Sunday, September 26, 2021

ബീജിങ് ഏഴ്‌കൊലപാതകങ്ങളുൾപ്പടെ നിരവധി കുറ്റങ്ങളിൽ പ്രതിയായ ചൈനീസ് സ്ത്രീയ്‌ക്ക് വധശിക്ഷ

Must Read

ബീജിങ് ഏഴ്‌കൊലപാതകങ്ങളുൾപ്പടെ നിരവധി കുറ്റങ്ങളിൽ പ്രതിയായ ചൈനീസ് സ്ത്രീയ്‌ക്ക് വധശിക്ഷ..ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും കോടതി ഉത്തരവിട്ടു.നഞ്ചാങ് ഇന്റർമീഡിയറ്റ് പീപ്പിൾസ് കോടതിയുടേതാണ് വിധി.

1996-1999 കാലയളവിൽ ജിയാങ്‌സിയിൽ നടന്ന നിരവധി കവർച്ചകേസുകളിലും കൊലപാതകങ്ങളിലും പ്രതിയാണ് ലവോ റോങ്‌സി. കാമുകനുമായി ചേർന്നാണ് ലവോ ഈ കുറ്റകൃത്യങ്ങൾ ചെയ്ത് കൂട്ടിയത്.

നഗരത്തിലെ ക്ലബുകൾ സന്ദർശിക്കുന്ന സമ്പന്നരായ ആളുകളെ ലക്ഷ്യം വച്ചായിരുന്നു ലവോയുടേയും കാമുകന്റേയും തട്ടിപ്പുകളും കൊലപാതകങ്ങളും.

1999 ൽ ഹെഫെയ്യിൽ വെച്ച അന്വേഷണ സംഘം പ്രതികളെ പിടികൂടിയിരുന്നെങ്കിലും പോലീസിന്റെ കണ്ണ് വെട്ടിച്ച് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വ്യാജരേഖകൾ ഉണ്ടാക്കി ഇരുപത് വർഷത്തോളം ഒളിവിലായിരുന്ന ലാവോയെ 2019 നവംബറിലാണ് പോലീസ് വലയിലാക്കിയത്.

ലാവോ ചെയ്തത് ക്രൂരവും പൈശാചികവുമായ കുറ്റ കൃത്യങ്ങളാണെന്നും മാപ്പർഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.കോടതി ഉത്തരവ് കേട്ട ലാവോ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോട് മാപ്പേക്ഷിക്കുകയും നഷ്ടപരിഹാരം നൽകാമെന്ന് വാഗ്ദാനം ചെയ്യ്തിരുന്നു. ചൈനയുടെ ചരിത്രത്തിലെ തന്നെ കൊടും കുറ്റവാളിയായാണ് ലാവോയെ കണക്കാക്കുന്നത്.കോടതി ഉത്തരവിലൂടെ ചരിത്രവിധിയാണ് ഉണ്ടായതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ പറഞ്ഞു.

Leave a Reply

Latest News

കൊല്ലത്ത് മനുഷ്യക്കടത്തിനായി മത്സ്യബന്ധന ബോട്ട് വാങ്ങിയതായി സൂചന

കൊല്ലം: കൊല്ലത്ത് മനുഷ്യക്കടത്തിനായി മത്സ്യബന്ധന ബോട്ട് വാങ്ങിയതായി സൂചന. സംഭവത്തിൽ ശ്രീലങ്കൻ തമിഴരെ കേന്ദ്രീകരിച്ച് തമിഴ്‌നാട് ക്യൂബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളും ഇക്കാര്യത്തിൽ...

More News