Friday, April 16, 2021

സി.എം ആണ് ടാർജറ്റ്; ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണൻ മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകൻ്റെയും പേര് പറയാൻ നിർബന്ധിച്ചെന്ന് സന്ദീപ് നായരും; സ്ഥലം മാറ്റം നൽകാൻ പോലും ഭയം; രാധാകൃഷ്ണൻ 16 വർഷമായി കൊച്ചിയിൽ തന്നെ; പാലക്കാട്, കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ ബിൽഡർ ബിനാമി

Must Read

എൻഫോഴ്സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ ക്രൈബ്രാഞ്ച് രജിസ്റ്റർചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കിയതോടെ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് മുട്ടിടി തുടങ്ങി

തിരുവനന്തപുരം: എൻഫോഴ്സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ ക്രൈബ്രാഞ്ച് രജിസ്റ്റർചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കിയതോടെ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് മുട്ടിടി തുടങ്ങി. കേസെടുത്തവർക്കെതിരെ ബദൽ കേസെടുക്കാനുള്ള നീക്കം...

പെരുമ്പാവൂരിൽ കോവിഡ് ഫസ്റ്റ് ലൈന്‍ ചികില്‍സ കേന്ദ്രം അടച്ചു പൂട്ടി; സ്വകാര്യ ആശുപത്രികളുമായി ഒത്തുകളിയെന്ന് ആക്ഷേപം; ശമ്പളം നൽകാൻ പണമില്ലെന്ന് വിശദീകരണം

പെരുമ്പാവൂര്‍: കോവിഡ് വ്യാപനം രൂക്ഷമായ പെരുമ്പാവൂരിൽ കൂടിയാലോചകള്‍ ഇല്ലാതെ ഫസ്റ്റ് ലൈന്‍ ചികില്‍സ കേന്ദ്രം അടച്ചു പൂട്ടി. ഇ.എം.എസ് ഹാളില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്ററാണ് കുറച്ചു ദിവസം...

മന്ത്രി ജി സുധാകരനെതിരെ പൊലീസില്‍ പരാതി

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരെ പൊലീസില്‍ പരാതി. മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയാണ് അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. എസ്എഫ്‌ഐ ആലപ്പുഴ മുന്‍...

മിഥുൻ പുല്ലുവഴി

കൊച്ചി: എൻഫോഴ്സ്മെൻറ് ഡപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണന് ബിനാമി ഇടപാടുകൾ! പാലക്കാട്, കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ ബിൽഡർക്കെതിരെയാണ് ആരോപണങ്ങൾ ഉയരുന്നത്. പി രാധാകൃഷ്ണൻ്റെ ഉറ്റ സുഹൃത്തായ ഇയാൾ ബിനാമി ആണെന്നാണ് ആക്ഷേപം. ബിനാമി കൂട്ടുകെട്ടിൽ ഇവർക്ക് സ്വന്തമായി ആഢംബര വാഹനങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കാത്തതിന് കാരണവും ഇയാളുടെ ഉന്നത ബന്ധങ്ങൾ തന്നെ.

കേരളത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെ തന്നെ നിയന്ത്രിക്കാൻ ശേഷിയുള്ള ഇയാൾക്ക് സ്ഥലംമാറ്റം നൽകാൻ പോലും ഉന്നത ഉദ്യോഗസ്ഥർക്ക് മടിയാണ്. പി.രാധാകൃഷ്ണൻ കഴിഞ്ഞ പതിനാറ് വർഷമായി കൊച്ചിയിലെ ഓഫീസിൽ തന്നെയുണ്ട്. കേന്ദ്ര സർക്കാരിലും ഉന്നത ഉദ്യോഗസ്ഥരിലും ഇയാൾക്കുള്ള പിടിപാടിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കാൻ ശ്രമിച്ചതോടെയാണ് പി. രാധാകൃഷ്ണൻ എന്ന പേര് പൊതുസമൂഹം അറിയുന്നത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിർബന്ധിച്ചെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പറയുന്നതെന്ന പേരിൽ ശബ്ദരേഖ പുറത്തു വന്നിരുന്നു. അങ്ങനെ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന് പറഞ്ഞുവെന്നും സ്വപ്ന സുരേഷിന്‍റേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയിൽ പറയുന്നു. സ്വപ്നയെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരിൽ ഒരാൾ പി.രാധാകൃഷ്ണനായിരുന്നു.

