Friday, May 14, 2021

കോട്ടയത്ത് സ്വകാര്യ വ്യവസായ ശാലകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഓക്‌സിജന്‍ സിലിണ്ടറുകൾ ശേഖരിച്ചു തുടങ്ങി

Must Read

കോട്ടയം: ജില്ലയില്‍ കോവിഡ് ചികിത്സാ സംവിധാനം ശക്തമാക്കുന്നതിെൻറ ഭാഗമായി സ്വകാര്യ വ്യവസായ ശാലകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഓക്‌സിജന്‍ സിലിണ്ടറുകൾ ശേഖരിച്ചു തുടങ്ങി. ആദ്യ ദിവസം തന്നെ ലഭിച്ചത് 94 സിലിണ്ടറുകളാണ് വ്യവസായികളും സ്വകാര്യസ്ഥാപനങ്ങളും വിട്ട് നൽകിയത്. ഇവ ചികിത്സാ ഉപയോഗത്തിനായി കണ്‍വേര്‍ട്ട് ചെയ്ത് ഓക്‌സിജന്‍ നിറയ്ക്കാനായി എറണാകുളത്തേക്ക് അയച്ചു.

സ്വകാര്യ സ്ഥാപനങ്ങളും ഏജന്‍സികളും വ്യവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ സിലിണ്ടറുകൾ ജില്ലാ ഭരണകൂടത്തിന് കൈമാറണമെന്ന് ജില്ലാ കലക്ടര്‍ എം. അഞ്ജന ഉത്തരവിറക്കിയിരുന്നു.

സ്ഥാപനങ്ങള്‍ സ്വന്തം നിലക്ക്​ സിലിണ്ടറുകൾ കൈമാറിയില്ലെങ്കില്‍ പിടിച്ചെടുക്കാനും ഭരണകൂടം തീരുമാനിച്ചിരുന്നു. ഇങ്ങനെ ലഭിക്കുന്ന സിലിണ്ടറുകൾ ആരോഗ്യ വകുപ്പിന് കൈമാറും. ഓക്‌സിജന്‍ നിറച്ചശേഷം ഇവ ആശുപത്രികള്‍ക്ക് നല്‍കും.

Leave a Reply

Latest News

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട...

More News