Sunday, September 26, 2021

മുനിസിപ്പൽ കോർപ്പറേഷനിൽ എൽഡിഎഫ്- യുഡിഎഫ് അംഗങ്ങൾ തമ്മിൽ തല്ലി

Must Read

തൃശ്ശൂർ : മുനിസിപ്പൽ കോർപ്പറേഷനിൽ എൽഡിഎഫ്- യുഡിഎഫ് അംഗങ്ങൾ തമ്മിൽ തല്ലി. കോർപ്പറേഷനിലെ മാസ്റ്റർപ്ലാൻ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കയ്യാങ്കളിയിൽ അവസാനിച്ചത്. രാവിലെയോടെയായിരുന്നു സംഭവം.

മാസ്റ്റർ പ്ലാൻ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങളായി ചർച്ചകൾ തുടരുകയാണ്. ഇതിനിടെ ഇന്ന് മാസ്റ്റർപ്ലാനിനെതിരെ പ്രമേയം അനുവദിക്കാനായിരുന്നു പ്രതിപക്ഷ നീക്കം. എന്നാൽ ഇതിന് മേയർ അനുമതിനിഷേധിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.

മുദ്രാവാക്യങ്ങളുമായി നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷാംഗങ്ങൾ മേയറെ വളഞ്ഞു. ഇത് ഭരണ കക്ഷി ചെറുക്കാൻ ശ്രമിച്ചതാണ് കയ്യാങ്കളിയിൽ അവസാനിച്ചത്.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News