കൊല്‍ക്കത്ത: രാജ്യത്തെ ഏറ്റവും വലിയ ശാപമാണ് ബി.ജെ.പിയെന്നും സംസ്ഥാനത്ത് അവർ വ്യാപകമായി നുണപ്രചരിപ്പിക്കുയാണെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ ബങ്കുരയില്‍ ടി.എം.സി നടത്തിയ ബഹുജന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മമത ബി.ജെ.പിക്കെതിരേ ആഞ്ഞടിച്ചത്.
ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്ത് തുറങ്കിലടക്കണമെന്നും ജയിലില്‍ നിന്ന് താൻ തൃണമൂലിന്റെ വിജയം ഉറപ്പാക്കുമെന്നും മമത ബി.ജെ.പിയെ വെല്ലുവിളിച്ചു. ബി.ജെ.പി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല നുണകളുടെ കൂമ്പാരമാണെന്നും മമത കുറ്റപ്പെടുത്തി.
തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ വിലക്ക് വാങ്ങാനാണ് ബി.ജെ.പി ശ്രമം. തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം അവര്‍ തൃണമൂല്‍ നേതാക്കളെ പിടിക്കാനായി രഹസ്യ ഓപ്പറേഷനും അഴിമതിയും ഉയര്‍ത്തിക്കൊണ്ടു വരും. എന്ത് സംഭവിച്ചാലും തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും മമത ബാനര്‍ജി പറഞ്ഞു.
അടുത്തവര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളിലാണ് ബംഗാളിലെ 294 മണ്ഡലങ്ങളിലേക്കുളള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. Bengal Chief Minister Mamata Banerjee has said that the BJP is a curse and that they are spreading lies in the state. Upcoming