Sunday, December 5, 2021

തീർഥാടനം ആരംഭിക്കുന്നതിനു മുൻപ് ശബരിമല പാതയിലെ എല്ലാ പൊതുമരാമത്തു റോഡുകളും യുദ്ധകാലാടിസ്ഥാനത്തിൽ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Must Read

പത്തനംതിട്ട: തീർഥാടനം ആരംഭിക്കുന്നതിനു മുൻപ് ശബരിമല പാതയിലെ എല്ലാ പൊതുമരാമത്തു റോഡുകളും യുദ്ധകാലാടിസ്ഥാനത്തിൽ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വെള്ളിയാഴ്ചക്കുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കും. ശബരിമല റോഡുകളുടെ പ്രവൃത്തികൾ വിലയിരുത്തുന്നതിനായി പ്രത്യേക വർക്കിംഗ് കലണ്ടർ തയാറാക്കുമെന്നും പത്തനംതിട്ടയിൽ ചേർന്ന ഉന്നതതലയോഗത്തിൽ മന്ത്രി അറിയിച്ചു.

2022 ജ​നു​വ​രി 15 മു​ത​ൽ മേ​യ് 15വ​രെ​യു​ള്ള റോ​ഡ് നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ൾ പ്ര​ത്യേ​ക വ​ർ​ക്കിം​ഗ് ക​ല​ണ്ട​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ല​യി​രു​ത്തും. പ്ര​ധാ​ന തീ​ർ​ഥാ​ട​ന പാ​ത​യാ​യ പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ റോ​ഡ്, പു​ന​ലൂ​ർ-​കോ​ന്നി ,കോ​ന്നി – പ്ലാ​ച്ചേ​രി റീ​ച്ച് എ​ന്നി​വ​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഈ ​തീ​ർ​ഥാ​ട​ന കാ​ല​ത്ത് ത​ന്നെ റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നും മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

മ​ഴ ടാ​റിം​ഗ് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സ​മാ​കു​ന്നു​ണ്ട്. എ​ങ്കി​ലും തീ​ർ​ഥാ​ട​ന പാ​ത​യാ​യ മ​ണ്ണാ​റ​ക്കു​ള​ത്തി- ചാ​ല​ക്ക​യം പാ​ത​യും റാ​ന്നി ചെ​റു​കോ​ൽ​പ്പു​ഴ തി​രു​വാ​ഭ​ര​ണ പാ​ത​യും അ​ടി​യ​ന്ത​ര​മാ​യി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കും. എ​ല്ലാ റോ​ഡു​ക​ളു​ടെ​യും വ​ശ​ങ്ങ​ളി​ലെ കാ​ട് നീ​ക്കം ചെ​യ്യും. കാ​ഴ്ച മ​റ​യ്ക്കു​ന്ന എ​ല്ലാ ത​ട​സ​ങ്ങ​ളും മാ​റ്റാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളി​ലെ ഓ​ട നി​ർ​മാ​ണം ശാ​സ്ത്രീ​യ​മാ​യി വി​ശ​ക​ല​നം ചെ​യ്യും. എ​ൻ​എ​ച്ചു​ക​ളി​ലെ പ്ര​വൃ​ത്തി​ക​ൾ അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കും. സം​സ്ഥാ​ന​ത്തെ 153 പി​ഡ​ബ്ല്യൂ​ഡി റ​സ്റ്റ് ഹൗ​സു​ക​ളി​ലെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് മി​ക​ച്ച രീ​തി​യി​ൽ ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കു​മെ​ന്നും ഈ ​വ​ർ​ഷം സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്ര ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News