Saturday, March 6, 2021

ഗ്രെറ്റ ത്യുൻബെ ഉൾപ്പെട്ട ടൂൾ കിറ്റ് കേസിൽ ബെംഗളൂരുവിൽ നിന്നുളള പരിസ്ഥിതി പ്രവർത്തകയെ പോലീസ് അറസ്റ്റ് ചെയ്തു

Must Read

സണ്ണി കുരുവിള കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന വൈസ് ചെയർമാൻ

കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോർഡിനേറ്ററും, ഫെഡറേഷൻ ഓഫ് റിക്രൂട്ടിംഗ് ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ഓർഗനൈസറുമായ സണ്ണി കുരുവിളയെ...

അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാര്‍ട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് പി.ജയരാജൻ

കണ്ണൂര്‍: സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് മറുപടിയുമായി മുതിര്‍ന്ന നേതാവ് പി ജയരാജന്‍. സ്ഥാനാര്‍ത്ഥിത്വവുമായി തന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കള്‍...

അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് കെ. സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ത​ട​യാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യ​പ്പെ​ടാ​നു​ണ്ട്....

ബെംഗളൂരു: ഗ്രെറ്റ ത്യുൻബെ ഉൾപ്പെട്ട ടൂൾ കിറ്റ് കേസിൽ ബെംഗളൂരുവിൽ നിന്നുളള പരിസ്ഥിതി പ്രവർത്തകയെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്രൈഡേ ഫോർ ഫ്യൂച്ചർ കാമ്പെയ്നിന്റെ സ്ഥാപക പ്രവർത്തകരിലൊരാളായ ദിഷ രവി (21) എന്ന യുവപരിസ്ഥിതി പ്രവർത്തകയെ ആണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ടൂൾ കിറ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് ദിഷ രവിക്കെതിരേയുള്ള കേസ്.

കേസിലെ ആദ്യ അറസ്റ്റാണ് ദിഷയുടേത്. ഇന്നലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ദിഷയെ പോലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെ പങ്കുവെച്ച ടൂൾ കിറ്റ് ഏറെ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു. സംഭവത്തിൽ ഫെബ്രുവരി 4നാണ് പോലീസ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. രാജ്യത്തെ കർഷകസമരം അന്താരാഷ്ട്ര ശ്രദ്ധ നേടിയത് ഗ്രെറ്റ് ത്യുൻബെയുടെ ട്വീറ്റിലൂടെയാണ്.

കർഷകസമരത്തെ പിന്തുണയ്ക്കേണ്ടത് എങ്ങനെയാണെന്ന് വിശദീകരിച്ച് ഗ്രെറ്റ ട്വീറ്റ് ചെയ്ത ടൂൾ കിറ്റിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് പോലീസ് പറയുന്നു. രാജ്യത്തിന്റെ ഐക്യത്തേയും സമാധാനത്തേയും തകർക്കാൻ ആഹ്വാനം ചെയ്യുന്നതാണ് ടൂൾ കിറ്റ് എന്ന് ഡൽഹി പോലീസ് സ്പെഷ്യൽ കമ്മീഷണർ പർവീർ രഞ്ചൻ പറഞ്ഞു

English summary

Bengaluru-based environmental activist arrested in tool kit case involving Greta Thunbe

Leave a Reply

Latest News

സണ്ണി കുരുവിള കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന വൈസ് ചെയർമാൻ

കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോർഡിനേറ്ററും, ഫെഡറേഷൻ ഓഫ് റിക്രൂട്ടിംഗ് ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ഓർഗനൈസറുമായ സണ്ണി കുരുവിളയെ...

More News