Tuesday, June 15, 2021

ബ്യുട്ടിപാർലർ വെടിവെപ്പ് കേസ്; അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ന് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും; ഇന്നുതന്നെ ചോദ്യം ചെയ്യൽ തുടങ്ങും

Must Read

കൊച്ചി: ബ്യുട്ടിപാർലർ വെടിവെപ്പ് കേസിൽ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ന് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. ഇന്നുതന്നെ ചോദ്യം ചെയ്യൽ തുടങ്ങും.

പൂജാരിയെ അന്വേഷണ സംഘം ബംഗളുരുവിൽ നിന്നും കൊച്ചിയിലെത്തിച്ചു. പരപ്പന അഗ്രഹാര ജയിലില്‍ നിന്നും അതീവ സുരക്ഷ അകമ്പടിയോടെ ബെംഗളൂരു വിമാനത്താവളത്തിൽ എത്തിച്ച പൂജാരിയെ രാത്രി ഏഴേമുക്കാലിന്‍റെ വിമാനത്തിലാണ് കൊച്ചിയില്‍ എത്തിച്ചത്.

നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് രവി പൂജാരിയെ മാറ്റി. അടുത്ത ചൊവ്വാഴ്ച വരെയാണ് കേസിൽ പൂജാരിയെ കേരള പൊലീസിന്‍റെ കസ്റ്റഡിയിൽ വിട്ടത്. നടി ലീന മരിയാ പോളിന്‍റെ കടവന്ത്രയിലെ ബ്യൂട്ടിപാർലറില്‍ 2018 ഡിസംബർ 15 ന് ഉച്ചയ്ക്കാണ് വെടിവെപ്പുണ്ടായത്. കുറ്റകൃത്യത്തിന്‍റെ ഉത്തരവാദിത്തം രവി പൂജാരി സ്വയം ഏറ്റെടുത്തിരുന്നു.

Leave a Reply

Latest News

ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്; ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്. ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട്...

More News