാനാർഥിയുടെ മകനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ചിറ്റൂർ കന്നിമാരിയിൽ വനിതാ സ്ഥാനാർഥിയുടെ മകനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 31കാരനായ അജിത്തിനെയാണ് വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കന്നിമാരി കുറ്റിക്കൽചള്ള രാജന്റെയും കല്യാണിക്കുട്ടിയുടെയും മകനാണ് അജിത്ത്. പോയന്റ്...

More News