”അവർ ഒരു കാരണവശാലും ആറാം തീയതി മുതലുള്ള സ്റ്റേറ്റ്മെന്‍റ് വായിക്കാൻ തന്നില്ല. ചുമ്മാ പെട്ടെന്ന് പെട്ടെന്ന് സ്ക്രോൾ ചെയ്തിട്ട് എന്‍റടുത്ത് ഒപ്പിടാൻ പറഞ്ഞേ. ഇന്ന് എന്‍റെ വക്കീല് പറഞ്ഞത് കോടതിയിൽ കൊടുത്തിരിക്കുന്ന സ്റ്റേറ്റ്‍മെന്‍റ് എന്ന് പറഞ്ഞാ, ഞാൻ ശിവശങ്കറിന്‍റെ കൂടെ ഒക്ടോബറില് യുഎഇയിൽ പോയി, സിഎമ്മിന് വേണ്ടി ഫിനാൻഷ്യൽ നെഗോഷ്യേഷൻസ് ചെയ്തിട്ടൊണ്ട് എന്നാണ്. അപ്പോ എന്നോടത് ഏറ്റ് പറയാനാണ് പറയുന്നത്. മാപ്പുസാക്ഷിയാക്കാൻ. ഞാൻ ഒരിക്കലും അത് ചെയ്യില്ലാന്ന് പറഞ്ഞു. ഇനി അവർ ചെലപ്പോ ജയിലില് വരും വീണ്ടും, എന്ന് പറഞ്ഞുകൊണ്ട് ഒരുപാട് ഫോഴ്സ് ചെയ്ത്. പക്ഷേ കോടതിയിൽ ഇങ്ങനെ പ്രശ്നമുണ്ടാക്കിയത് കൊണ്ടേ..”..

എന്ന അർദ്ധോക്തിയിൽ ആ ശബ്ദരേഖ അവസാനിക്കുന്നു.

ഇതിനിടെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് എതിരെ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് കത്തയച്ചു. ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണൻ മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകൻറെയും പേര് പറയാൻ തന്നെ നിർബന്ധിച്ചെന്ന് സന്ദീപ് നായർ കത്തിൽ പറയുന്നു. അന്വേഷണം വഴിതെറ്റിക്കാൻ ഇഡി ശ്രമിക്കുന്നതായും കത്തിലുണ്ട്.

മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകൻറെയും പേര് പറഞ്ഞാൽ ജാമ്യം ലഭിക്കുന്നതിന് വേണ്ട സഹായം ചെയ്തു നൽകാമെന്ന് വാഗ്ദാനം ചെയ്തു. പേര് പറഞ്ഞില്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരും എന്ന് ഭീഷണിപ്പെടുത്തി. സ്വർണക്കടത്തിലെ പണം നിക്ഷേപിച്ചത് സംബന്ധിച്ച് അവരെക്കുറിച്ച് അന്വേഷിച്ചില്ല, അവർ പ്രതി പട്ടികയിലും ഇല്ല. എന്നിട്ടും അവരുടെ പേര് പറയാൻ നിർബന്ധിച്ചു.

കേസ് സംബന്ധിച്ച് ഇല്ലാ കഥകൾ ഇഡി മാധ്യമങ്ങൾക്ക് ചോർത്തി നൽകി. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാത്തതിനാൽ ഉറങ്ങാൻ പോലും അനുവദിച്ചില്ല. തൻറെ ജീവന് ഇഡി ഉദ്യോഗസ്ഥരിൽ നിന്നും ഭീഷണിയുണ്ടെന്നും കത്തിൽ സന്ദീപ് നായർ പറഞ്ഞിട്ടുണ്ട്. ജയിൽ അധികൃതർ കത്ത് മെയിൽ വഴി കോടതിക്കും, സന്ദീപിന്റെ അഭിഭാഷകനും കൈമാറി.

ഇതിൽ നിന്നും ഒരു കാര്യം വ്യക്തം ” സി.എം ആണ് ടാർജറ്റ് “

നാളെ: പി.രാധാകൃഷ്ണൻ്റെ ചോദ്യം ചെയ്യൽ രീതികൾ; അർദ്ധരാത്രിയിൽ സ്വപ്നയെ ചോദ്യം ചെയ്തതെങ്ങനെ

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News